Latest Updates
-
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ? -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം; ഇന്നത്തെ രാശിഫലം ഇങ്ങനെ -
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്!
ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങള്‍
ആരോഗ്യത്തിനും ചര്‍മസംരക്ഷണത്തിനും മുടിസംരക്ഷണത്തിനുമെല്ലാം ഒന്നുപോലെ പ്രയോജനപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍ ചിലതേ കാണൂ. ഇതിലൊന്നാണ് ചെറുനാരങ്ങ.
വേനല്‍ക്കാലത്ത് ഒരു ഗ്ലാസ് തണുപ്പുള്ള ചെറുനാരങ്ങാവെള്ളം കുടിച്ചു നോക്കൂ, ഊര്‍ജം ലഭിയ്ക്കുന്നത് അനുഭവിച്ചറിയാം. ജലദോഷമുള്ളപ്പോള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ അല്പം ചെറുനാരങ്ങ പിഴിഞ്ഞു കുടിച്ചു നോക്കൂ. ആശ്വാസം ലഭിയ്ക്കും.
കുഞ്ഞനാണെങ്കിലും ചെറുനാരങ്ങയ്ക്ക് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇവയേതൊക്കെയെന്നറിയേണ്ടേ,

തടി
രാവിലെ വെറുംവയറ്റില്‍ ഇളംചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കഴിച്ചു നോക്കൂ, തടി കുറയും.

പനി
ചെറുനാരങ്ങ ശരീരത്തെ വിയര്‍പ്പിക്കും. ചൂടു കുറയാന്‍ ഇട വരുത്തും. ചെറുനാരങ്ങാവെള്ളം പനിയുള്ളപ്പോള്‍ കുടിയ്ക്കുന്നത് പനി കുറയാന്‍ സഹായിക്കും.

ആന്തരിക രക്തസ്രാവം
ചെറുനാരങ്ങയില്‍ ബയോഫ്ളേവനോയ്ഡുകള് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകള്‍ ശക്തിപ്പെടുത്താന്‍ നല്ലതാണ്. ആന്തരിക രക്തസ്രാവം അകറ്റുന്നതിനും ഇത് ന്ല്ലതാണ്.

കോളറ, മലേറിയ
രക്തം ശുദ്ധീകരിയ്ക്കുന്നതു കൊണ്ട് കോളറ, മലേറിയ തുടങ്ങിയ രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.

വാതം, എല്ലുതേയ്മാനം
വാതം, എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ തടയാനും ഇത് നല്ലതാണ്.

ഹൈ ബിപി
പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഹൈ ബിപി കുറയ്ക്കാന്‍ ചെറുനാരങ്ങാനീര് നല്ലതാണ്.

അണുബാധകള്‍
അണുബാധകള്‍ തടയാനും ചെറുനാരങ്ങ നല്ലതു തന്നെ.

പല്ലുവേദന
പല്ലുവേദന മാറാനും മോണയില്‍ നിന്നുള്ള രക്തസ്രാവം മാറാനും ചെറുനാരങ്ങാകഷ്ണം മോണയില്‍ ഉരസുന്നത് നല്ലതാണ്. ഇത് വായ്നാറ്റം കുറയ്ക്കുകയും ചെയ്യും.

ഫ്ളൂ, കോള്‍ഡ്
വൈറ്റമിന്‍ സി, ഫ്ളേവനോയ്ഡുകള്‍ എന്നിവ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഫ്ളൂ, കോള്‍ഡ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇത് നല്ലതാണ്.

വിര
വയറ്റിലെ അണുക്കളെ കൊന്നൊടുക്കാന്‍ ഇത് നല്ലതാണ്. വിരശല്യത്തിനുള്ള നല്ലൊരു ഉപാധി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഇത് ഉപയോഗിയ്ക്കാം.

തലച്ചോറിന്റെ ആരോഗ്യത്തിന്
ചെറുനാരങ്ങയില്‍ ടാന്ഗ്രെറ്റൈന് എന്ന പേരിലെ ഫൈറ്റോന്യൂട്രിയന്റ് അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

കിഡ്നി സ്റ്റോണ്‍
ചെറുനാരങ്ങയിലെ സിട്രിക് ആസിഡ് ഗോള്‍ സ്റ്റോണ്‍, കിഡ്നി സ്റ്റോണ്‍ എന്നിവ അകറ്റാന്‍ സഹായിക്കുന്നു.

മലബന്ധം
മലബന്ധം പോലുളള പ്രശ്നങ്ങള്‍ക്കും ഇത് നല്ലതാണ്.

ദഹനം
ദഹനം ശരിപ്പെടുത്താന്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരു ചേര്‍ത്ത് കുടിയ്ക്കുന്നത് നല്ലതാണ.്

കണ്ണിന്റെ ആരോഗ്യത്തിന്
വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് കണ്ണിന്റെ ആരോഗ്യത്തിനും ചെറുനാരങ്ങ ഏറെ നല്ലതാണ്.

ക്യാന്‍സര്‍
ക്യാന്‍സര്‍ കോശങ്ങളെ കൊന്നൊടുക്കാനുള്ള കഴിവ് ചെറുനാരങ്ങയ്ക്കുണ്ട്. ഇതില്‍ ക്യാന്‍സര്‍ തടയാനുള്ള 22 ആന്റി ക്യാന്‍സര്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വൈറസ്
കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications