Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
മാങ്ങ കഴിയ്ക്കുമ്പോള്‍
തുടുത്തു പഴുത്ത മാമ്പഴത്തിന്‍െറ സ്വാദ് ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറുന്നതാണ്. കൊതിയൂറും രുചിക്കൊപ്പം നിരവധി ശരീരത്തിന് ഏറെ ഗുണപ്രദവുമാണ് മാമ്പഴം.
മാമ്പഴത്തെ നിങ്ങളുടെ ഭക്ഷണമെനുവില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില കാരണങ്ങള്‍;

അടങ്ങിയിരിക്കുന്നത് സുപ്രധാന ധാതുക്കള്‍ -ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി ധാതുക്കള്‍ അടങ്ങിയതാണ് മാമ്പഴം. സിങ്ക്,പൊട്ടാസ്യം, ചെമ്പ്, സെലേനിയം എന്നിവ ഇതില്‍ ചിലതാണ്. ശരീരത്തിന്‍െറ ആയുരാരോഗ്യത്തിനും ധാതുക്കളുടെ കുറവ് പരിഹരിക്കാനും മാമ്പഴം നല്ലതാണ്.
ശാരീരിക പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടും - വേനല്‍ചൂടില്‍ ജിംനേഷ്യത്തില്‍ പോകാന്‍ മടിയുള്ളവരാണോ നിങ്ങള്‍? കുറച്ച് മാമ്പഴം ചെത്തി കഴിക്കുക. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിന്െറ വേഗത വര്‍ധിപ്പിക്കുന്നു.
കാന്‍സറിനെ പ്രതിരോധിക്കും -മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ ഏറെ സഹായകരമാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ മുതല്‍ ബ്ളഡ് കാന്‍സര്‍ വരെയുള്ളവയെ മറ്റേതൊരു പഴത്തേക്കാളും മാമ്പഴം പ്രതിരോധിക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറക്കാനും മാമ്പഴം നല്ലതാണ്.
ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥ പാലിക്കുന്നു -ശരീരത്തിന് ഭക്ഷണം ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത് വേനലിലെ പ്രധാന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റിയിലേക്ക് നയിക്കുന്ന ഈ പ്രശ്നത്തിന് മാമ്പഴം നല്ല പരിഹാരമാണ്. മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള മാലിക്ക് ആസിഡും സിട്രിക്ക് ആസിഡും ശരീരത്തിന് ആല്‍ക്കലൈന്‍ സന്തുലിതാവസ്ഥക്ക് സഹായിക്കുകയും ഇതു വഴി ദഹനം സാധാരണ നിലയിലാക്കുകയും ചെയ്യും.
ലൈംഗികാസക്തി വര്‍ധിപ്പിക്കും - മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ ലൈംഗികാസക്തി വര്‍ധിപ്പിക്കുന്നതാണ്. പൗരുഷത്തെ ഉദ്ദീപിപ്പിക്കുന്നതിനാല്‍ ഇത് ലവ്ഫ്രൂട്ട് എന്നും അറിയപ്പെടാറുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
