Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
ഡ്രൈ ഫ്രൂട്സ് കഴിച്ചാല്...
ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഡ്രൈ ഫ്രൂട്സ് എന്ന കാര്യത്തില് ആര്ക്കും സംശയം കാണില്ല. ഇതില് ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുമുണ്ട്.
ബദം, പിസ്ത, ഉണക്കമുന്തിരി, വാള്നട്ട് തുടങ്ങിയ പല തരത്തിലുമുള്ള ഡ്രൈ ഫ്രൂട്സ് ഉണ്ട്.
ഡ്രൈ ഫ്രൂട്സിന്റെ ആരോഗ്യഗുണങ്ങളെപ്പറ്റി കൂടുതലറിയേണ്ടേ,

ഊര്ജം
ശരീരത്തിന് ഊര്ജം ലഭിയ്ക്കാന് സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് നട്സ്. ദിവസവും ഇത് കഴിച്ചു നോക്കൂ, ഊര്ജം ലഭിയ്ക്കുന്നതു തിരിച്ചറിയാം.

അനീമിയ
ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവു വര്ദ്ധിപ്പിയ്ക്കുവാനും ഡ്രൈ ഫ്രൂട്സ നല്ലതാണ്. അനീമിയ പ്രശ്നങ്ങളുള്ളവര്ക്ക് കഴിയ്ക്കുവാന് പറ്റിയ ഒന്നാണിത്.

ദഹനം
ദഹനം വര്ദ്ധിപ്പിയ്ക്കാനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇതില് ധാരാളം നാരുകള് അടങ്ങിയിട്ടുണ്ടെന്നതു തന്നെ കാരണം.

കൊളസ്ട്രോള്
ശരീരത്തില് നല്ല കൊളസ്ട്രോള് വര്ദ്ധിപ്പിച്ച് ചീത്ത കൊളസ്ട്രോള് കുറയ്ക്കാന് ഡ്രൈ ഫ്രൂട്സ് സഹായിക്കും.

മുടി
മുടിയുടെ ആരോഗ്യത്തിനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇവ മുടികൊഴിച്ചില് തടയും.

ക്യാന്സര്
ശരീരത്തില് ക്യാന്സറിന് കാരണമായ ഫ്രീ റാഡിക്കലുകള് രൂപപ്പെടുന്നതു തടയുന്നതു കൊണ്ട് ക്യാന്സര് തടയാനും ഇവ നല്ലതാണ്.

ചര്മത്തിന്
ചര്മത്തിന് പ്രായക്കുറവ് തോന്നിയ്ക്കാനും ഡ്രൈ ഫ്രൂട്സ് നല്ലതാണ്.

കണ്ണ്
ഡ്രൈ ഫ്രൂട്സില് കരാറ്റനോയ്ഡുകള്, വൈറ്റമിന് എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ചയ്ക്കു സഹായിക്കുന്നു.

എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് ഡ്രൈ ഫ്രൂട്സ് നല്ലതാണ്. ഇത് എല്ലുകള്ക്ക് ഉറപ്പു നല്കും.

പല്ല്
പല്ലിന്റെ ഉറപ്പിനും പല്ലു കേടുവരാതിരിയ്ക്കുന്നതിനും ഡ്രൈ ഫ്രൂട്സ് നല്ലതു തന്നെ.

ബിപി
ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഡ്രൈ ഫ്രൂട്സ് കഴിയ്ക്കുകയെന്നത്. രക്തത്തിലുള്ള ആസിഡിന്റെ വീര്യം കുറച്ച് അസിഡോസിസ് തടയുന്നതിന് ഇത് സഹായിക്കും.



Click it and Unblock the Notifications
