Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
ഉണക്കിയ ആപ്രിക്കോട്ടിന്റെ ഗുണങ്ങൾ
ആപ്രിക്കോട്ട് പഴം ഉണക്കി ഉണ്ടാക്കുന്ന ഡ്രൈ ആപ്രിക്കോട്ടിൽ അതിന്‍റെ ഗുണമോ പോഷകമോ നഷ്ടപ്പെടാത്ത രീതിയിലായിരിക്കും ജലം ഊറ്റിയെടുക്കുന്നത്. ഇതിന്‍റെ ഫലമായി പഴത്തിന്‍റെ ഗുണത്തിലോ പോഷകത്തിലോ മാറ്റം വരാത്ത മികച്ച ഫലം തന്നെ ഉണക്കപ്പഴങ്ങളും നൽകും.
കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ, അയൺ, വിറ്റാമിൻ സി എന്നിവയാണ് ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഒരു കപ്പ് പഴത്തിൽ വിറ്റാമിൻ എ 157 മില്ലീഗ്രാമോളം ഉണ്ടാകും.
നിരവധി രോഗങ്ങളോട് പൊരുതുന്ന ധാരാളം പോഷകങ്ങളാണ് ഈ ഉണക്കപ്പഴത്തിൽ അടങ്ങിയിരിക്കുന്നത്. പ്രകൃതി നൽകുന്ന ഈ അതുല്യമായ ഉപഹാരം നമുക്ക് നൽകുന്ന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അനീമിയ
അനീമിയക്കെതിരെ പോരാടാൻ ഉപയോഗപ്രദമായ അയൺ ഈ പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു. അയണിനെ സ്വാംശീകരിക്കുന്ന കോപ്പറും ഇതിൽ ധാരാളമുണ്ട്. ആർത്തവകാലത്ത് അമിത രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ ധാരാളമുണ്ടാക്കുന്ന ഡ്രൈഡ് ആപ്രിക്കോട്ട് ദിവസവും കഴിക്കുന്നത്
ഉത്തമമായിരിക്കും.

മലബന്ധം
ഡ്രൈഡ് ആപ്രിക്കോട്ടിൽ പെക്ടിൻ അടങ്ങിയിട്ടുണ്ട്. വയറിളകാൻ സഹായിക്കുന്ന സെല്ലുലോസ് അടങ്ങിയിരിക്കുന്നതാണ് ഇത്. അലിയാത്ത ഫൈബറായി പ്രവർത്തിക്കുന്ന സെല്ലുലോസും പെക്റ്റിനും മലബന്ധസമയത്തെ ശരീരത്തിലെ ജലനില സ്ഥിരമായി നിലനിർത്തുന്നു.

ദഹനം
ആഹാരത്തിന് മുമ്പ് ഉണക്കശീതബദാം കഴിച്ചാൽ ദഹനം എളുപ്പമാകും. ആസിഡുകളെ നിർവീര്യമാക്കുന്ന ആൽക്കലികൾ പഴത്തിൽ അടങ്ങിയിട്ടുള്ളതിനാലാണിത്.

പനി
പനി കുറക്കാൻ ഡ്രൈഡ് ആപ്രിക്കോട്ട്സ് സഹായിക്കും. വെള്ളം തേനുമായി കലർത്തി പഴവുമായി ചേർത്ത് കഴിക്കുക. ദാഹശമനത്തിനും ഇത് ഉപകരിക്കും.

ചർമ്മം
സൂര്യഘാതം മൂലമുണ്ടാകുന്ന പാടുകൾ, ചൊറി, ചിരങ്ങ് എന്നിവക്ക് ഉത്തമമാണിത്. മുഖക്കുരുപോലുള്ള ചർമ്മപ്രശ്നങ്ങൾക്കും ഇത് ഉത്തമമാണ്.

ദഹനക്കുഴൽ ശുചീകരിക്കാൻ
ആവശ്യമില്ലാത്ത വസ്തുക്കൾ ദഹിപ്പിച്ച് വയറിളക്കുന്നതിന് ഈ പഴം സഹായിക്കും. ഫലപ്രദമായി ശരീരത്തിലെ ദഹനമിശ്രിതവുമായി കലർന്ന് ദഹനക്കുഴലിൽ ആൽകലൈൻ പരിസ്ഥിതി സൃഷ്ടിച്ച് ശുചീകരിക്കാൻ സഹായിക്കുന്നു.

ഗർഭം
ഗർഭാവസ്ഥയിൽ ഔഷധമായി ഉപയോഗിക്കാവുന്ന പഴമാണിത്. വന്ധ്യത, ഹെമറേജ്, കോച്ചൽ എന്നിവ ഭേദമാക്കാനും ഇത് ഉപകരിക്കും. ഗുഹ്യഭാഗത്ത അണുബാധ തടയാൻ പഴം കുഴമ്പുരൂപത്തിൽ പുരട്ടിയാൽ മതി. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് ധാരാളമായി കഴിക്കണം. ഗർഭസമയത്ത് മധുരമോ മറ്റു ലഘുഭക്ഷണങ്ങളോ കഴിക്കുന്നത് ഒഴിവാക്കി ഈ പഴം ധാരാളമായി ഉൾപ്പെടുത്തുക.

ഹൃദയതാളം നിയന്ത്രിക്കാൻ
പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്ന പഴവർഗ്ഗമാണിത്. രക്തനില നിയന്ത്രിക്കാൻ സഹായിക്കുന്ന ഇലക്ട്രോലൈറ്റും മിനറലുമാണ് പൊട്ടാസ്യം. മസിലുകളുടെ ശരിയായ പ്രവർത്തനത്തിനും ഹൃദയതാളം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.

മികച്ച കാഴ്ച
പോഷകങ്ങളായ വിറ്റാമിൻ എപോലുള്ള വസ്തുക്കൾ മികച്ച കാഴ്ചശക്തി ലഭിക്കാൻ സഹായിക്കുന്നു. ശക്തമായ ആൻറി ഓക്സിഡന്‍റുകളായ വിറ്റാമിൻ എ കോശങ്ങളിലെയും കലകളിലെയും ഫ്രീ റാഡിക്കൽസിനെ നീക്കാൻ സഹായിക്കും. തിമിരത്തിനും കാഴ്ചത്തകരാറിലേക്കും നയിക്കുന്ന രീതിയിൽ കണ്ണിന്‍റെ ലെൻസിനെ തകരാറിലാക്കുന്നവയാണ് ഫ്രീ റാഡിക്കലുകൾ. തിമിരം വരാനുള്ള സാധ്യത തടയുന്നതാണ് ഈ ഫലം.

ഹീമോഗ്ലാബിൻ
അനീമിയ ഭേദമാക്കന്ന ഹീമോഗ്ലാബിൽ ഉദ്പാദനത്തിന് സഹായകമാണ് ഈ പഴം. അയൺ കോപ്പർ പോലുള്ള മിനറലുകൾ ഉള്ളതിനാൽ ഇവ ഹീമോഗ്ലോബിൻ ഉദ്പാദനത്തിന് സഹായിക്കും.

ആസ്തമയിൽ നിന്ന് ആശ്വാസം
ആസ്തമ, ബ്രോങ്കൈറ്റിസ് എന്നിവമാറ്റാൻ ഉത്തമമാണ് ഡ്രൈഡ് ആപ്രിക്കോട്.

ചർമ്മത്തിന്‍റെ തിളക്കം
ആപ്രിക്കോട്ട് ഓയിൽ ചർമ്മസംരക്ഷണത്തിനും ഉത്തമമാണ്. ചർമ്മത്തെ തിളക്കവും മൃദുലവുമുള്ളതാക്കി സൂക്ഷിക്കാൻ ഇത് സഹായിക്കും. ചെവിപ്പുണ്ണ് ചികിൽസിക്കാനും ഇത് ഉത്തമമാണ്.



Click it and Unblock the Notifications