Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പഴങ്കഞ്ഞിയുടെ ആരോഗ്യഗുണങ്ങള്‍
പഴങ്കഞ്ഞി പണ്ടുള്ള തലമുറയുടെ ഒരു പ്രധാന ഭക്ഷ്യശീലമായിരിയുന്നു. ഇന്നത്തെ പലരും ഈ വാക്കു തന്നെ കേട്ടിരിയ്ക്കാനിടയില്ല.
രാത്രി വെള്ളത്തിലിട്ടു വച്ച കഞ്ഞിയില്‍ വേണമെങ്കില്‍ അല്പം മോരും ഉപ്പുമിട്ടിളക്കി, കാന്താരി മുളകു ഞെരടി കഴിയ്ക്കുന്നതിന്റെ സുഖം ഇപ്പോഴത്തെ തലമുറയ്ക്ക് അന്യവുമായിരിയ്ക്കും.
പഴങ്കഞ്ഞിയെന്നു കേട്ടു മുഖം ചുളിയ്ക്കാന്‍ വരട്ടെ, ഇതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്. ഒരു പാത്രം പഴങ്കഞ്ഞി കുടിച്ച് വയലുകളില്‍ വൈകുവോളം പണിയെടുത്തിരുന്ന പഴയ തലമുറയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ കുറവുമായിരുന്നു.

പോഷകങ്ങള്‍
ചോറ് വെള്ളത്തിലിട്ടു ഏറെ നേരം വയ്ക്കുമ്പോള്‍ ലാക്റ്റിക് ആസിഡ് ബാക്ടീരിയ ചോറിലെ അയേണ്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങിയ വിവിധ ഘടകങ്ങളെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിയ്ക്കും. ഉദാഹരണത്തിന് 12 മണിക്കൂര്‍ കഴിയുമ്പോള്‍ 100 ഗ്രാം ചോറിലെ 3.4 മില്ലീഗ്രാം അയേണ്‍ 73.91 മില്ലീഗ്രാമായി മാറുന്നു.

ബി6, ബി12
പഴങ്കഞ്ഞിയില്‍ ബി6, ബി12 വൈറ്റമിനുകള്‍ ധാരാളമുണ്ട്. ഇവ മറ്റു ഭക്ഷണസാധനങ്ങളില്‍ നിന്നും ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്.

ദഹനം
പഴങ്കഞ്ഞി പ്രാതലായി കഴിയ്ക്കുന്നത് എളുപ്പത്തില്‍ ദഹനത്തിനും ഇതുവഴി വയറിന് കനം തോന്നാതിരിയ്ക്കാനും സഹായിക്കും.

ആരോഗ്യകരമായ ബാക്ടീരിയ
ആരോഗ്യകരമായ ബാക്ടീരിയ ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടും.

മലബന്ധം
ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

ബ്ലഡ് പ്രഷര്‍
ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍ എ്ന്നിവ കുറയ്ക്കാന്‍ ഇത് സഹായിക്കും.

അലര്‍ജി
അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന പ്രശ്നങ്ങളും തടയാന്‍ ഇത് ഏറെ നല്ലതാണ്.

അള്‍സര്‍
വയറ്റിലെ അള്‍സര്‍ അകറ്റുന്നതിന് പഴങ്കഞ്ഞി ഏറെ നല്ലതാണ.്

ക്ഷീണം
ശരീരത്തിന്റെ ക്ഷീണകറ്റുവാനും നല്ലതു തന്നെ.

ചെറുപ്പം
ചെറുപ്പം തോന്നിയ്ക്കാനും ചര്‍മത്തിന് തിളക്കമുണ്ടാകാനും പഴങ്കഞ്ഞി കുടിയ്ക്കുന്നത് നല്ലതാണ്.

അണുബാധകള്‍
അണുബാധകള്‍ വരാതെ തടയുവാന്‍ ഇത് ഏറെ നല്ലതാണ്.
മലയാളത്തിലെ ആരോഗ്യ,സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് സന്ദര്‍ശിയ്ക്കൂ.



Click it and Unblock the Notifications
