Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
രാഷ്ട്രീയക്കാര്‍ക്കു ചേര്‍ന്ന പച്ച ഭക്ഷണങ്ങള്‍
ചൂടിനൊപ്പം തെരഞ്ഞെടുപ്പു ചൂടും കൂടി വരികയാണ്. എസി കാറിലും എസി മുറിയിലുമാണ് താമസമെങ്കിലും ചൂടില്‍ വിയര്ത്തൊലിച്ചാല് മാത്രമേ സാധാരണക്കാരുടെ കയ്യില്‍ നിന്നും വോട്ടു നേടാനാകൂ. കാരണം ഇത്തരം സാഹചര്യങ്ങളിലാണ് സമൂഹത്തിലെ ഭൂരിഭാഗവും വരുന്ന സാധാരണ പൗരന്മാര് ജീവിയ്ക്കുന്നതെന്നതു തന്നെ കാരണം.
ഇത്തരം ഘട്ടങ്ങളില്‍ രാഷ്ട്രീയക്കാര്‍ക്ക് ഊര്‍ജമുണ്ടാകാന്‍ പച്ച ഭക്ഷണങ്ങള്‍ ബെസ്റ്റാണത്രെ. ഇവയില്‍ ധാതുക്കളും പോഷകങ്ങളുമെല്ലാം വേണ്ടുവോളം അടങ്ങിയിട്ടുണ്ട്.
രാഷ്ട്രീയക്കാര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഇത്തരം ഭക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ,

ഗ്രീന്‍ ടീ
അമിനോ ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ഗ്രീന്‍ ടീ രാഷ്ട്രീയക്കാര്‍ക്കു ചേര്‍ന്ന ഭക്ഷണം തന്നെയാണ.

ചീര
വൈറ്റമിന്‍ സി, എ എന്നിവ അടങ്ങിയിരിയ്ക്കുന്ന ചീരയും നല്ലൊരു ഭക്ഷണമാണ.് ചീര സൂപ്പും ഗുണം ചെയ്യും.

ബീന്‍സ്
പ്രോട്ടീന്‍, അയേണ്‍, വൈറ്റമിന്‍ എ്ന്നിവയടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ബീന്‍സ് പച്ച നിറമുള്ള ഭക്ഷണങ്ങളില്‍ മികച്ചതാണ്.

ബ്രൊക്കോളി
ചൂടിനെ തരണം ചെയ്യാന്‍ ബ്രൊക്കോളിയിലെ അയേണ്‍ സഹായിക്കും.

ക്യാബേജ്, കോളിഫഌവര്‍
ക്യാബേജ്, കോളിഫഌവര്‍ തുടങ്ങിയവ മറ്റു പച്ചിലക്കറികളില്‍ പെടുന്നു.

അവോക്കോഡോ
അവോക്കോഡോയിലെ മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഫിറ്റായിരിയ്ക്കാനും ഊര്‍ജം ലഭിയ്ക്കുവാനും സഹായിക്കും.

ക്യാപ്സിക്കം
വൈറ്റമിന്‍ സി അടങ്ങിയിരിയ്ക്കുന്ന പച്ച ക്യാപ്സിക്കവും ഗുണം നല്കുന്ന ഒന്നാണ്.

ചെറുനാരങ്ങ
ഊര്‍ജം നല്‍കുകയും തളര്‍ച്ച മാറ്റുകയും ചെയ്യാന്‍ ചെറുനാരങ്ങാവെള്ളം അത്യുത്തമമാണ്.

ബ്രസല്‍ സ്പ്രൗട്സ്
ബ്രസല്‍ സ്പ്രൗട്സ് ആരോഗ്യഗുണങ്ങളുള്ള മറ്റൊരു പച്ചിലക്കറിയാണ്.

തുളസി
വൈറ്റമിന്‍ കെ, അയേണ്‍ എന്നിവയുടെ ഗുണങ്ങള്‍ മാത്രമല്ല, രോഗങ്ങള്‍ വരാതെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള കഴിവ് തുളസിയ്ക്കുണ്ട്.

പച്ച ആപ്പിള്‍
പച്ച ആപ്പിള്‍ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം കാക്കുമെന്നു മാത്രമല്ല, ദാഹം മാറ്റാനും ഇത് സഹായിക്കും.

ശതാവരി
ശതാവരിയാണ് ഈ ഇനത്തില്‍ പെട്ട മറ്റൊരു ഭക്ഷണം.

ചെറുപയര്‍
ചെറുപയര്‍ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. ഇത് മുളപ്പിച്ച് സാലഡായി കഴിയ്ക്കുന്നത് കൂടതല്‍ ഗുണം നല്‍കും.

വെണ്ടയ്ക്ക
വെണ്ടയ്ക്കയും ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്.



Click it and Unblock the Notifications
