Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ശരീരം വിഷവിമുക്തമാക്കുന്ന ഗ്രീന്‍ ജ്യൂസുകള്‍
നമ്മുടെ ദൈനംദിന ജീവിത രീതികളുടെ ഫലമായി നിരവധി വിഷപദാര്‍ത്ഥങ്ങള്‍ ശരീരത്തില്‍ അടിഞ്ഞ് കൂടുന്നുണ്ട് . മദ്യപാനം, പുകവലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവ ദിവസേന ശരീരത്തില്‍ പലതരം വിഷപദാര്‍ത്ഥങ്ങള്‍ അടിയുന്നതിന് കാരണമാകുന്നുണ്ട്. ഇത് മുഖക്കുരു, നിറം മാറല്‍ തുടങ്ങി നിരവധി ചര്‍മ്മരോഗങ്ങള്‍ക്കും സമ്മര്‍ദ്ദം, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഇവ ഒഴിവാക്കുന്നതിന് നമ്മുടെ ശരീരം വിഷവിമുക്തമാക്കേണ്ടതുണ്ട്. ശരീരം ബാഹ്യമായും ആന്തരികമായും വൃത്തിയാക്കുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശരീരം വിഷവിമുക്തമാക്കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വിഷമുത്പാദിപ്പിക്കുന്ന ആഹാരങ്ങളും ശീലങ്ങളും ഉപേക്ഷിക്കുക, വിഷവിമുക്തമാക്കുന്ന ആഹാരങ്ങളും ജ്യൂസുകളും ഉപയോഗിച്ച് ശരീരം വൃത്തിയാക്കുക, രക്തം ശുദ്ധീകരിച്ച് ശരീത്തിന്റെ ആയാസം കുറയ്ക്കുക എന്നിവയിലൂടെയെല്ലാം ഇത് സാധ്യമാകും. ശാരീരികമായും മാനസികമായും സമ്മര്‍ദ്ദം ഉയരുമ്പോള്‍ ശരീരത്തെ വിഷവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യദായകമായ പഴങ്ങളും പച്ചക്കറികളും , രക്തത്തെ ശുദ്ധീകരിക്കുന്ന ചില ജ്യൂസുകള്‍,വ്യായാമം, യോഗ ,ധാന്യം എന്നിവയിലൂടെയും ശരീരത്തെ വിഷവിമുക്തമാക്കാം. ഇതില്‍ ഇത്തരം ജ്യൂസുകള്‍ ആവശ്യമില്ലാത്ത വിഷങ്ങള്‍ ശരീരത്തില്‍ നിന്നും നീക്കം ചെയ്യാന്‍ വളരെ ഫലപ്രദമാണ്. വിവിധ തരം പച്ചക്കറികള്‍, പഴം എന്നിവ കൊണ്ടുള്ല ജ്യൂസുകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്.

1. ചീര
ചീരയ്ക്ക് വിഷവിമുക്തമാക്കാനുള്ള ഗുണങ്ങളുണ്ട്. ശരീര സംവിധാനത്തെ വൃത്തിയാക്കാന്‍ ഇവ സാധാരണയായി ഉപയോഗിക്കാറുണ്ട്. ചീര ജ്യൂസ് വളരെ പ്രധാനപ്പെട്ട വിഷവിമുക്ത ഗുണമുള്ള ജ്യൂസാണ്. ചീര, നാരങ്ങ, കുരുമുളക് എന്നിവയാണ് ഇതില്‍ ഉപയോഗിക്കുന്നത്.കുറച്ച് ചീരയില എടുത്ത് അരച്ച് കുഴമ്പ് രൂപത്തിലാക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് പാനീയമാക്കുക. സ്വാദിനായി ഇതിലല്പം നാരങ്ങാ നീരും കുരുമുളകും ചേര്‍ക്കുക. മറ്റ് ജ്യൂസുകളെ പോലെ ഇതത്ര സ്വാദിഷ്ടമാവില്ല.എന്നാല്‍, ആരോഗ്യത്തിന് വളരെ നല്ലതാണ്. പതിവായി ചീര അടങ്ങിയ ജ്യൂസ് കഴിക്കുന്നത് ശരീരം വിഷവിമുക്തമാക്കാന്‍ നല്ലതാണ്.

2. പച്ച ആപ്പിള്‍
രക്തവും ശരീരവും വിഷവിമുക്തമാക്കി വൃത്തിയാക്കുന്നതിന് പച്ച ആപ്പിള്‍ വളരെ നല്ലതാണ്. ശരീരം വിഷവിമുക്തമാക്കാന്‍ ഉപയോഗിക്കുന്ന മറ്റ് ഗ്രീന്‍ ജ്യൂസുകളെ അപേക്ഷിച്ച് സ്വാദിഷ്ഠമാണ് പുളി രുചിയുള്ള പച്ച ആപ്പിള്‍ ജ്യൂസ്. ഈ ജ്യൂസുണ്ടാക്കുന്നതിന് മറ്റൊന്നും ചേര്‍ക്കേണ്ടതില്ല. പുളിപ്പ് കൂടുതലാണെങ്കില്‍ കുറച്ച് തേന്‍ ചേര്‍ക്കാം. പച്ച ആപ്പിള്‍ ജ്യൂസ് കഴിക്കാന്‍ അനുയോജ്യമായ സമയം രാവിലെയാണ്. ശരീരത്തിനകം മികച്ച രീതിയില്‍ വൃത്തിയാക്കാന്‍ ഇത് സഹായിക്കും.

3. തേങ്ങ വെള്ളം
ശരീരത്തെ വിഷവിമുക്തമാക്കി ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്ന നിരവധി ഇലക്ട്രൊളൈറ്റുകളും ആന്റി ഓക്സിഡന്റുകളും തേങ്ങ വെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. പച്ച തേങ്ങയുടെ വെള്ളത്തിന് ശുദ്ധീകരണ ഗുണങ്ങള്‍ ഉണ്ട്. അതുകൊണ്ടാണ് വിവിധ രോഗങ്ങളുള്ളവരോട് തേങ്ങ വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. ശരീരത്തിലടിഞ്ഞിട്ടുള്ള വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാന്‍ തേങ്ങ വെള്ളം സഹായിക്കും. നിറം പച്ചയല്ല എങ്കിലും തേങ്ങയുടെ തൊണ്ട് പച്ചയായതിനാല്‍ ഈ ജ്യൂസും ഗ്രീന്‍ ജ്യൂസായിട്ടാണ് കണക്കാക്കുന്നത്.

4. കാബേജ് ഇല
ശരീരം വിഷവിമുക്തമാക്കാനുള്ള ജ്യൂസില്‍ കാബേജ് ഇലകളും ഉപയോഗിക്കാറുണ്ട്. ചീര, ആപ്പിള്‍ തുടങ്ങി മറ്റ് പലതിനോടും ഒപ്പമാണ് ഇവ ഉപയോഗിക്കുക. കാബേജ് ഇല അല്പം നാരങ്ങ നീര് , 1 ടീ സ്പൂണ്‍ ചതച്ച ഇഞ്ചി, കുറച്ച് വെള്ളരിക്ക എന്നിവ ചേര്‍ത്ത് അരച്ചാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത്. രാവിലെ സമയത്ത് കഴിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം.

5. പുതിന, നാരങ്ങ ജ്യൂസ്
ശരീരം വിഷവിമുക്തമാക്കാന്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്ന ഗ്രീന്‍ ജ്യൂസാണിത്. ഈ ജ്യൂസ് ഉണ്ടാക്കുന്നതിനായി പുതിന ഇല വെള്ളത്തില്‍ പിഴിഞ്ഞെടുത്ത് അല്പം നാരങ്ങ നീര് ചേര്‍ക്കുക. സ്വാദിനായി ഉപ്പും കുരുമുളകും ചേര്‍ക്കാം.



Click it and Unblock the Notifications