Latest Updates
-
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ!
പതിവാക്കരുതീ ഭക്ഷണങ്ങള്‍ !
പലപ്പോഴും നമ്മള് രുചിയോടെ അല്പം ഭക്ഷണം കൂടുതല്‍ കഴിക്കുമ്പോള്‍ അത് ശരീരഭാരം കൂട്ടുന്നതില്‍ ഒരു ഘടകമാകും. എന്നാല്‍ ഇതേ ഫലമുണ്ടാക്കുന്ന ചില ഭക്ഷണങ്ങളുടെ കാര്യം നമ്മള് മറന്ന് പോകും. പ്രോട്ടീന്‍ സമ്പുഷ്ടമായ പാനീയമോ, ജങ്ക് ഫുഡോ ഒഴിവാക്കിയാലും ദൈനംദിന ഭക്ഷണത്തില്‍ പല തകരാറുകളും സംഭവിക്കുന്നുണ്ടാകും. ശരീരഭാരം കൂടാതിരിക്കാന്‍ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണസാധനങ്ങളെ പരിചയപ്പെടാം.

1. ഉരുളക്കിഴങ്ങ് - കാലങ്ങളായി ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരിക്കും. രുചി വര്‍ദ്ധിപ്പിക്കാനായാലും സബ്ജിയുടെ അളവ് കൂട്ടാനായാലും ഉരുളക്കിഴങ്ങ് പതിവാക്കുന്നതിന് പ്രത്യേക കാരണങ്ങളൊന്നും ആവശ്യമില്ല. ഇത് ക്രമേണ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. അടുത്ത തവണ പച്ചക്കറി വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഇക്കാര്യം ഓര്‍മ്മിക്കുക.
2. പാല് - പാല് ആരോഗ്യത്തിന് ഏറെ അനുയോജ്യമാണെങ്കിലും പതിവായി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പായോ, പ്രഭാത ഭക്ഷണത്തോടൊപ്പമോ, വൈകുന്നേരമോ പാല് കുടിക്കുന്നത് പതിവാണെങ്കില്‍ അതിന് വിരാമമിടുക. പാല് കുടിക്കാതിരിക്കുന്നത് അലസത കുറയ്ക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും, ചര്‍മ്മത്തിന് ആരോഗ്യകരവുമാണ് എന്ന് തിരച്ചറിയാനായാല് പാല് ഉപയോഗത്തെക്കുറിച്ച് ധാരണ ലഭിക്കും.
3. ഡെസര്‍ട്ടുകള്‍ - ഭക്ഷണം കഴിച്ച ശേഷം മധുരമുള്ള എന്തെങ്കിലും കഴിക്കുന്നത് പലരുടെയും ശീലമാണ്. ഈ അധിക മധുരം ശരീരഭാരം കൂട്ടുന്നതില്‍ പങ്ക് വഹിക്കും. അതിനാല്‍ തന്നെ ഇത് അനാവശ്യമാണ്. പതിവായി ഡെസര്‍ട്ടുകള്‍ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഡെസര്‍ട്ട് കഴിക്കുന്നത് ആഴ്ചാവസാനത്തിലെ ദിനത്തിലും വിശേഷാവസരങ്ങളിലും മാത്രമായി ഒതുക്കുക.
4. കാര്‍ബോഹൈഡ്രേറ്റ് - വൈകുന്നേരങ്ങളില്‍ വിശപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. അതിനാല്‍ തന്നെ പലരും സമോസയും സാന്ഡ്വിച്ചുമൊക്കെ പതിവായി കഴിക്കാറുണ്ടാകും. വിശപ്പുണ്ടാകുമ്പോള് പലരും എന്താണ് കഴിക്കുന്നത് എന്നത് ചിന്തിക്കാറില്ല. നിങ്ങളുടെ ശീലം അങ്ങനെയാണെങ്കില്‍ അത് ശരീരത്തിന് ദോഷം ചെയ്യും. അത്തരം സാധനങ്ങള്‍ ഒഴിവാക്കി വൈകുന്നേരത്തെ ലഘുഭക്ഷണത്തിനായി അണ്ടിപ്പരിപ്പ്, പനീര്‍, തൈര് തുടങ്ങിയവ ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
