Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
തലവേദന വരുത്തും ഈ ഭക്ഷണങ്ങള്‍
തലവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. ഉറക്കക്കുറവു മുതല്‍ സ്ട്രെസ് വരെ ഇതിനു കാരണമാകാം. ചില രോഗങ്ങളുടെ ലക്ഷണമായും തലവേദനയെ കാണാം.
തലവേദന വരുത്തുന്ന വിവിധ കാരണങ്ങളില്‍ ഭക്ഷണത്തിനും മുഖ്യപങ്കുണ്ട്. ചിലതരം ഭക്ഷണങ്ങളുണ്ട്, തലവേദന വരുത്തുന്നവ. എന്നാല്‍ ഇത്തരം എല്ലാ ഭക്ഷണങ്ങളും എല്ലാവര്ക്കും തലവേദന വരുത്തിക്കൊള്ളണമെന്നില്ല. ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് തലവേദന വരുത്തുമെന്നതാണ് വാസ്തവം.
തലവേദന വരുത്താന്‍ സാധ്യതയുള്ള ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പഴയ ചീസ്
പഴയ ചീസ് തലവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ഇത് പഴകുന്തോറും ഇതിലെ പ്രോട്ടീനുകള്‍ തൈറാമിന്‍ ആയി രൂപാന്തരപ്പെടും. ഇത് തലവേദനയ്ക്കു കാരണമാകുകയും ചെയ്യും.

ചോക്ലേറ്റ്
ചോക്ലേറ്റ് പലര്‍ക്കും തലവേദന വരുത്തുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

മദ്യം
മദ്യം തലവേദന വരുത്തും. ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ഘടകങ്ങളല്ല ഇതിനു കാരണം. മദ്യം ഡീഹൈഡ്രേഷന് കാരണമാകും. ഇതുവഴി തലവേദനയുണ്ടാക്കുകയും ചെയ്യും.

എംഎസ്ജി
ചൈനീസ് ഭക്ഷണങ്ങളില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണ് എംഎസ്ജി. ഇത് തലവേദനയ്ക്കും വയറുവേദനയ്ക്കുമെല്ലാം കാരണമാകും.

കാപ്പി
തലവേദനയുള്ളപ്പോള്‍ കാപ്പി കുടിച്ചാല്‍ പരിഹാരമാകുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത് വാസ്തവവുമാണ്. എന്നാല്‍ അമിതമായ കാപ്പി അഥവാ കഫീന്‍ തലവേദനയ്ക്കു കാരണമാകും.

ഐസ്ക്രീം
നാഡികളില്‍ തണുപ്പേല്പ്പിയ്ക്കുന്നതു കൊണ്ട് ഐസ്ക്രീം തലവേദനയ്ക്കു കാരണമാകും.

പഴം
പഴത്തിലും തൈറമിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇതും തലവേദനയ്ക്കു കാരണമാകും. പഴത്തിന്റെ തൊലിയിലാണ് ഫലത്തേക്കാള്‍ കൂടുതല്‍ ഈ കെമിക്കല്‍ അടങ്ങിയിരിയ്ക്കുന്നത്.

റെഡ് വൈന്‍
മറ്റു മദ്യങ്ങളെ അപേക്ഷിച്ച് റെഡ് വൈന്‍ തലവേദനയുണ്ടാക്കുന്ന ഒന്നാണ്.

സോയ
സോയയിലും എംഎസ്ജി അടങ്ങിയിട്ടുണ്ട്. ഇത് തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഫിഗ്, ഉണക്കമുന്തിരി
ഫിഗ്, ഉണക്കമുന്തിരി തുടങ്ങിയ ഡ്രൈഫ്രൂട്സ് ചിലര്‍ക്കെങ്കിലും തലവേദനയ്ക്കുള്ള കാരണമാകാറുണ്ട്.

യീസ്റ്റ്
യീസ്റ്റ് പലരിലും തലവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്. ഈ പ്രശ്നമുള്ളവര്‍ യീസ്റ്റ് ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.

മധുരം
ചിലരില്‍ മധുരം തലവേദനയ്ക്കുള്ള ഒരു കാരണമാണ്.



Click it and Unblock the Notifications











