നിങ്ങളുടെ തേജസു കൂട്ടും ഭക്ഷണങ്ങള്‍!!

By Super

ഉത്സവകാലത്ത് ഏറെ മധുരപലഹാരങ്ങളും, പൊരിച്ച ഭക്ഷണങ്ങളും, ലഘുഭക്ഷണങ്ങളുമൊക്കെ കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ആ സമയം കഴിയുമ്പോള്‍ ശരീരത്തിലെത്തിയ വിഷാംശങ്ങള്‍ നീക്കം ചെയ്യുകയും കൂടുതല്‍ ഊര്‍ജ്ജം പകരുകയും ചെയ്യേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില സൂപ്പര്‍ ഫുഡുകള്‍ ഉണ്ട്.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നിങ്ങളുടെ ശരീരത്തിലും സൗന്ദര്യത്തിലും പ്രതിഫലിക്കുക എന്നത് ഓര്‍മ്മിക്കുക. അനുയോജ്യമല്ലാത്ത ഭക്ഷണങ്ങള്‍ മൂലമുള്ള ദോഷങ്ങള്‍ നീക്കം ചെയ്യാനും ഇവ സഹായിക്കും. ശരീരത്തിനും മനസിനും ഏറെ ഫലപ്രദമാകുന്ന ഇവ നിങ്ങളില്‍ വരുത്തുന്ന മാറ്റം അനുഭവിച്ചറിയാനാകും.

മുട്ട

മുട്ട

പ്രോട്ടീന്‍, വിറ്റാമിന്‍, മിനറലുകള്‍ എന്നിവയാല്‍ സമ്പന്നമായ മുട്ട കഴിക്കുന്നത് ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും, ശരീരത്തിന്‍റെ ഭാരം നിയന്ത്രിക്കാനും, തലച്ചോറിന്‍റെ വികാസത്തിനും, കാഴ്ചശക്തി മെച്ചപ്പെടുത്താനും, ജനന തകരാറുകളകറ്റാനും, രക്തം കട്ടപിടിക്കല്‍, സ്തനാര്‍ബുദം എന്നിവ തടയാനും ഫലപ്രദമാണെന്നാണ് ന്യൂട്രീഷനിസ്റ്റായ പൂജ മഖിജ അഭിപ്രായപ്പെടുന്നത്.

കടല

കടല

വേവിച്ച് ഉപയോഗിച്ചാല്‍ ഇത് ചോറിന് സമാനമാണ്. മുട്ട പോലെ കടലയും പ്രോട്ടീനിനാല്‍ സമ്പന്നമാണ്.മറ്റൊരു ധാന്യത്തിലും അടങ്ങിയിട്ടില്ലാത്ത വിധത്തില്‍ എട്ട് അടിസ്ഥാന അമിനോ ആസിഡുകളും ലൈസൈനും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബ്ലുബെറി

ബ്ലുബെറി

എല്ലാ പഴവര്‍ഗ്ഗങ്ങളേയുംകാള്‍ ആന്‍റി ഓക്സിഡന്‍റുകളടങ്ങിയതാണ് ബ്ലുബെറി. വിറ്റാമിന്‍ എ, ബി കോംപ്ലെക്സ്, സി, ഇ, അന്തോസ്യാനിന്‍, കോപ്പര്‍, സെലിനിയം, സിങ്ക്, അയണ്‍ എന്നിവ ബ്ലുബെറിയില്‍ അടങ്ങിയിട്ടുണ്ട്. രോഗങ്ങള്‍, പ്രായാധിക്യം, ഹൃദയതകരാറുകള്‍, അരക്കെട്ടിലെ കൊഴുപ്പ് എന്നിവയെ തടയുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ബ്ലുബെറിയില്‍ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ

മത്തങ്ങ

ഏറെ ആരോഗ്യകരമാണ് മത്തങ്ങയുടെ കുരുവും കാമ്പും. ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ എ, സി, കെ, ഇ എന്നിവയും മഗ്നീഷ്യവും, പൊട്ടാസ്യവും, ഇരുമ്പും സമൃദ്ധമായി മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങയുടെ കുരു അസ്ഥിക്ഷതം, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍, മാനസിക സമ്മര്‍ദ്ധം, ക്യാന്‍സര്‍ എന്നിവ തടയാന്‍ ഫലപ്രദമാണ്.

ഓറഞ്ച്

ഓറഞ്ച്

വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ച്. എന്നാല്‍ പലര്‍ക്കും അറിയാത്ത വിവരം ആസ്ത്മ, വൃക്കയിലെ കല്ല്, ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം, സന്ധിവാതം, എന്നിവയ്ക്ക് ഓറഞ്ച് ഫലപ്രദമാണ് എന്നതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനും, പ്രമേഹം തടയാനും ഓറഞ്ച് ഫലപ്രദമാണ്.

ബ്രൊക്കോളി

ബ്രൊക്കോളി

ന്യൂട്രീന്‍ സമൃദ്ധമായി അടങ്ങിയ ബ്രൊക്കോളി രക്തസമ്മര്‍ദ്ധം, പ്രമേഹം, അസ്ഥിക്ഷതം എന്നിവയ്ക്ക് ഫലപ്രദമാണ്. തിമിരം തടയാനും, ഉദരത്തിലേയും കുടലിലേയും ക്യാന്‍സര്‍, സന്ധിവാതം, ഹൃദയസംബന്ധമായ രോഗങ്ങള്‍, അല്‍ഷിമേഴ്സ്, ക്യാന്‍സര്‍, പ്രായാധിക്യം എന്നിവയ്ക്കും ഫലപ്രദമാണ് ബ്രൊക്കോളി.

വാള്‍നട്ട്‌

വാള്‍നട്ട്‌

തലച്ചോറിന് സമാനമായ ആകൃതിയുള്ള വാള്‍നട്ട്‌ തലച്ചോറിന് ഏറെ ഫലപ്രദവുമാണ്. ഹൃദയത്തിനും, നല്ല മനോനിലയ്ക്കും, അസ്ഥികളുടെ ആരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും വാല്‍നട്ട് സഹായിക്കും. ഉറക്കമില്ലായ്മ, കരളിലെ കല്ല്, പ്രമേഹം, ക്യാന്‍സര്‍ എന്നിവയെ ചെറുക്കാനും വാല്‍നട്ട് ഫലപ്രദമാണ്.

തൈര്

തൈര്

തൈരില്‍ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളുണ്ട്. തൈര് കഴിക്കുന്നത് വഴി മലബന്ധം, അതിസാരം, പാലിനോടുള്ള വിരക്തി, കുടലിലെ ക്യാന്‍സര്‍, കുടലിലെ തകരാറുകള്‍, അസ്ഥിക്ഷതം എന്നിവ തടയാനും രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനും സാധിക്കും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ചര്‍മ്മത്തിന് ആരോഗ്യം നല്കാനും ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഗ്രീന്‍ ടീ ഉത്തമമാണ്. ഇത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുകയും സന്ധിവാതം കൊണ്ടുള്ള വേദനയ്ക്ക് ശമനം നല്കുകയും ചെയ്യും. കൊളസ്ട്രോള്‍ നിയന്ത്രിക്കുക, ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, ശരീരഭാരം കുറയ്ക്കുക, പല്ലുകള്‍ക്ക് ആരോഗ്യം നല്കുക, അലര്‍ജിയും അണുബാധയും ഉണ്ടാകുന്നത് തടയുക, മുഖക്കുരു കുറയ്ക്കുകയോ തടയുകയോ ചെയ്യുക എന്നിവയ്ക്കും ഗ്രീന്‍ ടീ ഫലപ്രദമാണ്.

ചീര

ചീര

ന്യൂട്രിയന്‍റുകള്‍ സമൃദ്ധമായി അടങ്ങിയ ചീരയില്‍ ഇരുമ്പ് മാത്രമല്ല ധാരാളം വിറ്റാമിനുകളും മിനറലുകളും ഫൈറ്റോന്യൂട്രിയന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിനും, ഉദരസംബന്ധമായ ആരോഗ്യത്തിനും, തലച്ചോറിന്‍റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനും ഫലപ്രദമാണ്.

ഓട്ട്സ്

ഓട്ട്സ്

കൊളസ്ട്രോളിനെയും, ഹൃദയസംബന്ധമായ രോഗങ്ങളെയും ചെറുക്കാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ശരിയായ മലവിസര്‍ജ്ജനം, ക്യാന്‍സറിനെ പ്രതിരോധിക്കല്‍, ശരീരഭാരം നിയന്ത്രിക്കുക എന്നിവയ്ക്കും ഓട്ട്സ് ഉത്തമമാണ്.

ചണവിത്ത്

ചണവിത്ത്

ഫൈബര്‍, ഒമേഗ 3 എന്നിവയാല്‍ സമൃദ്ധമായ ചണവിത്ത് വിരേചന ഔഷധമായും ഉപയോഗിക്കാം. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും, ഇന്‍സുലിന്‍ പ്രതിരോധം കുറച്ച് പ്രമേഹത്തെ ചെറുക്കാനും ചണവിത്ത് ഫലപ്രദമാകും.

വീറ്റ്ഗ്രാസ്

വീറ്റ്ഗ്രാസ്

കരളിനെ വൃത്തിയാക്കാനും, ഹീമോഗ്ലോബിന്‍ ഉത്പാദനം കൂട്ടാനും, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, മുറിവുകള്‍ ഉണങ്ങാനും, രക്തം ശുദ്ധീകരിക്കാനും, ദഹനം നന്നാവാനും വീറ്റ്ഗ്രാസ് സഹായിക്കും.

ചെമ്പല്ലി മത്സ്യം

ചെമ്പല്ലി മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പന്നമാണ് ചെമ്പല്ലി. ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയാനും, ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും, സന്ധികളുടെ സംരക്ഷണത്തിനും, മാനസിക നില ആരോഗ്യകരമായി നിലനിര്‍ത്താനും,ഗ്രഹണശേഷി കൂട്ടാനും, നേത്രങ്ങളിലെ വരള്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും ഈ മത്സ്യം ഉത്തമമാണ്.

തക്കാളി

തക്കാളി

തക്കാളിക്ക് നിറം നല്കുന്ന ലൈസോപീന്‍ ശരീരത്തില്‍ സ്വഭാവികമായി ഉണ്ടാകാത്ത ആന്‍റി ഓക്സിഡന്‍റാണ്. ഇത് കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്നാണ് ശരീരത്തിന് ലഭ്യമാവുക. ക്യാന്‍സര്‍ തടയാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഇത് ഫലപ്രദമാണ്.

വാഴപ്പഴം

വാഴപ്പഴം

പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം രക്തസമ്മര്‍ദ്ധം കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തിനും, മികച്ച ദഹനം ലഭിക്കാനും ക്യാന്‍സര്‍ തടയാനും സഹായിക്കും.

സ്ട്രോബെറി

സ്ട്രോബെറി

സ്ട്രോബെറിയുടെ മികവ് അതിന്‍റെ രുചിയിലും ഭംഗിയിലും മാത്രമല്ല. ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമായ ആന്‍റിഓക്സിഡന്‍റ് അടങ്ങിയ സ്ട്രോബെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ക്യാന്‍സറിനെ പ്രതിരോധിക്കുകയും ചെയ്യും.


X
Desktop Bottom Promotion