Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
രതിമൂര്‍ഛയ്ക്കു സഹായിക്കും ഭക്ഷണങ്ങള്‍
ലൈംഗിക പ്രശ്നങ്ങള്‍ക്ക് ഭക്ഷണങ്ങള്‍ നല്ലൊരു പരിഹാരമാണ്. പ്രത്യേകിച്ച് ഉദ്ധാരണക്കുറവു പോലുള്ള പ്രശ്നങ്ങള്‍ക്ക്. ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നല്‍കുക വഴിയും രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കുന്നതിലൂടെയുമാണ് ഇത് സാധ്യമാകുന്നത്.
ഇതിനു പുറമെ സ്ത്രീ പുരുഷ വന്ധ്യത അകറ്റുന്നതിലും ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
എന്നാല്‍ സ്ത്രീകളില്‍ ഓര്‍ഗാസം അഥവാ രതിമൂര്ഛയ്ക്കും ചില ഭക്ഷണങ്ങള്‍ സഹായിക്കുമെന്നറിയാമോ. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പച്ചക്കറി
പച്ചക്കറികളും ഇലക്കറികളുമെല്ലാം രതിമൂര്‍ഛയ്ക്കു സഹായിക്കുന്നവയാണ്. ഇവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ഇ സെക്സ് ഹോര്‍മോണ്‍ ഉല്പാദനത്തിന് വളരെയേറെ സഹായിക്കുകയും ചെയ്യും.

സീഡ്സ്
ഫഌക്സ് സീഡ്, മത്തങ്ങാക്കുരു, സോയാബീന്‍, സണ്‍ഫഌവര്‍ സീഡ്സ് തുടങ്ങിയവയെല്ലാം രതിമൂര്‍ഛയ്ക്കു സഹായിക്കുന്നവയാണ്. ഇതിലെ സിങ്ക് തന്നെ കാരണം. ദിവസവും ഒരു സ്പൂണ്‍ ഫഌക്സ് സീഡ്സ് കഴിയ്ക്കുന്നത് ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍ തോത് ഉയര്‍ത്തും.

കടല്‍ വിഭവങ്ങള്‍
കടല്‍ വിഭവങ്ങളാണ് ഓര്‍ഗാസത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണം. കക്കയിറച്ചി, മത്സ്യം തുടങ്ങിയവയെല്ലാം ഇതില്‍ പെടും. ഇവയിലെ സിങ്ക്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവയെല്ലാം ഗുണം നല്‍കും.

പിസ്ത, വാള്‍നട്ട്
പിസ്ത, വാള്‍നട്ട്, നിലക്കടല തുടങ്ങിയവെയെല്ലാം രതിമൂര്ഛയ്ക്കും ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്.

പഴവര്‍ഗങ്ങള്‍
പഴവര്‍ഗങ്ങള്‍, പ്രത്യേകിച്ച് വൈറ്റമിന്‍ സി അടങ്ങിയ പഴവര്‍ഗങ്ങള്‍ രതിമൂര്‍ഛയ്ക്കു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ദിവസവും 500-1000 മില്ലീഗ്രാം വരെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഗുണം നല്‍കും.

കുരുമുളക്
കുരുമുളക്, ഇഞ്ചി, ചുവന്ന മുളക് തുടങ്ങിയ മസാലകളെല്ലാം തന്നെ രതിമൂര്‍ഛയ്ക്കു സഹായിക്കുന്ന ഭക്ഷണങ്ങളാണ്.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റ് ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണമാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിനു സഹായിക്കുന്നത്.

പഴം
പഴം ഓര്‍ഗാസത്തിനു സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ വൈറ്റമിന്‍ ബി ആണ് ഇതിനു സഹായിക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനും ഇത് സഹായിക്കും.

ഒലീവ് ഓയില്‍
മോണോസാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിരിയ്ക്കുന്ന ഒലീവ് ഓയില്‍ ഓര്‍ഗാസത്തിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

വെളുത്തുള്ളി
വെളുത്തുള്ളിയും ലൈംഗിക സംതൃപ്തി നല്കുന്ന മറ്റൊരു ഭക്ഷണമാണ്,

ആസ്പരാഗസ്
ആസ്പരാഗസ് അഥവാ ശതാവരി ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണമാണ്.

തണ്ണിമത്തന്
തണ്ണിമത്തനും നല്ല ലൈംഗികജീവിതത്തിനും ഓര്‍ഗാസമുണ്ടാകാനും സഹായിക്കും.



Click it and Unblock the Notifications
