Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ക്യാന്‍സര്‍ കാരണമാകും ഭക്ഷണങ്ങള്‍
ഇന്നത്തെ ലോകത്ത് ഏറ്റവും ഭയക്കുന്ന രോഗമേതെന്നു ചോദിച്ചാല്‍ മിക്കവാറും എല്ലാവരുടേയും മറുപടി ക്യാന്‍സര്‍ എന്നായിരിയ്ക്കും.
അവസാന ഘട്ടത്തിലാണ് ക്യാന്‍സര്‍ തിരിച്ചറിയാന്‍ സാധിയ്ക്കുകയെങ്കില് ജീവിയ്ക്കാന്‍ ഇനി സമയമില്ലെന്നര്ത്ഥം.
ക്യാന്‍സര്‍ ഇന്നത്തെക്കാലത്ത് കൂടുതല്‍ വ്യാപകമാകുന്നതിന്റെ കാരണം ജീവിതശൈലികളും ഭക്ഷണരീതികളുമാണെന്നു പറയാം. ആരോഗ്യകരമെന്നു കരുതാവുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മറ്റുമുളള കീടനാശിനി പ്രയോഗവും ക്യാന്‍സറിന് കാരണമാകുന്നുണ്ട്.
ക്യാന്‍സര്‍ കാരണമാകുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍
പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണെന്നു പറയാം. ഇവയില്‍ ധാരാളം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. പ്രോസസ് ചെയത മാംസം കഴിയ്ക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരേക്കാള്‍ 44 ശതമാനം കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പൊട്ടെറ്റോ ചിപ്സ്
പൊട്ടെറ്റോ ചിപ്സ് ഇഷ്ടപ്പെടാത്തവര്‍ കുറയും. എന്നാല്‍ ഇത് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ധാരാളം ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്.

വെജിറ്റബിള്‍ ഒായില്‍
വെജിറ്റബിള്‍ ഒായില്‍ ക്യാന്‍സറിനുളള മറ്റൊരു കാരണമാണെന്നു പറയാം. ഇവ കെമിക്കല്‍ രീതികളിലൂടെയാണ് വേര്‍തിരിച്ചെടുക്കുന്നത്. മാത്രമല്ല, ഇവയില്‍ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതലാകുന്നത് ക്യാന്‍സറിനുള്ള മറ്റൊരു കാരണമാണ്.

സ്മോക്ക്ഡ് ഭക്ഷണങ്ങള്‍
പുകയില്‍ പാകം ചെയ്യുന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് ഗ്രില്‍ ചെയ്യുന്ന ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങള്‍ പുകയില്‍ നിന്നും ടാര്‍ ആഗിരണം ചെയ്യും. ഇത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

ഉപ്പ്
ഉപ്പ് അധികമായ സോസേജുകള്‍, ബേക്കണ്‍, സലാമി പോലുള്ള ഭക്ഷണവസ്തുക്കളും ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്നവയാണ്.

മൈദ
മൈദ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇത് കഴിയ്ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത 220 ശതമാനം വര്‍ദ്ധിപ്പിയ്ക്കും

റിഫൈന്‍സ് ഷുഗര്‍
റിഫൈന്‍സ് ഷുഗര്‍ ക്യാന്‍സറുണ്ടാക്കാന്‍ സാധ്യതയുള്ള മറ്റൊരു ഭക്ഷണമാണ്. റിഫൈന്‍ഡ് ഷുഗറില്‍ ഫ്രക്ടോസ് ധാരാളമുണ്ട്. ക്യാന്‍സര്‍ സെല്ലുകള്‍ വളരാന്‍ ഇത്തരം റിഫൈന്‍സ് ഷുഗര്‍ കാരണമാകും.

കൃത്രിമ മധുരങ്ങള്‍
കൃത്രിമ മധുരങ്ങള്‍ ക്യാന്‍സറുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇവയില്‍ കാര്‍സിനോജനുകള്‍ അടങ്ങിയിട്ടുണ്ട്.

ഡയറ്റ് കോക്ക്
ഡയറ്റ് കോക്ക് സാധാരണ കോക്കിനേക്കാള്‍ ആരോഗ്യകരമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍ ഇവയില്‍ ധാരാളം കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണവുമാണ്.

സോഡ
സോഡ, കൂള്്രഡിംഗ്സ് തുടങ്ങിയവ ക്യാന്‍സറിനുള്ള മറ്റു ചില കാരണങ്ങളാണ്.

ക്യാനിലടച്ച ഭക്ഷണങ്ങള്‍
ക്യാനിലടച്ച ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ കാരണമാണ്. ഇവ പലപ്പോഴും ഉള്ളിലെ ഭക്ഷണങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് ദോഷകരമായ ഫലങ്ങളുണ്ടാക്കുന്നത്. ഉദാഹരണത്തിന് ക്യാനിലടച്ച തക്കാളി ലഭിയ്ക്കും. ക്യാനിന്റെ ഉള്‍ഭാഗത്ത് ബിസ്ഫിനോള്‍ അടങ്ങിയിട്ടുണ്ട്. ഇത് തക്കാളിയിലെ ആസിഡുമായി പ്രവര്‍ത്തിച്ച് ക്യാന്‍സര്‍ കാരണമാകുന്ന കോശങ്ങള്‍ക്കു കാരണമാകും.

പോപ്കോണ്‍
മൈക്രോവേവിലും മറ്റും വച്ച് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന പോപ്കോണ്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവ ലിവര്‍, ടെസ്റ്റിക്യുലാര്‍, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.



Click it and Unblock the Notifications
