Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഇതാ
ശരീരത്തിന് ആവശ്യമുള്ള ധാതുക്കളും പോഷകങ്ങളുമെല്ലാം പലതാണ്. ഇവ ഓരോന്നിനും ഓരോന്നിന്റേതായ ധര്‍മവുമുണ്ട്.
ശരീരത്തിനാവശ്യമായ വിവിധ ഘടകങ്ങളില്‍ ഒന്നാണ് പൊട്ടാസ്യം. മറ്റേതു പോഷകങ്ങള്ക്കുമെന്ന പോലെ പൊട്ടാസ്യത്തിനും ശരീരധര്‍മങ്ങള്‍ പലതാണ്.
ബ്ലഡ് പ്രഷര്‍ ചെക്ക്, ബ്ലഡ് ഷുഗര്‍ ചെക്ക്, ഹൃദയാരോഗ്യം, എല്ലുകളുടെ ആരോഗ്യം, തലച്ചോറിന്റെ ആരോഗ്യം തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്ക് പൊട്ടാസ്യം വളരെ പ്രധാനമാണ്. ചുവപ്പില്‍ ജ്വലിയ്ക്കും താരസുന്ദരിമാര്‍
പൊട്ടാസ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഏറെ പ്രധാനം. പൊട്ടാസ്യം സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

തക്കാളി
പാകം ചെയ്ത തക്കാളി പൊട്ടാസ്യത്തിന്റെ നല്ലൊരു ഉറവിടമാണ്. ഇത് സൂപ്പായോ കറികളില്‍ ചേര്‍ത്തോ കഴിയ്ക്കാം.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് പൊട്ടാസ്യത്തിന്റെ മറ്റൊരു ഉറവിടമാണ്. ഇതും വേവിച്ചു കഴിയ്ക്കാം.

പഴം
ബ്രെയിന്‍ ഫുഡ് എന്നാണ് പഴം അറിയപ്പെടുന്നതു തന്നെ. ഇതും പൊട്ടാസ്യം സമ്പുഷ്ടമാണ്.

ഇലക്കറികള്‍
ഇലക്കറികള്‍, പ്രത്യേകിച്ച് കടുത്ത പച്ച നിറമുള്ള ഇലക്കറികള്‍ പൊട്ടാസ്യത്തിന്റെ മറ്റൊരു പ്രധാന ഉറവിടമാണ്.

ബീന്‍സ്
ബീന്‍സാണ് പൊട്ടാസ്യം സമ്പുഷ്ടമായ മറ്റൊരു ഭക്ഷണം.

യോഗര്‍ട്ട്
യോഗര്‍ട്ട് പൊട്ടാസ്യം സമ്പുഷ്ടമായ മറ്റൊരു ഭക്ഷണവസ്തുവാണ്.

ഓറഞ്ച് നിറത്തിലെ ഭക്ഷണങ്ങള്‍
ഓറഞ്ച് നിറത്തിലെ പച്ചക്കറികള്‍, മത്തങ്ങ, പപ്പായ, ഓറഞ്ച് തുടങ്ങിയവയെല്ലാം പൊട്ടാസ്യം സമ്പുഷ്ടമാണ്.

മത്സ്യം
പൊട്ടാസ്യം സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ് മത്സ്യം. ഇവ കറി വച്ചോ ബേക്ക്, ഗ്രില്‍ രീതികളിലോ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പാല്
കാല്‍സ്യത്തിനു പേരു കേട്ടതാണെങ്കിലും പാല് പൊട്ടാസ്യം സമ്പുഷ്ടമായ ഒരു ഭക്ഷണമാണ്. ഇത് ദിവസവും രണ്ടു ഗ്ലാസ് വീതം കുടിയ്ക്കുന്നത് ആരോഗ്യത്തിനു ഗുണം ചെയ്യും.



Click it and Unblock the Notifications
