Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൂര്‍ക്കംവലി തടയുന്ന ഭക്ഷണങ്ങള്‍
കൂര്‍ക്കംവലി തമാശയല്ല. കൂര്‍ക്കംവലി മൂലം ബുദ്ധിമുട്ടുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. സ്ത്രീകളിലും പുരുഷന്മാരിലും കൂര്‍ക്കംവലി കണ്ടുവരുന്നു. പ്രായം കൂടുന്നത് അനുസരിച്ച് കൂര്‍ക്കംവലിയും കൂടി വരും. മൂക്കോ തൊണ്ടയോ അടയുക, തൊണ്ടവീക്കം, പൊണ്ണത്തടി, കിടക്കുന്നതിലെ അപാകതകള്‍ തുടങ്ങിയ നിരവധി കാരണങ്ങളാല്‍ കൂര്‍ക്കംവലി ഉണ്ടാകാം. വായു പുറത്തേക്ക് വിടുമ്പോള്‍ തൊണ്ട പ്രകമ്പനം ചെയ്യുന്നതാണ് കൂര്‍ക്കംവലിയായി പുറത്തുവരുന്നത്.
ചില അവസരങ്ങളില്‍ കൂര്‍ക്കംവലി നിങ്ങളെ പൂര്‍ണ്ണമായും നിരാശനാക്കും. കൂര്‍ക്കംവലിയില്‍ സഹികെട്ട് പങ്കാളി ഉപേക്ഷിച്ച് പോയ സംഭവങ്ങള്‍ വരെയുണ്ട്. ജീവിതശൈലിയിലും ആഹാരത്തിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ചിലപ്പോള്‍ കൂര്‍ക്കംവലി കുറയും. ആഹാരരീതി ഒരുപരിധി വരെ കൂര്‍ക്കംവലിക്ക് കാരണമാകുന്നതായി പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ആഹാരവും കൂര്‍ക്കംവലിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുടര്‍ന്ന് വായിക്കുക.
പാലിന്റെ ആരോഗ്യഗുണങ്ങള്‍

വിഭവസമൃദ്ധമായ ആഹാരം
ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് വിഭവസമൃദ്ധമായ ആഹാരം കഴിക്കുന്നത് ഒഴിവാക്കുക. ആഹാരം കഴിച്ച് കുറച്ച് നേരത്തിന് ശേഷം കിടക്കുന്നതാണ് നല്ലത്. ആഹാരം കഴിച്ച് അല്‍പ്പമൊന്ന് നടന്നാല്‍ അത് വേഗം ദഹിക്കും. രാ്ത്രി കാലങ്ങളില്‍ വിഭവസമൃദ്ധമായ ആഹാരം ഒഴിവാക്കുന്നത് കൂര്‍ക്കംവലി തടയും.

തേന്‍
കൂര്‍ക്കംവലി ഒഴിവാക്കാന്‍ തേന്‍ സഹായിക്കും. തേനിന് നീരും സൂക്ഷ്മാണുക്കളെയും ചെറുക്കാന്‍ കഴിയും. അതിനാല്‍ വായുവിന്റെ സഞ്ചാരപാതയില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ തേന്‍ കുടിക്കുന്നതോടെ അത് നീക്കം ചെയ്യപ്പെടും. ഇത് തൊണ്ടവീക്കവും ലഘൂകരിക്കും.

മീന്‍
റെഡ്മീറ്റ് കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. അതിനാല്‍ ഇതിന് പകരം മീന്‍ കഴിക്കുക. റെഡ്മീറ്റില്‍ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വീക്കത്തിന് കാരണമാകുകയും ചെയ്യും. ഇത് തൊണ്ട വീക്കത്തിലേക്ക് നയിക്കും.

ഒലിവെണ്ണ
പൂരിത എണ്ണകളുടെ ഉപയോഗം ആസിഡിറ്റിക്ക് കാരണമാകും. ഇതുമൂലം അന്നനാളത്തില്‍ വീക്കം ഉണ്ടാവുകയും കൂര്‍ക്കംവലി തുടങ്ങുകയും ചെയ്യും. ഒലിവെണ്ണ തൊണ്ട മുതല്‍ ശബ്ദനാളം വരെയുള്ള തടസ്സങ്ങള്‍ കുറയ്ക്കും. ഇതോടെ കൂര്‍ക്കംവലി കുറയും.

ചായ
കൂര്‍ക്കംവലി തടയാന്‍ കഴിയുന്ന ഏറ്റവും ഫലപ്രദമായ വസ്തുവാണ് ചായ. ഇത് തൊണ്ടയിലെ തടസ്സങ്ങള്‍ കുറയ്ക്കും. കട്ടന്‍ചായ, ഗ്രീന്‍ടീ, മിന്റ്ടീ, ചാമോമൈല്ടീ എന്നിവ ഉപയോഗിക്കുക. ഇതില്‍ തേനും നാരങ്ങാനീരും കൂടി ചേര്‍ത്താല്‍ മികച്ച ഫലം ലഭിക്കും.

സോയ്മില്ക്
പശുവിന് പാല് ഉപയോഗിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകും. ലാക്ടോസ് അലര്‍ജിയുള്ളവര്‍ പാല് കുടിച്ചാല്‍ മൂക്കടപ്പുണ്ടാകുകയും അത് കൂര്‍ക്കംവലിക്ക് കാരണമാവുകയും ചെയ്യും. ഇതുമൂലം കഫവും ഉണ്ടാകും. എന്നാല്‍ സോയ്മില്ക് ഉപയോഗിക്കുന്നത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും.

മദ്യം ഒഴിവാക്കുക
നിങ്ങള്‍ മദ്യപിക്കാറുണ്ടെങ്കില്‍ മുകളില്‍ പറഞ്ഞ ഒന്നും നിങ്ങളില്‍ ഏല്‍ക്കില്ല. മദ്യം കേന്ദ്രനാഡീവ്യവസ്ഥയെ തളര്‍ത്തും. ഇതുമൂലം തൊണ്ടയിലെ പേശികളും വിശ്രാന്തിയിലാകും. കൂര്‍ക്കംവലി തടയാന്‍ സഹായിക്കുന്ന ആഹാരത്തിനൊപ്പം നല്ല ശീലങ്ങളും സ്വായത്തമാക്കുക.

പാല് ഉത്പന്നങ്ങള്‍
പാല് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് കൂര്‍ക്കംവലി തടയാന്‍ സഹായിക്കും. അഥവാ പാല് ഉത്പന്നങ്ങള്‍ കഴിച്ചാല്‍ 3-4 മണിക്കൂറുകള്‍ക്ക് ശേഷം മാത്രം ഉറങ്ങാന്‍ കിടക്കുക.



Click it and Unblock the Notifications
