Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
തടി കുറയ്ക്കാന്‍ ഉലുവ!!
രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കുക, മെറ്റബോളിസത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്ക് കഴിവുള്ള, ശരീരഭാരം കുറയ്ക്കുന്നതില്‍ ഫലപ്രദമായ ഒന്നാണ് ഉലുവ. വീട്ടില്‍ തന്നെ ലഭ്യമായ മികച്ച ഒരു ഔഷധമാണിത്.
ഉലുവ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാനുള്ള ചില വഴികള്‍ പരിചയപ്പെടാം.

1. ചൂടാക്കിയ ഉലുവ - മറ്റ് മരുന്നുകളൊന്നും ഉപയോഗിക്കാതെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച ഒരു മാര്‍ഗ്ഗമാണിത്.
ആദ്യം ഒരു പാനില്‍ ഉലുവ വറക്കുക/ചൂടാക്കുക. ഇത് ഒരു ഉരലില്‍/ ഗ്രൈന്‍ഡറിലിട്ട് നന്നായി പൊടിക്കുക. രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളത്തോടൊപ്പം ഇത് കഴിക്കുക. ഈ പൊടി കറികളില്‍ ചേര്‍ത്തും ഉപയോഗിക്കാം.
2. വെള്ളത്തില്‍ കുതിര്‍ത്ത ഉലുവ - ദിവസം മുഴുവന്‍ വയര്‍ നിറഞ്ഞിരിക്കുന്ന തോന്നല്‍ നല്കാന് സഹായിക്കുന്നതാണിത്. വിശപ്പ് കുറയ്ക്കുന്നത് വഴി ഏതാനും ദിവസത്തിനകം ശരീരഭാരം കുറയ്ക്കാന്‍ ഇത് വഴി സാധിക്കും.
ഒരു കപ്പ് ഉലുവ വെള്ളത്തിലിട്ട് ഒരു രാത്രി ഇത് കുതിര്‍ത്ത് വെച്ച് രാവിലെ അരിച്ചെടുക്കുക. കുതിര്‍ത്ത ഉലുവ രാവിലെ വെറും വയറ്റില്‍ ചവച്ചരച്ച് കഴിക്കുക.
3. മുളപ്പിച്ച ഉലുവ - കരോട്ടിന്‍, വിറ്റാമിന്‍ എ, ഇ, സി, ബീ, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം, അമിനോ ആസിഡുകള്‍, ദഹനത്തിനുള്ള മിനറലുകള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളാല്‍ സമ്പന്നമാണ് ഉലുവ. അതിരാവിലെ വെറും വയറ്റില്‍ മുളപ്പിച്ച ഉലുവ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
ഇത് തയ്യാറാക്കാന്‍ വൃത്തിയുള്ള ഒരു തുണിയെടുത്ത് വെള്ളത്തില്‍ കുതിര്‍ക്കുക. ഇതില്‍ ഉലുവയിട്ട് ഭാരമുള്ള ഒരു പാത്രം/കല്ല് ഉപയോഗിച്ച് അമര്‍ത്തി വെയ്ക്കുക. മൂന്ന് രാത്രികള്‍ കഴിഞ്ഞ് ഭാരം നീക്കി അവ വളരാനനുവദിക്കുക. മുള അത്യാവശ്യം വളര്‍ന്ന് കഴിയുമ്പോള്‍ അവ കഴിക്കാം.
4. ഉലുവ ചായ - ശരീരഭാരം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനും ഫലപ്രദമാണ് ഉലുവ ചായ. മികച്ച ദഹനം, രക്ത സമ്മര്‍ദ്ധം നിയന്ത്രിക്കല്‍ എന്നിവയ്ക്കും ഇത് ഫലപ്രദമാണ്. തടി കുറയ്ക്കും ഇന്ത്യന്‍ പ്രാതലുകള്‍
ഉലുവ അല്പം വെള്ളം ചേര്‍ത്ത് ഉരലില്‍/ഗ്രൈന്ഡറില് പൊടിച്ചെടുക്കുക. വെള്ളം ചേര്‍ത്ത് ഇതിനെ പേസ്റ്റാക്കി മാറ്റുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഈ പേസ്റ്റ് ചേര്‍ക്കുക. രുചിക്ക് വേണ്ടി കറുവപ്പട്ട, ഇഞ്ചി പോലുള്ളവ ചേര്‍ക്കാം. പാത്രം മൂടി വച്ച് 5 മിനുറ്റ് തിളപ്പിക്കുക. എല്ലാ ദിവസവും വെറും വയറ്റില്‍ ഇത് കഴിക്കാം.
5. ഉലുവയും തേനും - ആകര്‍ഷകമായ ശരീരഭംഗി ലഭിക്കുന്ന വിധത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഉലുവയും തേനും ചേര്‍ത്തുള്ള മിശ്രിതം.
കല്ലുകൊണ്ടുള്ള ഉരലില്‍ ഉലുവ തരിയുള്ള പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേക്ക് ഉലുവ ചേര്‍ക്കുക. ഈ വെള്ളം തണുക്കാനനുവദിച്ച് മൂന്ന് മണിക്കൂറിന് ശേഷം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഇതില്‍ തേനും നാരങ്ങ നീരും ചേര്‍ത്ത് എല്ലാ ദിവസവും രാവിലെ കുടിക്കുന്നത് മികച്ച ഫലം നല്‍കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications