Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങള്‍
ഇലക്കറികള്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായവയാണ്. അയേണിന്റെ ഉറവിടമാണ് മിക്കവാറും ഇലക്കറികള്‍.
ചീര, പാലക്, കറിവേപ്പില, മല്ലിയില, പുതിന, മുരിങ്ങയില തുടങ്ങിയവയെയെല്ലാം ഇത്തരം ഭക്ഷണഗണത്തില് പെടുത്താം.
ഇത്തരം ഇലക്കറികളില്‍ തന്നെ ആരോഗ്യഗുണങ്ങളില്‍ മുന്നിട്ടു നില്ക്കുന്ന ഒന്നാണ് മുരിങ്ങയില. നാട്ടുമ്പുറത്തെ പറമ്പുകളില്‍ സര്‍വസാധാരണമായി കാണുന്ന മുരിങ്ങയുടെ ഇല ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഉപയോഗിയ്ക്കാറുണ്ട്.
മുരിയങ്ങയിലയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പ്രതിരോധശേഷി
ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇതുവഴി അസുഖങ്ങളെ തടയാനും മുരിങ്ങയിലയ്ക്കു കഴിയും.

പ്രമേഹം
പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹരോഗികള്‍ ദിവസവും മുരിങ്ങയില കഴിയ്ക്കുന്നത് ഷുഗറിന്റെ അളവ് നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായകമാണ്.

ഹൈ ബിപി
ഒരു പിടി മുരിങ്ങയില ചൂടുവെള്ളത്തിലിടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. ഹൈ ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

കാല്‍സ്യം
കാല്‍സ്യവും ധാതുക്കളും ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ എല്ലിന്റെ ആരോഗ്യത്തിനും മുരിങ്ങയില നല്ലതാണ്.

ലൈംഗിക താല്പര്യം
ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിയ്ക്കുവാനും പുരുഷന്മാരുടെ ലൈംഗിക ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില വളരെ നല്ലതാണ്.

മുലപ്പാല്‍
മുലപ്പാല്‍ വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില നല്ലതു തന്നെ.

വിളര്‍ച്ച
വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഭക്ഷ്യവസ്തുമാണിത്. ഇരുമ്പിന്റെ നല്ലൊരു ഉറവിടം.

ദഹനശേഷി
ധാരാളം നാരുകള്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും മുരിങ്ങയില നല്ലതാണ്.

അണുബാധ, അലര്‍ജി
അണുബാധ, അലര്‍ജി എന്നിവ ചെറുക്കുന്നതിനുള്ള നല്ലൊരു ഭക്ഷണവസ്തുവാണിത്.

വയറിളക്കം
വയറിളക്കം തടയുന്നതിന് മുരിങ്ങയിലയുടെ നീര് തേന്‍, തേങ്ങാവെള്ളം എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.



Click it and Unblock the Notifications
