Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
ഓട്സ് യഥാര്‍ത്ഥത്തില്‍ ശരീര ഭാരം കുറയ്ക്കുമോ?
ഓട്സ് കൊണ്ട് വിവിധ തരം ഭക്ഷണങ്ങള്‍ സാധാരണയായി ഉണ്ടാക്കാറുണ്ട്. തവിടും വിത്തും അടങ്ങിയ സമ്പൂര്‍ണ ധാന്യമാണ് ഓട്സ്. ഇക്കാരണത്താല്‍ ഓട്സ് പോഷക സമ്പുഷ്ടമാണ്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചെപ്പടുത്തുക, ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ഗുണങ്ങള്‍ ഓട്സിനുണ്ട്. ഇതിന് പുറമെ ശരീര ഭാരം കുറയ്ക്കാനുള്ള കഴിവാണ് ഓട്സിന്റെ പ്രചാരം ഇത്രയും ഉയര്‍ത്തിയത് .
ഓട്സ് കഴിക്കുന്നതിലൂടെ ശരീര ഭാരം കുറയക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന നിരവധി പേരുണ്ട്.
വിവിധ തരം ഓട്സ് ആഹാരങ്ങള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. ഓട്സ് കഴിക്കുന്നതിലൂടെ ശരീര ഭാരം കുറയുന്നത് സംബന്ധിച്ച് വിശദീകരണങ്ങളും ഉദാഹരണങ്ങളും നിരവധി ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഒരു ആഹാരത്തിന്് മാത്രമായി നിങ്ങളുടെ ശരീര ഭാരം കുറയുന്നതിന് കാരണമാകാന്‍ കഴിയില്ല.

ഭാരം കുറയ്ക്കാനുള്ള ഭൂരിഭാഗം ഭക്ഷണക്രമങ്ങളിലും ഓട്സ് ഉള്‍പ്പെടാറുണ്ട്. വിറ്റാമിന്‍, ഫൈബര്‍,ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയാല്‍ സമൃദ്ധമാണ് ഓട്സ്. ശരീര ഭാരം കുറയക്കുന്നതിന് സഹായിക്കുന്നതിന് പുറമെ ഹൃദ്രോഗങ്ങള്‍ തടുന്നതിനും ഓട്സ് സഹായിക്കും.
ഓടസ് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നതിന്റെ ചില വിശദീകരണങ്ങള്‍
1. ഫൈബര്‍
ഓട്സില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരുടെ അളവും കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്സഹായിക്കും. കൂടാതെ ഓട്സ് വയര്‍ നിറഞ്ഞെന്ന തോന്നല്‍ നിലനിര്‍ത്തുകയും വിശപ്പ് തോന്നിപ്പിക്കാതിരിക്കുകയും ചെയ്യും. ശരീര ഭാരം കുറയ്ക്കുന്നതിന് വിശപ്പ് നിയന്ത്രിക്കുകയും ആരോഗ്യം നല്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഫൈബര്‍ കൂടുതലടങ്ങിയ ആഹാര ക്രമം നല്ലതാണ്.
2. ഊര്‍ജം
ഓട്സ് ശരീരത്തിന് നല്ല ഊര്‍ജം നല്‍കുകയും ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യും. അതിനാലാണ് പ്രഭാത ഭക്ഷണമായി ഓട്സ് നിര്‍ദ്ദേശിക്കുന്നത്. ഒരു പാത്രം ഓട്സ് ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കും. ഉയര്‍ന്ന ഊര്‍ജം ശരീര പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും അതുവഴി കൊഴുപ്പ് ദഹിക്കുകയും ചെയ്യും. ഓട്സ് ഭാരം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കുകയും ചെയ്യും.
3. ആന്റി ഓക്സിഡന്റ്
വിഷാംശങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ഓട്സ്. ശരീരത്തിലെ അനാവശ്യ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ആന്റി ഓക്സിഡന്റ് ഉയര്‍ന്നിരിക്കുന്നത് സഹായിക്കും. അടിഞ്ഞ് കൂടുന്ന വിഷാശങ്ങള്‍ നീക്കം ചെയയ്ാനും അത് വഴി ശരീര സംവിധാനത്തെ വൃത്തിയാക്കി ഭാരം കുറയ്ക്കാനും സഹായിക്കും. ശീര പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നില നിര്‍ത്താന്‍ ആന്റി ഓക്സിഡന്റുകള്‍ സഹായിക്കും.
4. കുറഞ്ഞ കലോറി
മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഓട്സില്‍ കലോറി വളരെ കുറവാണ്. അതിനാലാണ് ശരീര ഭാരം കുറയ്ക്കുന്നതിനുള്ള ഭക്ഷണങ്ങളില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത്. കലോറി കുറഞ്ഞ ആഹാരങ്ങള്‍ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും. സാന്ദ്രത കുറഞ്ഞ ഭക്ഷണമായതിനാലും ഓട്സ് ഭാരം കുറയ്ക്കാനുള്ള ഭക്ഷണമായും ഉപയോഗിക്കുന്നത്. ഓട്സിന് മാത്രമായി ശരീര ഭാരം കുറയ്ക്കാന്‍ കഴിയില്ല. ശരീര ഭാരം കുറയ്ക്കാനുള്ള മറ്റ് ആഹാരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് മികച്ച ഫലം നല്‍കുകയാണ് ഇവ ചെയ്യുന്നത്.
5. ഉണ്ടാക്കാന്‍ എളുപ്പം
സമ്പൂര്‍ണ ധാന്യമായ ഓട്സ് ആരോഗ്യത്തിന് വളരെ നല്ലതാണ്. മറ്റ് സമ്പൂര്‍ണ ധാന്യങ്ങളെ അപേക്ഷിച്ച് ഓട്സിന്റെ ഗുണം ഇത് വളരെ എളുപ്പം പാകം ചെയ്യാനും കഴിക്കാനും കഴിയുമെന്നതാണ്. കഞ്ഞിയായും പാലിനും പഴത്തിനുമൊപ്പവും ഓട്സ് കഴിക്കാം. പ്രഭാത ഭക്ഷണത്തിനുപയോഗിക്കാവുന്ന ഓട്സിന്റെ പല ഇന്‍സ്റ്റന്റ് ഭക്ഷണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്‍സ്റ്റന്റ് , പാക്കേജ്ഡ് ഭക്ഷണമാക്കിയാലും ഓട്സിന്റെ പോഷക മൂല്യം നഷ്ടപ്പെടില്ല.
ശരീര ഭാരം കുറയ്ക്കാന്‍ ഓട്സ് സഹായിക്കുമെന്നാണ് ഇക്കാരണങ്ങള്‍ വ്യക്തമാക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications