Latest Updates
-
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?
യാത്ര വയര്‍ കേടു വരുത്താതിരിയ്ക്കാന്‍.....
യാത്രങ്ങള് ചിലര്‍ക്കു രസകരവും മറ്റു ചിലര്‍ക്ക് ബോറടിയുമാകാം. എന്തായാലും യാത്രകള്‍ നിങ്ങളെ ബുദ്ധിമുട്ടിയ്ക്കാതിരിയ്ക്കാന് ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇവയില്‍ പ്രധാനമാണ് ഭക്ഷണം. യാത്രകളില്‍ വയറിനും ശരീരത്തിനും അസുഖം പിടിപെടാതിരിയ്ക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക തന്നെ വേണം.
ആഭരണങ്ങള്‍ക്കു പുറകില്‍ ശാസ്ത്രീയ സത്യങ്ങള്‍
ചിലതരം ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. പ്രത്യേകിച്ചു പുറത്തു നിന്നും കഴിയ്ക്കുമ്പോള്‍. ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നു നോ്ക്കൂ,

പാലും പാലുല്പന്നങ്ങളും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇവ വയറ്റില്‍ അസിഡിറ്റിയുണ്ടാക്കും. വയര്‍ കേടാക്കാനും കാരണമാകും. പ്രത്യേകിച്ച് ഇവ പുറത്തു നിന്നും വാങ്ങിക്കഴിയ്ക്കരുത്. ഇവ നല്ലപോലെ പാകം ചെയ്തിട്ടില്ലെങ്കില്‍ വയര്‍ കേടാകും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. കാരണം ഇവ ദഹിയ്ക്കാന്‍ ഏറെ സമയമെടുക്കും. യാത്ര ചെയ്യുമ്പോള്‍ അസ്വസ്ഥതകളുണ്ടാകും. പുറമെ നിന്നും ഇവ കഴിയ്ക്കുന്നതും അത്ര ആരോഗ്യകരമല്ല. കാരണം ഇവ നല്ലപോലെ വെന്തിട്ടില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

മദ്യം യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച്ു വിമാനയാത്ര ചെയ്യുമ്പോള്‍. മദ്യം വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ കൂടുതല്‍ ഡീഹൈഡ്രേഷനുണ്ടാക്കും. ഇത് ശാരീരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. തലചുറ്റുക, തലവേദന പോലുള്ള പ്രശ്നങ്ങളുണ്ടാക്കിയേക്കാം.

വറുത്ത ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങളും അസിഡിറ്റിയും ഗ്യാസുമെല്ലാമുണ്ടാക്കും. ഇവയും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

ചീസ് സാന്റ്വിച്ച്, മീറ്റ് സാന്റ്വിച്ച് എന്നിവയെല്ലാം പലരും യാത്ര ചെയ്യുമ്പോള്‍ ലളിത ഭക്ഷണമെന്ന നിലയ്ക്കു വാങ്ങിക്കഴിയ്ക്കും. ഇവയും വയര്‍ കേടാക്കാനുള്ള സാധ്യത ഏറെയാണ്.

അമിതമായ ഭക്ഷണവും യാത്ര ചെയ്യുമ്പോള്‍ ഒഴിവാക്കുക. ഇതും വയറിന്റെ ആരോഗ്യത്തിന് നല്ലതല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

