Latest Updates
-
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ?
അസിഡിറ്റിയെങ്കില്‍ ഇവ ഒഴിവാക്കൂ
അസിഡിറ്റി പലര്‍ക്കുമുള്ളൊരു പ്രശ്നമാണ്. നെഞ്ചെരിച്ചില്‍ എന്ന വാക്കു കൊണ്ടാണ് പലരും ഇതിനെ വിശേഷിപ്പിയ്ക്കുക.
വയറ്റിലുണ്ടാകുന്ന ആഡിഡ് ഈസോഫാഗസിലേയ്ക്കു പ്രവേശിയ്ക്കുമ്പോഴാണ് സാധാരണയായി ഈ പ്രശ്നമുണ്ടാവുക. പ്രത്യേകിച്ച് ലോവര്‍ ഈസോഫാഗസ് മസില് ദുര്‍ബലമാകുമ്പോള്‍.
അസിഡിറ്റക്ക് പ്രധാന കാരണം ഭക്ഷണശീലം തന്നെയാണെന്നു പറയാം. ചിലതരം ഭക്ഷണങ്ങള്‍ അസിഡിറ്റിയുണ്ടാക്കും. ചിലതരം ഭക്ഷണങ്ങള്‍ അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇതിനു പുറമെ ജീവിതരീതികളും അസിഡിറ്റിയ്ക്കു കാരണമാകാറുണ്ട്.
അസിഡിറ്റി ഒഴിവാക്കാണമെങ്കില് ചില പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതു ഗുണം ചെയ്യും. അസിഡിറ്റിയ്ക്കു കാരണമാകുന്ന ഇത്തരം ഭക്ഷണങ്ങള്‍ ഏതെല്ലാമെന്നറിയൂ,

ഓറഞ്ച്, ചെറുനാരങ്ങ
ഓറഞ്ച്, ചെറുനാരങ്ങ തുടങ്ങിയ ഫലവര്‍ഗങ്ങള്‍ അസിഡറ്റിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ച് ഇവ വെറുംവയറ്റില്‍ കഴിയ്ക്കുമ്പോള്‍.

തക്കാളി
അസിഡിറ്റിയുണ്ടാക്കുന്ന ഭക്ഷണത്തില്‍ പ്രധാനമാണ് തക്കാളി. അസിഡിറ്റിയുള്ളവര്‍ ഒഴിവാക്കേണ്ട ഒരു പ്രധാന ഭക്ഷണം.

മസാല
മസാല കലര്‍ന്ന ഭക്ഷണങ്ങള്‍, പ്രത്യേകിച്ച് എരിവുള്ള ഭക്ഷണങ്ങള്‍ വയറ്റിലെ അസിഡിറ്റിയ്ക്കുള്ള പ്രധാന കാരണമാണ്.

ഉരുളക്കിഴങ്ങ്
അസിഡിറ്റിയുണ്ടാക്കുന്ന മറ്റൊരു ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. പ്രത്യേകിച്ച് വറുത്ത ഉരുളക്കിഴങ്ങ്.

മദ്യം
മദ്യം ആരോഗ്യത്തിനു കേടാണെന്ന കാര്യം വാസ്തവമാണ്. ഇതുപോലെ അസിഡിറ്റിയുണ്ടാക്കുന്ന മറ്റൊരു ഭക്ഷണവസ്തും കൂടിയാണിത്. ഇത് ഈസോഫാഗസിനെ ബാധിയ്ക്കും.

കാപ്പി
കാപ്പി പലരുടേയും നിത്യശീലമാണ്. എന്നാല്‍ അസിഡിറ്റിയ്ക്കു കാരണമാകുന്ന ഭക്ഷണവസ്തുക്കളിലൊന്നാണിത്.

ചോക്ലേറ്റ്
ചോക്കലേറ്റിലും ചെറിയ തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ പലപ്പോഴും ചോക്കലേറ്റുകളും അസിഡിറ്റിയ്ക്കു കാരണമാകാറുണ്ട്.

പയര്‍ വര്‍ഗങ്ങള്‍
വയറ്റില്‍ അസിഡിറ്റി പ്രശ്നങ്ങളുണ്ടാക്കുന്നതിന് പയര്‍ വര്‍ഗങ്ങള്‍ കാരണമാകാറുണ്ട്.

പാല്
പാല് വയറ്റിലെ അസിഡിറ്റിയ്ക്കിട വരുത്തുന്ന ഒരു ഭക്ഷ്യവസ്തുവാണ്. അസിഡിറ്റി പ്രശ്നങ്ങള്‍ ഉള്ളവര്‍ പാലിനു പകരം തൈരുപയോഗിയ്ക്കാം. ഇതുപോലെ തണുത്ത പാല് അസിഡിറ്റിയിക്ക് പരിഹാരമാണ്.

ച്യൂയിംഗ് ഗം, കോള
ച്യൂയിംഗ് ഗം, കോള പോലുള്ളവ ആരോഗ്യത്തിനു കേടാണെന്നു മാത്രമല്ല, ഗ്യാസുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനത്തു നില്ക്കുന്നവയാണ്. ഇത്തരം ഭക്ഷണങ്ങളും ഒഴിവാക്കുക.

പുകവലി
പുകവലിയും അസിഡിറ്റിയുണ്ടാക്കും. നിക്കോട്ടിന് തന്നെ ഇവിടെ വില്ലന്‍. അനാരോഗ്യകരമായ ഈ ശീലം ഒഴിവാക്കുക.



Click it and Unblock the Notifications
