Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
തടി കുറയ്ക്കും ആന്റിഓക്സിഡന്റ് ഭക്ഷണങ്ങള്‍
ആന്റിഓക്സിഡന്റുകള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. തടി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ അകറ്റി നിര്‍ത്താനുമെല്ലാം ഇവ സഹായിക്കും.
തടി കുറയ്ക്കാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് ആളുകള്‍. ഇതിനു വേണ്ടി ഭക്ഷണം ഉപേക്ഷിയ്ക്കുകയും തീരെ കുറയ്ക്കുകയുമാണ് പലരും ചെയ്യുന്ന ഒരു വഴി. എന്നാല്‍ ഇത് ആരോഗ്യകരമാണെന്നു പറയാനാവില്ല. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ച് കൃത്യമായ വ്യായാമം ചെയ്യുകയാണ് ഒരു വഴി.
ഇവിടെയാണ് ആന്റിഓക്സിഡന്റ് ഭക്ഷണങ്ങളുടെ പ്രസക്തി. പ്രധാനമായും പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമാണ് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിയ്ക്കുന്നത്. കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടി കുറയ്ക്കുമെന്നു മാത്രമല്ല, ചര്‍മത്തിനും ഇവ നല്ലതാണ്.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന വിവിധ തരം ആന്റിഓക്സിഡന്റ് ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

ബ്ലൂബെറി
രാവിലെ ഒരു കപ്പ് ബ്ലൂബെറി കഴിച്ചു നോക്കൂ. തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം വഴിയാണിത്. ഇവ ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

വാള്‍നട്ട്
വാള്‍നട്ട് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ കൊളസ്ട്രോള്‍, കൊഴുപ്പ്, മധുരം എന്നിവയും വളരെ കുറഞ്ഞ അളവില്‍ മാത്രമേയുള്ളൂ.

സ്ട്രോബെറി
സ്ട്രോബെറിയാണ് ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മറ്റൊന്ന്. ഇതില്‍ ഫൈബര്‍, വൈറ്റമിന്‍ സി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.

ആര്ട്ടികോക്ക്സ്
കോളിഫഌര്‍ ഇനത്തില്‍ പെട്ട ആര്ട്ടികോക്ക്സ് എന്നൊരു ഭക്ഷണവസ്തുവുണ്ട്. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഇവ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടവുമാണ്.

ചെറുനാരങ്ങ
ദിവസവും ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ചു കുടിച്ചാല്‍ തടി കുറയുമെന്ന കാര്യം ഉറപ്പാണ്. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്.

ഗ്രേപ് ഫ്രൂട്ട്
ആന്റിഓക്സിഡന്റ് അടങ്ങിയ മറ്റൊരു ഭക്ഷണമാണ് ഗ്രേപ് ഫ്രൂട്ട്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്.

ഓറഞ്ച്
ഓറഞ്ച് ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ മറ്റൊരു ഫലവര്‍ഗമാണ്.

ബ്രൊക്കോളി
ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കു്ന്ന ബ്രൊക്കോളിയിലും ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്.

കിഡ്നി ബീന്‍സ്
രാജ്മ അഥവാ കിഡ്നി ബീന്‍സ് ആന്റിഓക്സിഡന്റ് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്.

ചെറി
ചെറിയിലും ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തടി കുറയ്ക്കാന്‍ ഇതും സഹായിക്കും.

ക്യാപ്സിക്കം
ക്യാപ്സിക്കം ആന്റിഓക്സിഡന്റ് അടങ്ങിയ മറ്റൊരു ഭക്ഷണമാണ്. തടി കുറയ്ക്കാന്‍ ഇതും പരീക്ഷിയ്ക്കാം.

പീച്ച്
പീച്ച് ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ മറ്റൊരു ഭക്ഷണമാണ്. ഇതില്‍ ലുട്ടീന്‍ എന്ന പേരിലുള്ള ആന്റിഓക്സിഡന്റാണ് അടങ്ങിയിരിയ്ക്കുന്നത്.



Click it and Unblock the Notifications
