Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ചോക്ലേറ്റ് ആരോഗ്യകരമായി കഴിയ്ക്കാം
ചോക്ലേറ്റ് ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. മധുരം ദോഷം ചെയ്യും, തടി കൂടും എന്നൊക്കെ പറയുമെങ്കിലും ഇത് കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ചേരുന്ന നല്ലൊരു ഭക്ഷണമാണ്.
ചോക്ലേറ്റില്‍ തന്നെ ഡാര്‍ക് ചോക്ലേറ്റ് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ഇതിന്റെ രുചി എല്ലാവര്ക്കും പിടിച്ചെന്നും വരില്ല.
ആരോഗ്യകരമായി ചോക്ലേറ്റ് കഴിയ്ക്കാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

ഗ്രേറ്റ്
ഒരു ചോക്ലേറ്റ് ബാര്‍ കണ്ടാല്‍ മുഴുവന്‍ കഴിയ്ക്കാന്‍ തോന്നിയെന്നു വരും. ഇത് ഗ്രേറ്റ് ചെയ്ത് സൂക്ഷിയ്ക്കുക. കഴിയ്ക്കുന്ന ചോക്ലേറ്റിന്റെ അളവു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

ഡാര്‍ക് ചോക്ലേറ്റ്
സ്വാദ് അല്പം കുറവാണെങ്കിലും ഡാര്‍ക് ചോക്ലേറ്റ് ശീലമാക്കുക.

ഹോട്ട് ചോക്ലേറ്റ്
ചോക്ലേറ്റ് രുചി വേണമെങ്കില്‍ കൊക്കോ പൗഡര്‍ ചേര്‍ത്ത ഹോട്ട് ചോക്ലേറ്റ് കഴിയ്ക്കാം. ഇത് കാല്‍സ്യം, അയേണ്‍ എന്നിവ ലഭിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

നട്സ് ചോക്ലേറ്റ്
ബദാം പോലുള്ള നട്സ് ഉള്ളില്‍ വച്ച ചോക്ലേറ്റ് കഴിയ്ക്കുക. ഇത് ചോക്ലേറ്റിന്റെ അളവു കുറയ്ക്കും. ബദാം ഗുണം ലഭിയ്ക്കുകയും ചെയ്യും.

പീനട്ട് ബട്ടറിനൊപ്പം
പീനട്ട് ബട്ടറിനൊപ്പം ചോക്ലേറ്റ് ചേര്‍ത്തു കഴിച്ചു നോക്കൂ. ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്.

ഗാര്‍നിഷ്
ചോക്ലേറ്റിനോട് വല്ലാതെ താല്പര്യം തോന്നുന്നുവെങ്കില്‍ കേക്കു പോലുള്ളവയില്‍ ചോക്ലേറ്റ് ഗാര്‍നിഷ് ചെയ്ത് ഉപയോഗിയ്ക്കാം.

പഴവര്‍ഗങ്ങള്‍
ചോക്ലേറ്റ് ഉരുക്കി ഇതില്‍ പഴവര്‍ഗങ്ങള്‍ മുക്കി കഴിയ്ക്കാം.

പോപ്കോണ്‍
മൈക്രോവേവില്‍ പോപ്കോണ്‍ ഉണ്ടാക്കുമ്പോള്‍ അല്പം കൊക്കോ പൗഡര്‍ ചേര്ത്തുണ്ടാക്കൂ. ചോക്ലേറ്റ് രുചിയുള്ള പോപ്കോണ്‍ ലഭിയ്ക്കും.

ചോക്ലേറ്റ്-ഓട്സ് ബ്രൗണീസ്
ചോക്ലേറ്റ്-ഓട്സ് ബ്രൗണീസ് ലഭിയ്ക്കും. ഇത് ആരോഗ്യത്തിനും ഏറെ നല്ലതാണ്.



Click it and Unblock the Notifications
