Latest Updates
-
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
വേദനയകറ്റാന്‍ ഇവ കഴിക്കൂ
വേദനകള്‍ പലതരമുണ്ട്. സന്ധിവേദന, പേശിവേദന, ചുട്ടുപൊള്ളല്, ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദന എന്നിവ അവയില്‍ ചിലതാണ്. ചില പ്രത്യേക ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ വേദനകളില്‍ നിന്ന് ആശ്വാസം നേടാനാകും. വേദനസംഹാരികള്‍ കഴിക്കുന്നതല്ലേ ഇതിനെക്കാള്‍ എളുപ്പമെന്ന് തോന്നാം.
എന്നാല്‍ വേദനസംഹാരികള്‍ വേദനയുടെ കാരണത്തെ ചികിത്സിക്കുന്നില്ല എന്ന് അറിഞ്ഞിരിക്കുക. മറിച്ച് വേദനയുടെ സിഗ്നലുകള്‍ തലച്ചോറിലെത്താതെ തടയുകയാണ് അവ ചെയ്യുന്നത്. ഉദാഹരണത്തിന് ശരീരത്തിലുണ്ടാകുന്ന തടിപ്പുകള്‍. രോഗാണുക്കളെ ശരീരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സാധാരണഗതിയില്‍ ഇവ പ്രത്യക്ഷപ്പെടുന്നത്.
ചിലപ്പോള്‍ മാനസികപ്പിരിമുറുക്കമോ മറ്റേതെങ്കിലും ഘടകങ്ങള്‍ മൂലമോ ഇത് ഉണ്ടാകാം. തുടര്‍ന്ന് വേദനയും അനുഭവപ്പെടും. വേദനസംഹാരി വേദന മാറ്റും. അപ്പോഴും വേദനയുടെ കാരണം അതുപോലെ തുടരും. എന്നാല്‍ വേദനയ്ക്ക് ആശ്വാസം നല്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവയുടെ കാരണത്തെ തന്നെയാണ് ചികിത്സിക്കുന്നത്.
അത്തരം ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പരിചയപ്പെടാം.
മെലിയാന്‍ സൂപ്പുകള്‍

മഞ്ഞള്‍
മഞ്ഞളില്‍ കുര്കുമിന് എന്ന രാസപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലുണ്ടാകുന്ന തടിപ്പുകളും മറ്റും ഇല്ലാതാക്കുകയും വിട്ടുമാറാത്ത വേദനയ്ക്ക് ആശ്വാസം നല്‍കുകയും ചെയ്യും. കാല്‍മുട്ടുകളെ ബാധിക്കുന്ന ഒസ്റ്റിയോആര്ത്രൈറ്റിസ് നടത്തിയ പഠനത്തില്‍ ഇത് വളരെ ഫലപ്രദമായ വേദനസംഹാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഇഞ്ചി
വളരെയധികം ഔഷധഗുണങ്ങളുള്ള സുഗന്ധവ്യജ്ഞനമാണ് ഇഞ്ചി. ക്യാന്‍സറിന് കാരണമാകുന്ന സ്വതന്ത്ര റാഡിക്കലുകളെ നശിപ്പിക്കാന്‍ ഇഞ്ചിക്ക് കഴിയും. മാത്രമല്ല ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാനും ഓക്കാനം, ഛര്‍ദ്ദി എന്നിവ ശമിപ്പിക്കാനും ഇഞ്ചി സഹായിക്കും. ഇഞ്ചി നല്ലൊരു വേദനസംഹാരി കൂടിയാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോളുകളാണ് വേദന, തടിപ്പുകള്‍ എന്നിവ മാറാന്‍ സഹായിക്കുന്നത്. ആഹാരത്തിലോ ചായയിലോ ചേര്‍ത്ത് ദിവസവും ഇഞ്ചി കഴിക്കുക. പേശിവേദന മാറാനും ഇഞ്ചി സഹായിക്കും.

കറുവാപ്പട്ട
കോഫി, യോഗര്‍ട്ട്, പാട നീക്കിയ പാല് എന്നിവയില്‍ വിതറി കറുവാപ്പട്ട ഉപയോഗിക്കാം. വേദനസംഹാരി എന്ന നിലയില്‍ മാത്രമല്ല കറുവാപ്പട്ടയുടെ പെരുമ. ബാക്ടീരിയകള്‍ മൂലമുണ്ടാകുന്ന അണുബാധ, പ്രമേഹം എന്നിവയുടെ ചികിത്സയ്ക്കും ഇത് ഫലപ്രദമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും കറുവാപ്പട്ട സഹായിക്കും.

ചെറികള്‍
ടാര്‍ട് ചെറികള്‍ തടിപ്പുകള്‍ കുറയ്ക്കുകയും വേദന ശമിപ്പിക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വേദനസംഹാരി എന്ന നിലയില്‍ ഇത് ഇബുപ്രോഫെന്‍ സമാനമാണ്. ദിവസവും 4-5 ചെറികള്‍ കഴിക്കുന്നത് സന്ധിവാതം, രക്തവാദം എന്നിവ മൂലമുണ്ടാകുന്ന വേദന 25 ശതമാനം ശമിപ്പിക്കുമെന്ന് ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലുണ്ടാകുന്ന തടിപ്പുകള്‍ക്ക് കാരണമാകുന്ന സി-റിയാക്ടീവ് പ്രോട്ടീനുകളുടെ അളവ് കുറയ്ക്കാന്‍ ചെറിക്ക് കഴിയും. കൊളസ്ട്രോള്‍ കുറയ്ക്കാനും വ്യായാമത്തെ തുടര്‍ന്നുണ്ടാകുന്ന പേശിവേദന ശമിപ്പിക്കാനും ചെറി ഉത്തമമാണ്.

പരിപ്പുകള്‍ (നട്സ്)
വിവിധതരം പരിപ്പുകളില്‍ ശരീരത്തിലുണ്ടാകുന്ന തടിപ്പുകളെയും വേദനയെയും ശമിപ്പിക്കാന്‍ കഴിയുന്ന വ്യത്യസ്ത ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വാല്‍നട്ട് ഒമേഗ-3 ഫാറ്റി ആസിഡുകളുടെ കലവറയാണ്. ഇതിന് തടിപ്പുകള്‍ ഭേദമാക്കാനാകും. ബദാമില്‍ റൈബോഫ്ളാവിന് അടങ്ങിയിട്ടുണ്ട്. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടാകുന്ന വേദന, മാനസികാസ്വസ്ഥതകള്‍ എന്നിവ മാറാന്‍ ഇത് സഹായിക്കും. പിസ്തയില്‍ വിറ്റാമിന്‍ ബി6 ധാരാളമായി അടങ്ങിയിരിക്കുന്നു. ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന പേശിവലിവ് മൂലമുള്ള വേദന, അസ്വസ്ഥതകള്‍, നിര്‍ജ്ജലീകരണം എന്നിവയുടെ ചികിത്സയ്ക്ക് പിസ്ത ഫലപ്രദമാണ്.

കുരുക്കള്‍
വേദനസംഹാരികളാണ് മൂന്ന് കുരുക്കളുണ്ട്. മത്തങ്ങയുടെ കുരുവാണ് അതിലൊന്ന്. ഇതില്‍ ധാരാളം മെഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മെഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ചെന്നിക്കുത്ത് പോലുള്ള തലവേദനകളില്‍ നിന്ന് ഇത് ആശ്വാസം നല്‍കും. സാധാരണ തലവേദനയുണ്ടാകുമ്പോള് തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിക്കും. ഇതാണ് വേദനയ്ക്ക് കാരണമാകുന്നത്. ഈ സമയത്ത് കൊക്കോയുടെ കുരുവോ ഒരു ഗ്ലാസ് കോഫിയോ കുടിച്ചാല്‍ വേദന മാറും. കൊക്കോയില്‍ അടങ്ങിയിട്ടുള്ള കഫീന്‍, രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും വേദനയില്‍ നിന്ന് ആശ്വാസം പകരുകയും ചെയ്യും. ഫ്ളാക്സ് സീഡിലും ഒമേഗ-3 ഫാറ്റി ാസിഡുകള് ധാരാളം അടങ്ങിയിട്ടുണ്ട്. വാല്‍നട്ട് പോലെ ഇതിനും ശരീരത്തിലുണ്ടാകുന്ന തടിപ്പുകള്‍ക്ക് ശമനമുണ്ടാക്കാന്‍ കഴിയും.

കൈതച്ചക്ക
കൈതച്ചക്കയില്‍ ബ്രോമെലൈന്‍ എന്ന രാസാഗ്നി അടങ്ങിയിട്ടുണ്ട്. ഇതിന് പേശികളിലുണ്ടാകുന്ന പരിക്കുകള്‍ ഭേദമാക്കാന്‍ കഴിയും. സന്ധിവാതത്തോട് അനുബന്ധിച്ചുണ്ടാകുന്ന വേദന അകറ്റാനും ഇത് ഫലപ്രദമാണ്. കൈതച്ചക്ക ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ദഹനവും മെച്ചപ്പെടും.



Click it and Unblock the Notifications