Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വന്‍പയര്‍ കഴിക്കാന്‍ 6 കാരണങ്ങള്‍
പയര്‍വര്‍ഗ്ഗത്തില്‍ പെട്ട വന്‍പയര്‍ ബ്ലാക്ക് ഐഡ് പീസ് എന്നും അറിയപ്പെടുന്നു. ഇന്ത്യയില്‍ ബഹുഭൂരിപക്ഷവും ഉപയോഗിക്കുന്ന അപൂര്‍വ്വം പയര്‍വര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വന്‍പയര്‍.
ശരീരത്തിന്റെ ശരിയായ രീതിയിലുള്ള പ്രവര്‍ത്തനത്തിന് ആവശ്യമുള്ള പോഷകഘടങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള വന്‍പയറിന്റെ രുചിയും പ്രസിദ്ധമാണ്.
വന്‍പയര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നിനുള്ള 6 കാരണങ്ങളാണ് ഇനി പറയുന്നത്.

തടി കുറയ്ക്കാം
വന്‍പയറില്‍ കൊഴുപ്പും ഊര്‍ജ്ജവും വളരെ കുറച്ച് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതുകൊണ്ട് തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ആഹാരമാണിത്. വന്‍പയറില്‍ നാര് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വളരെനേരം വിശപ്പ് അനുഭവപ്പെടാതിരിക്കുകയും ചെയ്യും.

പ്രമേഹം നിയന്ത്രിക്കാം
മറ്റ് പയര്വര്ഗ്ഗങ്ങളുമായി താരതമ്യം ചെയ്താല്‍ വന്‍പയറിന്റെ ഗ്ലൈക്കെമിക് സൂചിക വളരെ കുറവാണ്. ഗ്ലൈക്കെമിക് സൂചിക കുറഞ്ഞ ആഹാരസാധനങ്ങളാണ് പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കും.

അണുബാധയെ പേടിക്കണ്ട
വിറ്റാമിന്‍ എ പോലുള്ള ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ വന്‍പയറിന് നിരവധി രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിയും. വന്‍പയര്‍ ധാരാളം കഴിക്കുന്നവരുടെ ശരീരത്തിലെ വിഷവസ്തുക്കളും ഓക്സിജന്‍ ഫ്രീ റാഡിക്കലുകളും നശിപ്പിക്കപ്പെടും. അതിനാല്‍ അവര്‍ക്ക് ആരോഗ്യത്തോടെ ദീര്‍ഘനാള്‍ ജീവിക്കാനാകും.

കൊളസ്ട്രോള്‍ കുറയ്ക്കാം
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുള്ള വന്‍പയറിന്റെ കഴിവ് പ്രശസ്തമാണ്. ഹൃദയത്തെ ബാധിക്കുന്ന ഒരുമാതിരിയുള്ള അസുഖങ്ങള്‍ക്ക് ഔഷധവുമാണ് വന്‍പയര്‍. ഫ്ളവനോയ്ഡുകള്‍, പൊട്ടാസ്യം, മെഗ്നീഷ്യം തുടങ്ങിയ ധാതു ലവണങ്ങള്‍, ഫൈറ്റോഈസ്ട്രൊജന് ആയ ലിഗ്നിന്‍ എന്നിവയുടെ സാന്നിധ്യമാണ് വന്‍പയറിനെ ഹൃദയത്തിന്റെ സുഹൃത്താക്കി മാറ്റുന്നത്.

എന്തും ദഹിക്കും
വന്‍പയറില്‍ അടങ്ങിയിട്ടുള്ള നാരുകളും പ്രോട്ടീനുകളും ദഹനപ്രക്രിയയെ സഹായിക്കും. നാരുകള്‍ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍, വയറിനുണ്ടാകുന്ന മറ്റ് അസ്വസ്ഥകള്‍ എന്നിവയില്‍ നിന്ന് ആശ്വാസം പകരുകയും ആഹാരം നന്നായി ദഹിക്കാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
വന്‍പയറില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനുകള്‍ ചര്‍മ്മത്തിന്റെ കേടുപാടുകള്‍ വേഗത്തില്‍ തീര്‍ക്കാനും അവയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുമുണ്ട്. ഫ്രീ റാഡിക്കലുകള്‍ മൂലം ത്വക്കിനുണ്ടാകുന്ന നാശം തടയാന്‍ ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് കഴിയും.



Click it and Unblock the Notifications
