Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ആരോഗ്യപ്രദമായ പ്രഭാത ഭക്ഷണങ്ങള്‍
ഒരു ചെറിയ പാത്രം നിറയെ ധാന്യങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് കലോറി കൂട്ടുമെന്ന് നിങ്ങള്‍ക്കറിയാമോ? ധാന്യഭക്ഷണങ്ങളിലെ പഞ്ചസാരയുടെ അളവ് എത്രത്തോളമാകാമെന്നത് ഡോക്ടര്‍മാര്‍ ചര്‍ച്ച ചെയ്യുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് നിറം നല്കിയവയും, പഞ്ചസാര തണുപ്പിച്ച് ചേര്‍ത്തവയും. അതിനാല്‍ വാങ്ങുന്നതിന് മുമ്പ് ഇവയുടെ പോഷകമൂല്യം അറിഞ്ഞിരിക്കണം. ഇവയ്ക്കൊപ്പം പാട നീക്കിയതോ, അല്പം മാത്രം കൊഴുപ്പുള്ളതോ ആയ പാല് വേണം ഉപയോഗിക്കാന്‍. മധുരം നിര്ബന്ധമുള്ളവര് പഞ്ചസാരയ്ക്ക് പകരം വാഴപ്പഴം, ഈന്തപ്പഴം,ഉണക്കമുന്തിരി, നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളോ (ഉണങ്ങിയവയുമാകാം) ഉപയോഗിക്കുക.
ബ്രേക്ഫാസ്റ്റ് ഉപേക്ഷിക്കരുത്, കാരണം
ഇടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കാന്‍ തക്കവിധമുള്ളതായിരിക്കണം പ്രഭാത ഭക്ഷണം. ഇത്തരത്തിലുള്ള ശീലം ഉണ്ടാക്കിയെടുക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

1. പോറിഡ്ജ്
മികച്ച ഒരു പ്രഭാത ഭക്ഷണമാണ് പോറിഡ്ജ്. മിനറലുകളും, ഫൈബറും ധാരാളമായി അടങ്ങിയ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. മധുരം വേണമെന്നുണ്ടെങ്കില്‍ ശര്‍ക്കര ഇതില്‍ ചേര്‍ക്കാം. അല്ലെങ്കില്‍ പഴങ്ങളോ, ഉണക്കമുന്തിരിങ്ങയോ, ബദാമോ ഉപയോഗിക്കാം.

2. കോണ്‍ഫ്ലേക്സ്
കാര്ബോഡൈഡ്രേറ്റ്സ്, ഇരുമ്പ്, വിറ്റാമിന്‍ ബി കോംപ്ലെക്സ് എന്നിവ സമൃദ്ധമായി അടങ്ങിയ കോണ്‍ഫ്ലേക്സ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുയോജ്യമാണ്. മഴയുള്ള കാലത്ത് പ്രഭാതഭക്ഷണമായി ഏറെ യോജിച്ചതാണിത്. ഇക്കാലത്ത് അന്തരീക്ഷത്തിലെ ജലാംശം ശരീരം ആഗിരണം ചെയ്യുന്നതിനാല്‍ കോണ്‍ഫ്ലേക്സ് ശരീരത്തിന് അനുയോജ്യമാണ്.

3. വീറ്റ് ഫ്ലേക്സ്
വീറ്റ് പോറിഡ്ജില്‍ ചെറിയ മാറ്റം വരുത്തിയതാണിത്. കാല്‍സ്യം കൂടുതലായി ചേര്‍ത്തിട്ടില്ലാത്ത പക്ഷം പ്രഭാതഭക്ഷണമെന്നതില് കൂടുതല്‍ ഉപയോഗം ഇതിനില്ല.

4. ഓട്ട് മീല്‍
പ്രമേഹവും, ഉയര്‍ന്ന കൊളസ്ട്രോളുമുള്ളവര്ക്ക് അനുയോജ്യമാണ് ഓട്ട് മീല്‍. ഇതില്‍ പഞ്ചസാര ചേര്‍ക്കേണ്ട ആവശ്യമില്ല. ഓട്ട്സിലെ ഫൈബറിന്റെ ഉയര്‍ന്ന അളവ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുകയും മാനസിക സമ്മര്‍ദ്ദം ഉയരാതെ നോക്കുകയും ചെയ്യും.

5. മ്യുസ്ലി
ഉണക്കമുന്തിരി, ബദാം, നാല് വ്യത്യസ്ഥ ധാന്യങ്ങള്‍ എന്നിവ ചേര്‍ത്തുണ്ടാക്കിയതാണ് മ്യുസ്ലി. ഇതിലെ താരതമ്യേന ഉയര്‍ന്ന പഞ്ചസാരയുടെ അളവ് കുട്ടികള്‍ക്ക് ഏറെ ഊര്‍ജ്ജം നല്‍കും. പാലിലോ, തൈരിലോ ചേര്‍ത്ത് ഇത് തയ്യാറാക്കാം. ആകര്‍ഷകമായി അലങ്കരിച്ച് ഇവ കുട്ടികള്‍ക്ക് വൈകുന്നേരത്തെ ലഘുഭക്ഷണമായി നല്‍കാം.

6. പോഹ/റൈസ് ക്രിസ്പി
ഇന്ത്യയില്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ് പോഹ. ലളിതവും ആരോഗ്യപ്രദവുമായ പ്രഭാതഭക്ഷണം തയ്യാറാക്കാന്‍ ഇത് ഉപയോഗിക്കാം. എന്നാല്‍ ഇത് അധികം മൊരിക്കരുത്.
സാധാരണ കണ്ഫ്ലേക്സില് നിന്നും, ഓട്ട്സില്‍ നിന്നും വ്യത്യസ്ഥമായി ചോക്കലേറ്റ്, തേന്‍, പഴരുചി ചേര്‍ത്ത ഭക്ഷ്യധാന്യങ്ങളുണ്ട്. ഇവ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാവും.



Click it and Unblock the Notifications
