Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
സവാള കഴിക്കേണ്ടതിന്റെ 5 കാരണങ്ങള്‍
പച്ചയ്ക്കായാലും വേവിച്ചായാലും സവാള സ്വാദിഷ്ഠമാണ്. പതിവായി സവാള കഴിക്കുന്നവര്‍ക്ക് ഇത് ചേര്‍ക്കാത്ത ഭക്ഷണം കഴിക്കുക ബുദ്ധിമുട്ടായിരിക്കും.
ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ സവാള വളരെ മുന്നിലാണ്. സവാള പതിവായി കഴിക്കേണ്ടതിന്റെ ചില കാരണങ്ങളാണ് ഇവിടെ പറയുന്നത്

ഹൃദയാരോഗ്യം
ഹൃദയസംബന്ധമായ പല രോഗങ്ങള്‍ക്കും പ്രധാന കാരണം കൊളസ്ട്രോള്‍ ആണ്. ഹൃദ്രോഗങ്ങള്‍ ഉയര്‍ന്ന് വരുന്ന ഈ കാലത്ത് കൊളസ്ട്രോള്‍ നില നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സള്‍ഫര്‍ സംയുക്തം അടങ്ങിയിട്ടുള്ള സവാള രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ് കുറയ്ക്കാന്‍ സഹായിക്കും.

രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും
സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും പ്രത്യേകിച്ച് വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷി ഉയര്‍ത്താന്‍ സഹായിക്കും. രോഗ പ്രതിരോധ സംവിധാനം മികച്ചതാണെങ്കില്‍ വിവധ രോഗങ്ങളും അണുബാധയും ചെറുക്കാനുള്ള ആന്തരിക പ്രതിരോധ ശേഷി ശരീരത്തിനുണ്ടാകും.

സമ്മര്‍ദ്ദം കുറയ്ക്കും
സവാളയില്‍ കാണപ്പെടുന്ന ക്യെര്സെറ്റിന് എന്ന സംയുക്തം വേദന, വിഷാദം, ഉത്കണ്ഠ എന്നിവയ്ക്ക് ആശ്വാസം നല്കുന്ന ഔഷധമായി പ്രവര്‍ത്തിക്കും.ജോലിത്തിരക്കുള്ള ദിവസമാണെങ്കില്‍ ഭക്ഷണത്തിനൊപ്പം പച്ച സവാള അരിഞ്ഞതും കൂടി കഴിക്കുക. ഉറക്കമില്ലായ്മയ്ക്കും സവാള കഴിക്കുന്നത് നല്ലതാണ്.

അര്‍ബുദത്തെ പ്രതിരോധിക്കും
കോശങ്ങള്‍ക്കുണ്ടാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ നാശമാണ് അര്‍ബുദത്തിന് സാധാരണ കാരണമാകുന്നത്. സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ഇത് തടയാന്‍ സഹായിക്കും.

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
സവാളയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ പ്രായം കൂടുന്നത് മൂലം ചര്‍മ്മത്തില്‍ പാടുകളും വരകളും ഉണ്ടാകുന്നത് തടയും.

മുഖക്കുരു
പ്രതിജ്വലന ശേഷിയും സൂഷ്മ ജീവികളെയും ബാക്ടീരിയകളെയും പ്രതിരോധിക്കാനുള്ള കഴിവും ഉള്ളതിനാല്‍ സവാള മുഖക്കുരുവിനുള്ള ചികിത്സയ്ക്കും ഉപയോഗിക്കാറുണ്ട്.



Click it and Unblock the Notifications
