Latest Updates
-
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ജീരകവെള്ളമോ ഉലുവവെള്ളമോ? ഏതാണ് നിങ്ങളുടെ ശരീരത്തിന് ബെസ്റ്റ്? -
12 വർഷത്തിന് ശേഷം വ്യാഴം കർക്കടകത്തിൽ: ഈ രാജയോഗം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ എന്തെല്ലാം? -
തമന്നയുടെ ആ പ്രഭാത ശീലം; വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ മസാജ് രീതി സഹായിക്കുമോ? -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുമോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മഴക്കാലം വരുന്നു; അസുഖങ്ങളെ അകറ്റി കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ഈ നാടൻ വഴികൾ പരീക്ഷിക്കൂ! -
മഴക്കാലത്ത് മസിലുകൾ നഷ്ടപ്പെടുമോ? പുരുഷന്മാർ ഫിറ്റ്നസ് നിലനിർത്താൻ ചെയ്യേണ്ട അത്യാവശ്യ മാറ്റങ്ങൾ -
മഴക്കാലത്തെ ഈർപ്പം സ്ത്രീകളുടെ ആരോഗ്യത്തെ തകർക്കുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിലും മഴക്കാലത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ മാറ്റങ്ങൾ വരുത്തൂ, ഫംഗസ് ബാധയെ അകറ്റിനിർത്താം എളുപ്പത്തിൽ! -
ജിമ്മിൽ പോകണ്ട, വയറിലെ കൊഴുപ്പ് കളയാൻ ശിൽപ ഷെട്ടിയുടെ ഈ 'വി-സിറ്റ്' വ്യായാമം മതി!
വേനലില്‍ കഴിക്കേണ്ട 13 ഭക്ഷണങ്ങള്‍
ക്ഷീണത്തോടെ തുടങ്ങുന്ന വേനല്‍ ദിനങ്ങളില്‍ വിരസമായ ഉച്ച നേരങ്ങളും ഉത്സാഹം തീരെയില്ലാത്ത രാത്രികളും ആയിരിക്കും ഉണ്ടാവുക. എന്നാല്‍, ഈ ദിനങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഉത്സാഹപൂര്ണവും നവോന്മേഷം നിറഞ്ഞതുമാക്കാം.
ശരീരത്തെ തണുപ്പിക്കുക മാത്രമല്ല വേനല്‍ ദിനത്തിലെ വിയര്‍പ്പും ക്ഷീണവും മറികടക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങളും പാനീയങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിന് വേണ്ടത്.
വേനല്‍കാലത്ത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

1. വെള്ളം
വേനല്‍ക്കാലത്ത് വെള്ളത്തേക്കാള്‍ മികച്ച സുഹൃത്ത് മറ്റാരുമില്ല. എവിടെയായിരുന്നാലും കുളിക്കാനും കുടിക്കാനും ധാരാളം വെള്ളം ഉപയോഗിക്കുക. വേനല്‍ക്കാലത്ത് ആലസ്യം തോന്നുന്നതിനുള്ള പ്രധാന കാരണം നിര്‍ജ്ജലീകരണമാണ്. നിങ്ങള്‍ കുടിക്കുന്ന വെള്ളം കോശങ്ങളെ ജലാംശം ഉള്ളതാക്കാന്‍ പര്യാപ്തമാകാത്തതാണ് ഇതിന് കാരണം. വിദഗ്ധരുടെ അഭിപ്രായത്തില്‍ ദിവസം കുറഞ്ഞത് 2 ലിറ്റര്‍ വെള്ളം എങ്കിലും കുടിക്കണം എന്നാണ്. ഇതില്‍ കൂടുതല്‍ എത്ര വെള്ളം വേണമെങ്കിലും നിങ്ങള്‍ക്ക് കുടിക്കാം.

2. വെള്ളരിക്ക
വേനല്‍ക്കാലത്തെ ദാഹം ശമിക്കാന്‍ അത്യാവശ്യമായ പാനീയം വെള്ളമാണ് എങ്കിലും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അത്തരത്തില്‍ ഒന്നാണ് വെള്ളരിക്ക. ഇതില്‍ 97 ശതമാനവും വെള്ളമാണ് . ശരീരത്തിലെ ജലത്തിന്റെ ആഭാവം പരിഹരിക്കാന്‍ സാലഡ് രൂപത്തില്‍ ധാരാളം വെള്ളരിക്ക കഴിക്കുക. സ്മൂത്തി, സൂപ്പ്, ജ്യൂസ് എന്നിവയാക്കിയും വെള്ളരിക്ക കഴിക്കാവുന്നതാണ്.

3. ഇലച്ചീര(ഉര്‍വചീര)
ഫൈബര്‍ ധാരാളം അടങ്ങിയിട്ടില്ല എങ്കിലും ഇവ ശരീരത്തിനാവശ്യമായ ജലാംശം നല്‍കും. വെള്ളരിക്കയിലേതിന് സമാനമായ ജലാംശം ഇവയില്‍ അടങ്ങിയിട്ടുണ്ട്.സാലഡ് രൂപത്തില്‍ ഇവ കഴിക്കുന്നത് ശരീരത്തിനാവശ്യമായ ജലാംശം നല്‍കും. സാന്‍ഡ്വിച്ചുകളിലും ഇത് ഉപയോഗിക്കാം.

4.മുള്ളങ്കി
മികച്ച ആന്റിഓക്സിഡന്റായ മുള്ളങ്കിയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം ശരീരത്തിലെ ജലാംശം നിലനിര്‍ത്തി രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ഇവയ്ക്ക് കഴിയും. നീര് ധാരളം ഉള്ള ഇവ പച്ചയ്ക്ക് തന്നെ ഉപയോഗിക്കാം. ഇലച്ചീര, കാരറ്റ്, അമരപയര്‍ എന്നിവയ്ക്കൊപ്പം സാലഡിലും സാന്‍ഡ്വിച്ചിലും ഉപയോഗിക്കാം.

5. തക്കാളി
നിരവധി പോഷക ഗുണങ്ങളുള്ളതിനാല്‍ വേനലായാലും ശൈത്യമായാലും തക്കാളി കഴിക്കാന്‍ ലോകത്തെവിടെയും നിര്‍ദ്ദേശിക്കാറുണ്ട്. തക്കാളിയിലെ ജലാംശം ശരീരത്തിനാവശ്യമായ ജലവും പോഷകങ്ങളും നല്‍കും. ഇതിന് പുറമെ തക്കാളിയില്‍ അടങ്ങിയിട്ടുള്ള ലൈകോപീന്‍ എന്ന ആന്റി ഓക്്സിഡന്റ് പാടുകളും വരകളും വരുന്നതില്‍ നിന്ന് തടഞ്ഞ് ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തും. വിവിധ വിഭവങ്ങളില്‍ ഉള്‍പ്പെടുത്തി തക്കാളി കഴിക്കാവുന്നതാണ്.

6 കാപ്സികം
വേനല്‍ക്കാലത്തെ ദാഹം ശമിപ്പിക്കാന്‍ ആവശ്യമായ ജലം അടങ്ങിയിട്ടുള്ള മറ്റൊരു പച്ചക്കറിയാണ് കാപ്സികം. ചുവപ്പ്, മഞ്ഞ നിറത്തിലുള്ള ഈ വിഭാഗത്തിലെ മുളകുകളേക്കാള് കാപ്സിക്കത്തിലാണ് കൂടുതല്‍ ജലാംശം അടങ്ങിയിട്ടുള്ളത്. അത്താഴത്തിന് മുമ്പും ശേഷവുമുള്ള ലഘുഭക്ഷണത്തിന് ഇവ വളരെ നല്ലതാണ്. ഏത് രൂപത്തിലും കഴിക്കാം.

7. കോളിഫ്ളവര്‍
മങ്ങിയ നിറമുള്ള കോളിഫ്ളവര്‍ വേനല്‍ക്കാലത്തെ നിങ്ങളുടെ മാന്ദ്യമകറ്റാന്‍ വളരെ നല്ലതാണ്. കോളിഫ്ളവറില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ ഇതിലടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകള്‍ അര്‍ബുദവും മറ്റ് പലവിധ രോഗങ്ങളും പ്രതിരോധിക്കാന്‍ സഹായിക്കും.

8. തണ്ണിമത്തന്
വേനല്‍ക്കാലത്ത് നിറയെ നീരുള്ള തണ്ണിമത്തന് ആരും മറക്കുമെന്ന് തോന്നുന്നില്ല. തണ്ണിമത്തന്റെ നിറം തന്നെ ഏത് സമയത്തും ഇവ കഴിക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. തക്കാളിയിലെന്നപോലെ തണ്ണിമത്തനിലും അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ലൈകോപീന്‍ അടങ്ങിയിട്ടുണ്ട്.

9. ചീര
ഇലച്ചീരയില് ധാരാളം ജലാംശം അടങ്ങിയിട്ടുണ്ടെന്നത് പോലെ ചെഞ്ചീരയിലും ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇലചീരയ്ക്ക് വില കൂടുതലായതിനാല്‍ എല്ലാവര്ക്കും പ്രാപ്യമായെന്ന് വരില്ല അതിനാല്‍ ഇവ പകരം ഉപയോഗിക്കാം.

10. ഇരുമ്പന്‍ പുളി
ഇരുമ്പന്‍ പുളി ശരീത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് പുറമെ നിരവധി പോഷകഗുണങ്ങളും നല്‍കും .പൈനാപ്പിളിന് സമാനമായ ഇവയ്ക്ക് മധുരത്തിനൊപ്പം പുളി കൂടിയുണ്ട്. എന്നാല്‍, ഇവയില്‍ ധാരാളം ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ വൃക്കസംബന്ധമായ രോഗങ്ങള്‍ ഉണ്ടെങ്കില്‍ ഇവ കഴിക്കുന്നത് ഒഴിവാക്കണം.

11. സ്ട്രോബെറി
വേനല്‍ക്കാലത്ത് ഇന്ത്യന്‍ വിപണികളില്‍ സ്ട്രോബെറി കണ്ടെത്തുക അല്പം ബുദ്ധിമുട്ടാണ് എങ്കിലും ഇവ ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. സ്വാഭാവികമായി മധുരമുള്ള ഇവ ശരീരത്തെ പോഷിപ്പിക്കും. ദിവസവും ധാരാളം സ്ട്രോബെറി കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും രോഗങ്ങള്‍ തടയുന്നതിനും സഹായിക്കും.

12.ബ്രോക്കൊളി
ബ്രോക്കൊളി വേനല്‍ക്കാലത്ത് ശരീരത്തിനാവശ്യമായ ജലാംശം നല്‍കും . ഇതിന് പുറമെ ഇവയില്‍ ധാരാളം വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ നിന്നും അര്‍ബുദത്തിന് കാരണമാകുന്ന കോശങ്ങളെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.

13. തയ്ക്കുമ്പളം
തണ്ണിമത്തന് കഴിഞ്ഞാല്‍ ഫലപ്രദമായ തയ്ക്കുമ്പളം വിപണിയില്‍ ധാരാളം കാണാന്‍ കഴിയും. ഇതിന്റെ കാല്‍ഭാഗം കഴിക്കുന്നതിലൂടെ ഒരു ദിവസം ശരീരത്തിനാവശ്യമായ വിറ്റാമിന്‍ എ,വിറ്റാമിന്‍ സി എന്നിവ ലഭിക്കും. കൂടാതെ 50 കലോറിയും ലഭിക്കും.



Click it and Unblock the Notifications