Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മാസമുറ സമയത്ത് ഇവ കഴിയ്ക്കൂ
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഈ സമയത്ത് ശരീരത്തില്‍ നിന്നും രക്തം കൂടുതല്‍ നഷ്ടപ്പെടുന്നതു കൊണ്ട് വിളര്‍ച്ചയും തളര്‍ച്ചയുമുണ്ടാകാന്‍ സാധ്യത കൂടുതല്‍ തന്നെയാണ്.
അയേണിനൊപ്പം വേണ്ട മറ്റൊരു ധാതുവാണ് സിങ്ക്. സ്ത്രീകള്‍ക്ക് പുരുഷന്മാര്ക്കൊപ്പം സിങ്ക് ആവശ്യമില്ലെങ്കിലും മാസമുറ സമയത്ത് ഇത് അത്യാവശ്യമാണ്. കാരണം ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയമാണിത്. ഇതുകൊണ്ടു തന്നെ അണുബാധ പോലുള്ള രോഗങ്ങള്‍ വരാനും സാധ്യത കൂടുതല്‍. മാത്രമല്ല, പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം, വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും.
മാസമുറ സമയത്ത് സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട സിങ്ക് അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയൂ,

ധാരാളം സിങ്ക് അടങ്ങിയ ഒന്നാണ് തണ്ണിമത്തന്. മാസമുറ സമയത്ത് ഇത് കഴിയ്ക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം ശരിയായ രീതിയില്‍ നടക്കാന്‍ സഹായിക്കും.

ഞണ്ടിറച്ചി
ഞണ്ടിറച്ചിയില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. ഇത് കഴിയ്ക്കുന്നതും നല്ലതു തന്നെ. ചൂടുല്പാദിപ്പിക്കുന്ന ഭക്ഷണമായതു കൊണ്ടു തന്നെ ഇത് വയറു വേദന കുറയ്ക്കാനും നല്ലതാണ്.

തൈര്
മറ്റേത് പാലുല്പന്നങ്ങളേക്കാളും നല്ല ഭക്ഷണമാണ് തൈര്. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്. മാസമുറ സമയത്ത് തൈര് കഴിയ്ക്കുന്നത് നല്ലതാണ്. വയറിന് സുഖം നല്‍കാനും ഇതിനു കഴിയും.

ചെമ്മീന്‍
കടല്‍ വിഭവമായതു കൊണ്ട് ചെമ്മീനും സിങ്കിനാല്‍ സമ്പന്നമാണ്. ഇത് വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

ഗോതമ്പ്
ഗോതമ്പും സിങ്ക് അടങ്ങിയ ഭക്ഷണം തന്നെ. ഇതുകൊണ്ടു തന്നെ ചപ്പാത്തിയും മറ്റ് ഗോതമ്പ് വിഭവങ്ങളും കഴിയ്ക്കുന്നത് നല്ലതാണ്. ഇത് മാസമുറ സമയത്ത് വയറിനുണ്ടാകുന്ന കനം കുറയ്ക്കാനും നല്ലതാണ്.

മത്തങ്ങ
മത്തങ്ങയുടെ കുരുവും സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണം തന്നെയാണ്. തണ്ണിമത്തന് കുരുവിന്റെ ഗുണത്തോടു കൂടിയ ഒന്ന്. മത്തങ്ങയുടെ കുരു വറുത്തു കഴിയ്ക്കാം.

ലഞ്ചിയോണ്‍
ലഞ്ചിയോണ്‍ എന്ന ഒരുതരം വിഭവം ടിന്നിലടച്ചു വാങ്ങാന്‍ സാധിയ്ക്കും. ഇതില്‍ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

മസാല
കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.



Click it and Unblock the Notifications
