Latest Updates
-
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം
തേന്‍ കഴിയ്ക്കേണ്ട വഴികള്‍
തേന്‍ ധാരാളം രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. മാത്രമല്ല, ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.
തേനിലെ ആന്റിഓക്സിഡന്റുകളാണ് രോഗപ്രതിരോധശേഷി നല്കാന് സഹായിക്കുന്നത്. തടി കുറയാന്‍ ഡയറ്റെടുക്കുന്നവര്‍ക്ക് പഞ്ചസാരയ്ക്കും മറ്റു മധുരങ്ങള്‍ക്കും പകരം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. ശരീരത്തില്‍ നിന്നും കൊഴുപ്പും മറ്റു വിഷാംശങ്ങളും നീക്കം ചെയ്യാന്‍ തേന്‍ സഹായിക്കുകയും ചെയ്യും.
തേന്‍ വെറുതെ കുടിയ്ക്കണമെന്നില്ല, ഇത് പല വിധത്തിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. തടി കുറയ്ക്കുന്നതു പോലുള്ള പ്രത്യേക ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ ഇത് കൃത്യമായ രീതിയില്‍ ഉപയോഗിക്കുകയും വേണം.
തേന്‍ ഏതെല്ലാം വിധത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താമെന്നു നോക്കൂ.

രാവിലെ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് തേന്‍ കലര്‍ത്തി കുടിച്ചു നോക്കൂ. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടും. ശരീരം മെലിയാന്‍ ഇത് സഹായിക്കുകയും ചെയ്യും. വയര്‍ ശുദ്ധമാകാനും ഇത് നല്ലതു തന്നെ.

നാലു ബദാം, ഒപ്പം ഒരു സ്പൂണ്‍ തേന്‍ എന്നിവ രാവിലെ കഴിയ്ക്കുക. തേന്‍ മ്ഗ്നീഷ്യവും ബദാം വൈറ്റമിന്‍ ഡിയും നല്‍കും. ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.

കട്ടന്‍ചായ, ഗ്രീന്‍ ടീ എന്നിവയില്‍ പഞ്ചസാരയ്ക്കു പകരം അല്പം തേന്‍ ഒഴിച്ചു കുടിക്കൂ. ചെറുനാരങ്ങാനീരും ചേര്‍ക്കാം.

തൈരില്‍ അല്പം പഞ്ചസാര ചേര്‍ത്ത് കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതിനു പകരം തേന്‍ ഉപയോഗിയ്ക്കാം.

ഭക്ഷണത്തിനു ശേഷം ചെറുചൂടുവെള്ളത്തില്‍ അല്പം തേന്‍ ഒഴിച്ചു കുടിയ്ക്കുന്നത് ഭക്ഷണം പെട്ടെന്നു ദഹിയ്ക്കുവാന്‍ സഹായിക്കും.

സാലഡുകളില്‍ സോസും മറ്റും ഉപയോഗിക്കുന്നതിനു പകരം അല്പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിനു ന്ല്ലതാണ്.

ഡെസെര്ട്ടുകളും മധുരങ്ങളുമുണ്ടാക്കുമ്പോള് ഇവയില്‍ തേന്‍ ചേര്‍ക്കുക. ആരോഗ്യം മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള രോഗങ്ങള്‍ വരാതിരികാനുമുള്ള മാര്‍ഗമാണിത്.

പാലില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും നല്ലതാണ്.

യൂനാനി ചികിത്സാരീതിയില്‍ കറുവാപ്പട്ട, തേന്‍ എന്നിവ ചേര്‍ത്ത ഹെര്‍ബല്‍ ടീ ശരീരത്തില്‍ നിന്നും ട്രാന്‍സ്ഫാറ്റ് നീക്കം ചെയ്യാന്‍ മികച്ചതാണ്. തുളസിയിട്ട ചായ അല്പം കറുവാപ്പട്ടയും തേനും ചേര്‍ത്ത് കഴിച്ചു നോക്കൂ. ഇത് തടി കുറയാനും അസുഖങ്ങള്‍ അകറ്റാനും നല്ലതു തന്നെ.

കോള്‍ഡ്, തൊണ്ടവേദന, ചുമ എന്നിവയ്ക്കു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ് തേനും ഇഞ്ചിനീരും കലര്‍ത്തിയ മിശ്രിതം. ദഹനത്തിനും ഇത് നല്ലതു തന്നെ.



Click it and Unblock the Notifications