Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
പച്ചക്കറികളും ഗ്യാസുണ്ടാക്കും
നല്ല ഭക്ഷണം ആരോഗ്യത്തിന് ഏറെ അത്യാവശ്യമാണ്. എന്നാല്‍ ഇത്തരം നല്ല ഭക്ഷണങ്ങളില്‍ ചിലതെങ്കിലും ആളുകള്‍ക്ക് ഗ്യാസുണ്ടാക്കുകയും ചെയ്യും.
ഇതുപോലെത്തന്നെയാണ് പച്ചക്കറികളുടെ കാര്യവും. പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ചില പച്ചക്കറികള്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. ഇത്തരം ചില പച്ചക്കറികളെക്കുറിച്ച് അറിയൂ.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
ടര്‍ണിപ് ഇത്തരത്തിലൊരു പച്ചക്കറിയാണ്. ഇതിലടങ്ങിയിരിക്കുന്ന നാരുകളാണ് ഇതിന് കാരണമാകുന്നത്. നാരുകള്‍ ആരോഗ്യത്തിനു നല്ലതാണെങ്കില്‍ പോലും ദഹനത്തിന് സമയമെടുക്കുന്നതിനാല്‍ ഗ്യാസ്, അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
ബ്രൊക്കോളിയും ഇത്തരത്തിലൊരു പച്ചക്കറിയാണ്. ഇതിലെയും നാരുകള്‍ തന്നെയാണ് ഗ്യാസുണ്ടാക്കുന്നത്. എന്നാല്‍ ഇത് വേവിച്ചു കഴിയ്ക്കുമ്പോള്‍ കാര്യമായ പ്രശ്നമുണ്ടാകില്ല.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
ക്യാബേജ് സാലഡുകളിലും മറ്റും പച്ചയ്ക്ക് അരിഞ്ഞിടാറുണ്ട്. ഇങ്ങനെയുള്ളപ്പോള്‍ ഇത് ഗ്യാസുണ്ടാക്കുവാനുള്ള സാധ്യത കൂടുതലാണ്. ഇത് വേവിച്ചു കഴിയ്ക്കുന്നത് ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
ഉരുളക്കിഴങ്ങും കട്ടി കൂടിയതായതു കൊണ്ട് ഗ്യാസുണ്ടാക്കും. പ്രത്യേകിച്ച് വറുത്തു കഴിയ്ക്കുമ്പോള്‍. ഇത് വേവിച്ചു കഴിയ്ക്കുന്നത് ഗുണം ചെയ്യും.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
സവാളയില്‍ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
കോളിഫഌവര്‍ ധാരാളം നാരുകള്‍ അടങ്ങിയതായതു കൊണ്ടുതന്നെ ദഹിയ്ക്കാനും ബുദ്ധിമുട്ടു തന്നെയാണ്. ഇതില്‍ കോംപ്ലക്സ് ഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
പയര്‍ വര്‍ഗത്തില്‍ പെട്ടവ ഗ്യാസുണ്ടാക്കും. ഇവയില്‍ സ്റ്റാര്‍ച്ചും ഒപ്പം റാഫിനോസ് എന്ന പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഇവ ദഹിക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ്.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
ഗ്രീന്‍പീസ് ഗ്യാസുണ്ടാക്കുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതില്‍ റാഫിനോസ് എന്ന ഷുഗര്‍ അടങ്ങിയിട്ടുണ്ട്. ഇതാണ് ഗ്യാസുണ്ടാക്കുവാനുള്ള ഒരു പ്രധാന കാരണം.

പച്ചക്കറികളും ഗ്യാസുണ്ടാക്കും!
കപ്പ, മധുരക്കിഴങ്ങ് തുടങ്ങിയവയും ഗ്യാസുണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ഇവയിലെ നാരുകളും സ്റ്റാര്‍ച്ചും തന്നെയാണ് കാരണം.



Click it and Unblock the Notifications
