ശരീരഭാരം നേടാന്‍ 25 ഭക്ഷണങ്ങള്‍

By Super

സീറോ സൈസിന്റെ കാലമാണിതെങ്കിലും ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. പ്രകൃതി ദത്തമായ ഭക്ഷണങ്ങള്‍ കൊണ്ട്‌ ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താന്‍ കഴിയും.

ശരീര ഭാരം നേടാന്‍ സഹായിക്കുന്ന 25 ഭക്ഷണങ്ങള്‍ ഇതാ,

സാല്‍മണ്‍

സാല്‍മണ്‍

ദിവസം രണ്ടിലേറെ സാല്‍മണ്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പ്രോട്ടീന്‍ വലിച്ചെടുക്കുന്നതിനും ശരീരഭാരം കൂടുന്നതിനും സഹായിക്കും. ഇതില്‍ നിന്നുള്ള സുഗന്ധഎണ്ണ ശാരീരിക തേയ്‌മാനങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ശരീരത്തിനാവശ്യമായ കൊഴുപ്പ്‌ നല്‍കുകയും ചെയ്യും.

ട്യൂണ

ട്യൂണ

ട്യൂണയില്‍ കാണപ്പെടുന്ന അവശ്യ ഫാറ്റി ആസിഡില്‍ ആരോഗ്യത്തിനാവശ്യമായ കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ശരീര ഭാരം കൂട്ടാനും ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. ദിവസവും ട്യൂണ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ ശരീര ഭാരം കൂടാന്‍ നല്ലതാണ്‌.

ട്യൂണ

ചെമ്മീന്‍

ചെമ്മീന്‍

സമുദ്രാഹാരങ്ങള്‍ ഇഷ്‌ടമാണെങ്കില്‍ ദിവസം രണ്ട്‌ ചെമ്മീനെങ്കിലും കഴിക്കുന്നത്‌ നല്ലതാണ്‌. ചെമ്മീനില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളും അവശ്യ ആസിഡുകളും ആരോഗ്യത്തിനാവശ്യമായ കലോറി നല്‍കും. ഇത്‌ ഭാരം കൂട്ടാന്‍ സഹായിക്കും

കോഴിയിറച്ചി

കോഴിയിറച്ചി

കോഴിയിറച്ചി കഴിക്കുന്നത്‌ സ്വാദ്‌ മാത്രമല്ല നിറയെ പോഷകവും തരും.

മാട്ടിറച്ചി

മാട്ടിറച്ചി

സാന്‍ഡ്‌വിച്ചുകളിലും മറ്റും ചെറു തുണ്ടുകളാക്കി വയ്‌ക്കുന്ന മാട്ടിറച്ചി ശരീര ഭാരം കൂട്ടാന്‍ സഹായിക്കും. ശരീരത്തിനാവശ്യമായ കൊഴുപ്പ്‌ വലിച്ചെടുക്കാന്‍ ഇത്‌ സഹായിക്കും.

മുട്ട

മുട്ട

പ്രോട്ടീനും അമിനോ ആസിഡുകളും നിറഞ്ഞ മുട്ട ശരീര ഭാരം കൂട്ടുന്നതിന്‌ ദിവസവും കഴിക്കേണ്ട ഒന്നാണ്‌ . മുട്ടയിലെ മഞ്ഞക്കരുവില്‍ ശരീരത്തിനാവശ്യമായ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്‌.

വെണ്ണക്കട്ടി

വെണ്ണക്കട്ടി

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ ശരീര ഭാരം കൂട്ടാന്‍ വെണ്ണക്കട്ടി കഴിക്കുന്നത്‌ നല്ലതാണ്‌. പാലിലെ മാംസ്യവും പ്രോട്ടീനും ഏറെയുള്ള വെണ്ണക്കട്ടി ശരീര ഭാരം കൂട്ടുന്നതിന്‌ സഹായിക്കും..

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചി

ചുവന്ന ഇറച്ചിയുടെ മിക്കഭാഗങ്ങളും പ്രോട്ടീന്‍ ലഭിക്കുന്നതിന്‌ ഉത്തമമാണ്‌. ആരോഗ്യത്തിന്‌ ഗുണകരമാകുന്ന രീതിയില്‍ വിവിധ തരത്തില്‍ ഇത്‌ പാചകം ചെയ്‌ത്‌ കഴിക്കാം. കൂടുതല്‍ സമയം വയറ്‌ നിറഞ്ഞെന്ന തോന്നല്‍ നിലനിര്‍ത്തുന്നതിന്‌ പുറമെ ശരീര ഭാരം കൂടാനും ഇത്‌ സഹായിക്കും.

ഓട്‌സ്‌

ഓട്‌സ്‌

നിറയെ പോഷകാംശമുള്ള മികച്ച പ്രഭാത ഭക്ഷണമാണ്‌ ഓട്‌സ്‌ . നാരുകള്‍ നിറഞ്ഞ ഓട്‌സ്‌ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കും.

തവിട്ട്‌ അരി

തവിട്ട്‌ അരി

കാര്‍ബോഹൈഡ്രേറ്റും നാരുമടങ്ങിയ തവിട്ട്‌ അരി സ്ഥിരമായി കഴിക്കുന്നത്‌ ശരീര ഭാരം കൂടാന്‍ സഹായിക്കും.

പാസ്‌ത

പാസ്‌ത

ശരീര ഭാരം കൂടുന്നതിനും പോഷകങ്ങള്‍ ലഭിക്കുന്നതിനും പാസ്‌ത നല്ല ആഹാരമാണ്‌. ഇതിലടങ്ങിയിട്ടുള്ള കാര്‍ബോഹൈഡ്രേറ്റ്‌ പോഷകങ്ങള്‍ പെട്ടന്ന്‌ വലിച്ചെടുക്കുന്നതിന്‌ സഹായിക്കും

ഗോതമ്പ്‌ റൊട്ടി

ഗോതമ്പ്‌ റൊട്ടി

തവിട്‌ കളയാത്ത ഗോതമ്പു കൊണ്ടള്ള റൊട്ടിയുടെ ഒരു കഷ്‌ണത്തില്‍ 13 കലോറി അടങ്ങിയട്ടുണ്ട്‌. ജാം, വെണ്ണ, മയോണൈസ്‌ എന്നിവയിലേതെങ്കിലും പുരട്ടി ഗോതമ്പ്‌ റൊട്ടി പ്രഭാതഭക്ഷണമായി കഴിക്കുന്നത്‌ ശരീര ഭാരം കൂടാന്‍ സഹായിക്കും.

ബീന്‍സ്‌

ബീന്‍സ്‌

ഇറച്ചിയില്‍ നിന്നുള്ള പ്രോട്ടീന്‌ പകരമായി സസ്യാഹാരം കഴിക്കുന്നവര്‍ക്ക്‌ തിരഞ്ഞെടുക്കാവുന്ന ഒന്നാണ്‌ ബീന്‍സ്‌. പാകം ചെയ്‌ത ഒരു പാത്രം ബീന്‍സില്‍ 300 കലോറി അടങ്ങിയിട്ടുണ്ടാവും. ബ്രഡിന്റെ കൂടെയും മറ്റും ഇത്‌ കഴിക്കുന്നത്‌ പോഷകങ്ങള്‍ നല്‍കുന്നതിനൊപ്പം ശരീര ഭാരം കൂട്ടുകയും ചെയ്യും

ഉരുള കിഴങ്ങ്‌

ഉരുള കിഴങ്ങ്‌

ഉരുള കിഴങ്ങ്‌ പോലുള്ള കിഴങ്ങ്‌ വര്‍ഗങ്ങള്‍ കാര്‍ബോ ഹൈഡ്രേറ്റും പഞ്ചസാരയും അടങ്ങിയതാണ്‌. ഇത്‌ അധികം കഴിച്ചാല്‍ കൊഴുപ്പ്‌ കൂടും. എന്നാല്‍, ചെറിയ കഷ്‌ണങ്ങളാക്കി പൊരിച്ച്‌ കഴിക്കുന്നത്‌ ഭാരം പെട്ടന്ന്‌ കൂടാന്‍ സാഹയിക്കും

 ചേന

ചേന

അന്നജം നിറഞ്ഞ ചേന ശരീരത്തിനാവശ്യമായ 150 കലോറി നല്‍കും. നല്ല ചേരുവകള്‍ ചേര്‍ത്ത്‌ പാകം ചെയ്‌ത്‌ കൃത്യമായി കഴിച്ചാല്‍ ശരീരഭാരം കൂട്ടാന്‍ ഇവ നല്ലതാണ്‌.

അവക്കാഡോ

അവക്കാഡോ

വെണ്ണപ്പഴം എന്നും അറിയപ്പെടുന്ന അവക്കാഡോ ശരീരത്തിനാവശ്യമായ പോഷകങ്ങളും കൊഴുപ്പും നല്‍കും. ഫാറ്റി ആസിഡ്‌ അടങ്ങിയട്ടുള്ള ഇവ സൂപ്പ്‌, സാലഡ്‌ എന്നിവയിലെ നല്ലൊരു ചേരുവയാണ്‌.

നിലക്കടല വെണ്ണ

നിലക്കടല വെണ്ണ

നിലക്കടല വെണ്ണ ഹൃദയത്തിന്‌ ആരോഗ്യം നല്‍കാനും കൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും സഹായിക്കും.ഏകപൂരിതമായ കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള നിലക്കടല വെണ്ണ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ശരിയായ രീതിയില്‍ നിലനിര്‍ത്തും.

ബെദാം വെണ്ണ

ബെദാം വെണ്ണ

സാലഡില്‍ ചേര്‍ക്കാന്‍ അനുയോജ്യമായ ബദാം വെണ്ണയില്‍ പ്രോട്ടീനുകളും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്‌. സ്ഥിരമായി കഴിക്കുന്നത്‌ ശരീര ഭാരം കൂട്ടുന്നതിന്‌ പുറമെ മുടി വളരുന്നതിനും ചര്‍മ്മം മൃദുലമാകുന്നതിനും സഹായിക്കും.

ഒലിവ്‌ എണ്ണ

ഒലിവ്‌ എണ്ണ

ലിനോലിക്‌ ആസിഡ്‌ അടങ്ങിയിട്ടുള്ള ഒലിവ്‌ എണ്ണ ശരീരത്തിനാവശ്യമായ കലോറി നല്‍കും. ഒലിവ്‌ എണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത്‌ ഹൃദ്രോഗ സാധ്യത കുറയ്‌ക്കും

ബദാം

ബദാം

ഞരമ്പുകളുടെ വികാസത്തിന്‌ ബദാം നല്ലതാണ്‌. ഇതിന്‌ പുറമെ ശരീര ഭാരം കൂടാനും ഇത്‌ സഹായിക്കും. ഒരു കൈനിറയെ ബദാം എല്ലാ ദിവസവും കഴിക്കുന്നത്‌ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംരക്ഷിക്കുന്നതിന്‌ പുറമെ ഞരമ്പുകള്‍ക്ക്‌ ബലം നല്‍കുകയും ചെയ്യും.

ചണവിത്ത്‌

ചണവിത്ത്‌

ഏകപൂരിത കൊഴുപ്പ്‌ അടങ്ങിയിട്ടുള്ള ചണവിത്ത്‌ ശരീര പ്രവര്‍ത്തനങ്ങള്‍ ക്രമ പെടുത്തും. മിതമായ അളവില്‍ ചണവിത്ത്‌ കഴിക്കുന്നത്‌ ആരോഗ്യം നല്‍കുന്നതിനൊപ്പം ശരീരഭാരം കൂടാന്‍ സഹായിക്കുകയും ചെയ്യും.

കശുവണ്ടി

കശുവണ്ടി

കാശുവണ്ടിയിലടങ്ങിയിരിക്കുന്ന സുഗന്ധ എണ്ണ ശരീരഭാരം കൂടാന്‍ മാത്രമല്ല ചര്‍മ്മം മൃദുലമാകാനും മുടിയ്‌ക്ക്‌ തിളക്കമുണ്ടാകാനും കാരണമാകും.

ഏത്തപ്പഴം

ഏത്തപ്പഴം

ശരീരത്തിന്റെ ഭാരം കൂട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ ദിവസം രണ്ടോ അതില്‍ കൂടുതലോ ഏത്തപ്പഴം കഴിക്കുന്നത്‌ നല്ലതാണ്‌.

ഏത്തപ്പഴത്തില്‍ വിവിധ തരം പഞ്ചാസാരകളും ലയിക്കുന്ന കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ ഊര്‍ജ്ജം നല്‍കുന്നതിന്‌ പുറമെ ശരീര ഭാരം കൂട്ടാനും ഇത്‌ സഹായിക്കും

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

ശരീരത്തിനാവശ്യമായ വിവിധ എണ്ണകള്‍ അടങ്ങിയ തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ ആഹാരം പാകം ചെയ്‌താല്‍ കൂടുതല്‍ കലോറി ലഭിക്കും . ഭക്ഷണത്തില്‍ ഇത്‌ സ്ഥിരം ഉള്‍പ്പെടുത്തുന്നത്‌ ശരീര ഭാരം കൂട്ടാന്‍ സഹായിക്കും.

ഉണക്ക മുന്തിരി

ഉണക്ക മുന്തിരി

ഒരു ഉണക്ക മുന്തിരിയില്‍ 99 കലോറി അടങ്ങിയിട്ടുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഒരു ഉണക്ക മുന്തിരി കഴിക്കുന്നത്‌ ശരീരത്തിനാവശ്യമായ കലോറി നല്‍കുന്നതിന്‌ പുറമെ നാരിന്റെ അളവും ഉയര്‍ത്തും. ഇവ കൊഴുപ്പ്‌ ഒഴിവാക്കി കലോറി നല്‍കുകയും അങ്ങനെ ശരീര ഭാരം കൂട്ടുകയും ചെയ്യും.

X
Desktop Bottom Promotion