Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൊറിക്കാന്‍ കുറഞ്ഞ കാലറിയുള്ള ഭക്ഷണങ്ങള്‍
വൈകുന്നേരങ്ങളില്‍ വയറില്‍ നിന്ന് വിശപ്പ് വിളിക്കുമ്പോൾ ഫാസ്റ്റ്ഫുഡ് കടകളെ അഭയം പ്രാപിക്കുന്നവരാണ് പലരും. ചിലരാകട്ടെ അമിത വണ്ണമടക്കമുള്ളവയെ
പേടിച്ച് ഫാസ്റ്റ്ഫുഡ് കടകളെ പടിക്ക് പുറത്ത് നിര്‍ത്തി വിശപ്പ് സഹിച്ചിരിക്കും. വിശപ്പടക്കാനും ശരീരഭാരം നിയന്ത്രണത്തില്‍ നിര്‍ത്താനും സഹായിക്കുന്ന കുറഞ്ഞ കലോറിയുള്ള ചില ഭക്ഷണങ്ങളിതാ...

ബദാം
13 മുതല്‍ 14 വരെ ബദാം കഴിച്ചാല്‍ വയറു നിറയുമെന്നത് മാത്രമല്ല 98 കാലറി മാത്രമേ ശരീരത്തില്‍ കടക്കുകയുമുള്ളൂ.

ആപ്പിള്‍
ഒരു ദിവസം ഒരു ആപ്പിള്‍ തിന്നുന്നത് ഡോക്ടറെ അകറ്റി നിര്‍ത്തുന്നതിനൊപ്പം ഉള്ളില്‍ ചെല്ലുന്ന ഊര്‍ജ അളവ് കുറക്കുകയും ചെയ്യും. നൂറ് കലോറി മാത്രമാണ് ഒരു ആപ്പിളില്‍ അടങ്ങിയിട്ടുള്ളത്. ലയിക്കുന്ന നാരുകള്‍ ധാരാളം അടങ്ങിയ ആപ്പിള്‍ കഴിക്കുന്നതിലൂടെ കൊളസ്ട്രോളിനെ നശിപ്പിക്കാനും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണം നല്‍കുകയും ചെയ്യും.

ഉപ്പിട്ട കപ്പലണ്ടി
ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഭക്ഷണമാണ് ഇത്. പത്ത് കപ്പലണ്ടികളില് 74 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഊര്‍ജം കുറഞ്ഞ അളവില്‍ മാത്രം പുറത്തുവിടുന്നതിനാല്‍ ദിവസം മുഴുവന്‍ ഊര്ജ്വസലനായിരിക്കും.

മുന്തിരി
30 മുന്തിരിയില്‍ ഏകദേശം 100 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അനീമിയ,തളര്‍ച്ച, ആര്‍ത്രൈറ്റിസ്, വാതം എന്നിവക്കും ഏറെ ഫലപ്രദമാണ് മുന്തിരി.

തണ്ണിമത്തന്
അമിത വണ്ണത്തെ പടിക്ക് പുറത്ത് നിര്‍ത്തുന്ന ആഹാരങ്ങളിലൊന്നാണ് ഇത്. കൂടുതലും വെള്ളമായതിനാല്‍ കുറഞ്ഞ കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഒരൊറ്റ തണ്ണി മത്തനില്‍ ഏതാണ്ട് 88 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

തക്കാളി സൂപ്പ്
ഭക്ഷണത്തോട് അമിത പ്രേമം ഇല്ലാത്തവര്‍ക്ക് തക്കാളി സൂപ്പ് ഇഷ്ടപ്പെടും. ഉണ്ടാക്കാന്‍ ഏറെ എളുപ്പമാണ് ഇത്. ചെറിയ പാത്രം സൂപ്പില്‍ ഏതാണ്ട് 74 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.

ചെറി
നിറയെ വൈറ്റമിനും കുറഞ്ഞ കൊഴുപ്പും മാത്രമാണ് ഈ ചെറിയ രുചികരമായ പഴങ്ങളില്‍ അടങ്ങിയിട്ടുള്ളത്. 25 ചെറി കഴിച്ചാല്‍ 100 കലോറി ഊര്‍ജം മാത്രമാണ് ഉള്ളില്‍ എത്തുക.

പിയര്‍
വിശപ്പടക്കാന്‍ ഇത്തരം ഒരൊറ്റ പഴം ധാരാളമാണ്. 100 കലോറിയാണ് ഒരു പഴത്തില്‍ അടങ്ങിയിട്ടുള്ളത്.

ഞാവല്‍
ഒരു കപ്പ് ഞാവല്‍ പഴത്തില്‍ ഏതാണ്ട് 83 കാലറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. നിറയെ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ യുവത്വം കാത്തുസൂക്ഷിക്കാനും ഹൃദ്സംബന്ധമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാനും ഞാവലിന് കഴിയും.

കിവി
വൈറ്റമിന്‍ സിയുടെ മികച്ച കലവറയാണ് കിവി. ഇത്തരം രണ്ട് പഴങ്ങള്‍ കഴിച്ചാല്‍ 58 കാലറി മാത്രമേ ശരീരത്തില്‍ കടക്കൂ. ദഹനപക്രിയയെ ഏറെ സഹായിക്കുന്ന കിവി കഴിക്കുന്നവര്‍ക്ക് ആരോഗ്യകരമായ ശരീരപ്രകൃതിയും ലഭിക്കും.



Click it and Unblock the Notifications
