Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പഞ്ചസാര കുറയ്ക്കാന്‍ പല വഴികള്‍
പഞ്ചസാരയുടെ മധുരം മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിക്കും. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. മാത്രമല്ല, പ്രമേഹം പോലുള്ള പല രോഗങ്ങളുടേയും മൂലകാരണം പഞ്ചസാര തന്നെയാണ്.
പഞ്ചസാര നിയന്ത്രിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും ഇതിന് സാധിയ്ക്കാറില്ല. ഇതിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

തീരുമാനം
ആഗ്രഹങ്ങള്‍ നടപ്പാക്കാനുള്ള എളുപ്പമാര്‍ഗം ഉറച്ച തീരുമാനമാണ്. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് ആദ്യം വേണ്ടത്. പഞ്ചസാര കുറയ്ക്കുമെന്ന് ഉറച്ച തീരുമാനമെടുക്കുക.

തേന്‍
പഞ്ചസാരയ്ക്കു പകരം വയ്ക്കാവുന്ന ആരോഗ്യകരമായ മധുരമാണ് തേന്‍. പഞ്ചസാരയ്ക്കു പകം തേന്‍ ചേര്‍ക്കാം.

മധുരപലഹാരങ്ങള്‍
മധുരപലഹാരങ്ങള്‍ കുറയ്ക്കുക. ഇതില്‍ പഞ്ചസാരയും കൃത്രിമമധുരങ്ങളുമെല്ലാം ധാരാളം അടങ്ങിയിട്ടുണ്ടാകും.

ടിന് ഫുഡ്
ടിന്നില്‍ ലഭിയ്ക്കുന്ന പല ഭക്ഷണങ്ങളിലും മധുരം അടങ്ങിയിട്ടുണ്ടാകും. ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങരുത്. പകരം ഫ്രഷായ സാധനങ്ങള്‍ വാങ്ങുക.

ജ്യൂസ്
ജ്യൂസ് ആരോഗ്യത്തിനു നല്ലതു തന്നെ. എന്നാല്‍ ഇതില്‍ പഞ്ചസാര ചേര്‍ക്കാതെ ഉപയോഗിക്കുക. അല്ലെങ്കില്‍ ജ്യൂസിനു പകരം ഫ്രഷ് ഫ്രൂട്സ് ഉപയോഗിക്കാം.

സോഡ
പഞ്ചസാരയുടെ കലവറയാണ് സോഡ. സോഡയുടെ ഉപയോഗം കുറയ്ക്കുക.

ഫാസ്റ്റ് ഫുഡ്
ഫാസ്റ്റ് ഫുഡുകളില്‍ പല രൂപത്തിലും പഞ്ചസാര ഒളിഞ്ഞിരിപ്പുണ്ട്. ഇവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക.

വാങ്ങി വയ്ക്കാതിരിക്കുക
ചോക്ലേറ്റും മധുരസാധനങ്ങളും വാങ്ങി വയ്ക്കാതിരിക്കുക. ഇത് ഇവ കഴിയ്ക്കാനുള്ള ആഗ്രഹം വര്‍ദ്ധിപ്പിയ്ക്കും.

ഡയറ്റ്
പഞ്ചസാര തീരെ ഉപേക്ഷിയ്ക്കാന്‍ നിവര്‍ത്തിയില്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ മാത്രം മധുരം കഴിയ്ക്കുന്ന വിധത്തിലുള്ള ഡയറ്റ് തയ്യാറാക്കാം.

പഴവര്‍ഗങ്ങള്‍
പഞ്ചസാരയുടെ മധുരം ഒഴിവാക്കി പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് നല്ലതാണ്. മധുരം വേണമെന്നുള്ളവര്‍ക്ക് ഈ മാര്‍ഗം പരീക്ഷിയ്ക്കാം.



Click it and Unblock the Notifications
