Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം! -
ഗുരു അസ്തമയം: വിവാഹവും വസ്തു ഇടപാടുകളും ഓഗസ്റ്റ് വരെ മാറ്റിവെക്കണോ? അറിയേണ്ടതെല്ലാം -
ഇന്ന് രാത്രി ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 60 മണിക്കൂർ നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടവ -
കർക്കടക സംക്രാന്തി: 5 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം, അപ്രതീക്ഷിത ധനനേട്ടവും കരിയർ വളർച്ചയും ഉറപ്പ് -
ഗുരുപുഷ്യമി യോഗം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യം തേടിയെത്തുന്നത് ആർക്കൊക്കെ? -
ചന്ദ്രദർശനം: ഐശ്വര്യവും ഭാഗ്യവും തേടിയെത്തും, ഈ സമയത്ത് ചന്ദ്രനെ കണ്ടാൽ ജീവിതം മാറും! -
കടുത്ത ചൂടും ഈർപ്പവും; ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഡൽഹിയിലെ കടുത്ത ചൂട്; വിയർപ്പുകുരുവും ചൊറിച്ചിലും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി! -
ജൂലൈ 15 രാശിഫലം: ചന്ദ്രൻ വൃശ്ചികത്തിൽ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വേനല്‍ മനസിനെയും ശരീരത്തെയും ഒരുപോലെ ക്ഷീണിപ്പിക്കും. ഇതിന് നല്ലൊരു ഉപായം ഫലവര്‍ഗങ്ങള്‍ കഴിയ്ക്കുകയെന്നതാണ.് ക്ഷീണം മാറ്റി ഊര്‍ജം നല്‍കുക മാത്രമല്ല, ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.
വേനല്‍ക്കാലത്ത് കഴിയ്ക്കേണ്ട ചില ഫലവര്‍ഗങ്ങളെക്കുറിച്ച് അറിയൂ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
തണ്ണിമത്തന് വേനല്‍ക്കാലത്ത് കഴിയ്ക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണെന്നു പറയാം. ഇതിലെ ലൈകോഫീന്‍ ശരീരത്തെ സൂര്യരശ്മികളില്‍ നിന്നും സംരക്ഷിയ്ക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വിയര്‍പ്പിലൂടെ തിരിച്ചു കിട്ടുന്ന പൊട്ടാസ്യം തിരികെ ലഭിയ്ക്കാന്‍ ഓറഞ്ച് ഏറെ നല്ലതാണ്. ഇത് മസിലുകള്‍ക്കുണ്ടാകുന്ന വേദന കുറയാനും നല്ലതു തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വിശപ്പും ദാഹവും തീര്‍ക്കാന്‍ മുന്തിരി കഴിയ്ക്കാം. ഇതിലെ റെസ്വെരാട്രോള് ക്യാന്‍സര്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയകറ്റാന്‍ മികച്ചതാണ്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വേനലില്‍ ദഹനപ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം. ഇതിനുള്ള പരിഹാരമാണ് പൈനാപ്പിളിലെ ബ്രോമേലിന്‍. ഇത് ദഹനപ്രശ്നങ്ങള്‍ പരിഹരിക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വേനല്‍ക്കാലത്ത് സുലഭമായി ലഭിയ്ക്കുന്ന മാങ്ങയില്‍ അയേണ്‍, സെലേനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
യൂറനറി ഇന്ഫെക്ഷന് പോലുള്ള പ്രശ്നങ്ങള്‍ വേനല്‍ക്കാലത്ത് പതിവാണ്. ഇതിനുള്ള പരിഹാരമാണ് സ്ട്രോബെറി.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
തളര്‍ച്ച തോന്നുമ്പോള്‍ അല്പം നാരങ്ങാവെള്ളം കുടിച്ചു നോക്കൂ. ശരീരത്തിന് ഊര്‍ജം നല്കാന് ഇതു മതിയാകും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ആപ്രിക്കോട്ട് വേനലില്‍ ലഭിയ്ക്കുന്ന ഫലവര്‍ഗമാണ്. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിന്‍ സി, ബീറ്റാ കരോട്ടിന്‍, അയേണ്‍, ഫൈബര്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ചെറിയില്‍ വൈറ്റമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. തളര്‍ച്ച മാറാന്‍ ഇത് സഹായിക്കും. വേനലില്‍ കഴിയ്ക്കാവുന്ന ഒരു ഉത്തമഭക്ഷണം.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
പീച്ചില്‍ ധാരാളം ബീറ്റാ കരോട്ടിന്‍, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ഇത് നല്ലതു തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍ എ്ന്നിവയങ്ങിയ നെല്ലിക്കയും വേനല്‍ക്കാലത്ത് സുലഭമായ ഒരു ഭക്ഷണം തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ബ്ലൂബെറിയില്‍ പോളിഫിനോള്‍ രൂപത്തില്‍ ധാരാളം ആ്ന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വേനല്ക്കാലത്തു കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഫലം തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
പപ്പായയും വേനലില്‍ സുലഭമായി കഴിയ്ക്കാവുന്ന ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ പാപെയ്ന്‍, കൈമോപാപെയന് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ സഹായിക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
കാന്തലോപ് എ്ന്നൊരു പഴവര്ഗമുണ്ട്.വേനല്ക്കാലത്തു സുലഭമായ ഇത് ആരോഗ്യത്തിന് നല്ലതാണ്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ഹണി ഡ്ര്യൂ മെലണ്‍ എന്ന മത്തങ്ങാ വര്‍ഗത്തില്‍ പെ്ട്ട ഒരു ഭക്ഷണമുണ്ട്. ഇത് പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയുടെ ഉറവിടമാണ്. വേനലില്‍ ആരോഗ്യം കാക്കാന്‍ ഏറെ നല്ലത്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
പേരയ്ക്കയില്‍ വൈറ്റമിന്‍ സി അടങ്ങിയിട്ടുണ്ട. ഇത് കോള്‍ഡ്, ചുമ, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ വരാതിക്കാന്‍ സഹായിക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
കരിക്കും കരിക്കിന് വെള്ളവുമെല്ലാം വേനല്‍ക്കാലത്ത് ഏറ്റവും ഉത്തമമായ ഭക്ഷ്യവസ്തുവാണ്. ഇഥില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ഊഗന് എ്ന്നയിനം ഫലമുണ്ട്. മത്തങ്ങയോട് സാമ്യമുള്ള ഇവയും കഴിയ്ക്കാന്‍ നല്ലതു തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വേനല്‍ക്കാലത്ത് ഊര്‍ജം നല്കാന് ഫിഗ് നല്ലതാണ്. വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഇവയിലെ പൊട്ടാസ്യം സഹായിക്കും.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
വൈറ്റമിന്‍ എ, സി, എന്നിവ കാനറി മെലണ്‍ എന്ന ഫലത്തില്‍ അടങ്ങിയിട്ടുണ്ട്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ലിച്ചിയിലും ധാരാളം പ്രോട്ടീന്‍, വൈറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വേനല്‍ക്കാലത്ത് ധാരാളം കഴിയ്ക്കാവുന്ന ഒന്നാണ്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
പ്ലം വേനല്ക്കാലത്തു ലഭിയ്ക്കുന്ന ഒരു ഫലമാണ്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്കുന്ന ഒരു ഭക്ഷണമാണ്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
കിവിയ്ക്ക് അധികം മധുരമില്ലെങ്കിലും വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന ഒന്നാണ് ഇതും. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയുമെല്ലാം അടങ്ങിയിട്ടുണ്ട്.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
നെക്ടറിന് എന്നൊരു ഫലവുമുണ്ട്. ഇത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ശരീരത്തിന് സംരക്ഷണം നല്കുന്നു.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
ബട്ടര്‍ ഫ്രൂട്ടും ധാരാളം വെള്ളമടങ്ങിയ ഒരു ഭക്ഷ്യവസ്തു തന്നെ. ഇതില്‍ നല്ല കൊഴുപ്പാണ് അടങ്ങിയിരിക്കുന്നതെന്നും ഒരു പ്രത്യേകത തന്നെ.

വേനലില്‍ കഴിയ്ക്കാവുന്ന ഫലങ്ങള്‍
മാതളനാരങ്ങ അഥവാ ഗ്രേപ് ഫ്രൂട്ട് ധാരാളം വെള്ളമടങ്ങിയ ഒന്നാണ്. ഇത് വേനലില്‍ ശരീരത്തിനു വേണ്ട വെള്ളം നല്കുന്നു.



Click it and Unblock the Notifications