Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
മുളപ്പിച്ച ഭക്ഷണം കഴിച്ചാല്‍....
മുളപ്പിച്ച ആഹാരസാധനങ്ങള്‍ പോഷകമൂല്ല്യങ്ങളുടെ കലവറയാണ്. റാഡിഷ്, അല്‍ഫാല്‍ഫ, ക്ളൊവര്‍, സോയാബീന്‍ എന്നിവയെല്ലാം മുളപ്പിച്ച് കഴിക്കാം. ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമായ മാംസ്യം ഉള്‍പ്പെടെയുള്ള പോഷകഘടകങ്ങള്‍ ഇവയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.
മുളപ്പിച്ച ആഹാരസാധനങ്ങള്‍ക്ക് ഔഷധ ഗുണങ്ങളും ഉണ്ട്. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നവര്‍ക്ക് ചിലതരം അസുഖങ്ങള്‍ ബാധിക്കില്ലെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിലും വ്യക്തമായി കഴിഞ്ഞു. മുളപ്പിച്ച ആഹാരസാധനങ്ങള്‍ കഴിക്കുന്നത് മൂലമുള്ള ചില നേട്ടങ്ങളാണ് ഇനി പറയുന്നത്.

അവശ്യ പോഷകങ്ങളുടെ കലവറ: മുളപ്പിച്ച ആഹാര സാധനങ്ങള്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 1, വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ കെ എന്നിവയാല്‍ സമ്പുഷ്ടമാണ്.
ഇരുമ്പ്, ഫോസ്ഫറസ്, മെഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, കാല്‍സ്യം തുടങ്ങിയ ധാതുലവണങ്ങള്‍, നാരുകള്‍, ഫോളിക് ആസിഡുകള്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളിലും ധാന്യങ്ങളിലും മറ്റും ഇത്തരം പോഷകമൂല്ല്യങ്ങളുടെ അളവ് സാധരണയിലേതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും. ഉദാഹരണത്തിന് മുളപ്പിച്ച പയറുകളില്‍ സാധാരണയിലേതിനേക്കാള്‍ എട്ട് മടങ്ങ് കൂടുതല്‍ വിറ്റാമിന്‍ എ ഉണ്ടാകും.
ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമായ എന്‍സൈമുകള്‍ വലിയ തോതില്‍ മുളപ്പിച്ച ആഹാര സാധനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. പാകം ചെയ്യുമ്പോള്‍ ഇവയില്‍ ചില എന്‍സൈമുകള്‍ നഷ്ടപ്പെടും. മുളപ്പിച്ച് കഴിക്കുമ്പോള്‍ ഇത്തരം നഷ്ടങ്ങളൊന്നും ഉണ്ടാകില്ല.
മുളപ്പിച്ച ഭക്ഷ്യധാന്യങ്ങളില്‍ വലിയ അളവില്‍ മാംസ്യം അടങ്ങിയിട്ടുണ്ടെന്ന കാര്യം പലര്‍ക്കും അജ്ഞാതമാണ്. ഇവയില്‍ 35 ശതമാനത്തോളം മാംസ്യം അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ നമുക്ക് ആവശ്യമുള്ള മാംസ്യം ലഭിക്കും. മാംസ്യത്തിനായി ഇറച്ചി കഴിക്കുന്നത് മൂലം ഉണ്ടാകുന്ന കൊഴുപ്പ്, കൊളസ്ട്രോള്‍ മുതലായവ ഒഴിവാക്കാനും ഇതിലൂടെ കഴിയും.
സസ്യാഹാരികള്‍ തങ്ങളുടെ ഭക്ഷണത്തില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക.
മുളപ്പിച്ച ആഹാര സാധനങ്ങള്‍ എളുപ്പം ദഹിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകളാണ് ദഹനം അനായാസമാക്കുന്നത്.
അതിനാല്‍ ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് മുളപ്പിച്ച ആഹാര സാധനങ്ങള്‍ തികച്ചും അനുയോജ്യമായിരിക്കും. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് കഴിക്കാവുന്നതാണ്.
മുളപ്പിച്ച ആഹാര സാധനങ്ങളില്‍ നാരിന്റെ അംശം കൂടുതലാണ്. എന്നാല്‍ ഇവയില്‍ താരതമ്യേന കുറഞ്ഞ ഊര്‍ജ്ജമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ തടി കുറയ്ക്കാന്‍ ഇവ ഫലപ്രദമാണ്.
ഇവ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള പോഷകഘടകങ്ങള്‍ ഉറപ്പാക്കാനാകും. ഇതിന്റെ ഫലമായി കൂടുതല്‍ ഊര്‍ജ്ജം ശരീരത്തില്‍ എത്തുകയുമില്ല. പൊണ്ണത്തടി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈകാതെ ഫലം അനുഭവിച്ച് അറിയാനാകും.
മുളപ്പിച്ച ആഹാര സാധനങ്ങള്‍ വളരെ രുചികരവുമാണ്. അതിനാല്‍ ഇവ നിങ്ങള്‍ക്ക് സാലഡുകള്‍, സൂപ്പുകള്‍, മാംസ വിഭവങ്ങള്‍, പാസ്ത എന്നിവയിലും ചേര്‍ത്ത് കഴിക്കാം. മുളപ്പിച്ച ഭക്ഷ്യധാന്യങ്ങള്‍ ചേര്‍ക്കുന്നത് ഇവ എളുപ്പം ദഹിക്കാനും സഹായിക്കും.
മുളപ്പിച്ച ആഹാര സാധനങ്ങള്‍ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
