Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
സോഡ കിഡ്നിയെ ബാധിയ്ക്കുമോ?
ശരീരത്തിലെ എല്ലാ വിഷാംശങ്ങളും പുറന്തള്ളുന്ന ജോലി കിഡ്നിയ്ക്കാണ്. ശരീരത്തിന്റെ അരിപ്പയാണ് കിഡ്നിയെന്നു പറയാം.
കിഡ്നിയെ സംരക്ഷിയ്ക്കുന്നതും ദോഷം വരുത്തുന്നതുമായി ധാരാളം ഭക്ഷണപദാര്‍ത്ഥങ്ങളുണ്ട്. കിഡ്നിയ്ക്കു ദോഷം വരുത്തുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സോഡ. ദിവസവും രണ്ടു തവണ സോഡ കുടിയ്ക്കുന്നവര്‍ക്ക് കിഡ്നി രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു തന്നെ പറയാം.
കിഡ്നിയ്ക്ക് കോള ഏതെല്ലം വിധത്തില്‍ ദോഷം വരുത്തുന്നുവെന്ന കാണൂ,

കിഡ്നി സ്റ്റോണിനുള്ള സാധ്യത
കോളയില്‍ ഫോസ്ഫോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കിഡ്നി സ്റ്റോണിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ഫോസ്ഫോറിക് ആസിഡ് കാല്‍സ്യം പോലുള്ളവയുമായി ചേര്‍ന്ന് നെഫ്രോണുകള്‍ എന്ന കിഡ്നിയുടെ ഭാഗത്തെ ബാധിയ്ക്കും. നെഫ്രോണുകളാണ് അരിപ്പ പോലെ പ്രവര്‍ത്തിക്കുന്നവ.

വിഷാംശം നീക്കം ചെയ്യുന്നത്
സോഡയില്‍ സോഡിയവും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുളള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിയ്ക്കും. കിഡ്നി പ്രശ്നങ്ങളല്ലാതെ ഹൃദയപ്രശ്നങ്ങള്‍ക്കു കൂടി ഇത് വഴിയൊരുക്കും.

സിട്രസ് സോഡ
സോഡയില്‍ തന്നെ സിട്രസ് സോഡ എന്ന ഒരിനമുണ്ട്. ഇത് കിഡ്നി സ്റ്റോണ്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ഇവ മറ്റു സോഡകളേപ്പോലെ അത്ര ദോഷകരമല്ലെന്നേയുള്ളൂ. സോഡ വേണമെന്നു നിര്ബന്ധമുള്ളവര് ഡയറ്റ് സിട്രസ് സോഡ ഉപയോഗിക്കുന്നത് ദോഷങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കുമെന്നു പറയാം.

പ്രമേഹസാധ്യത
സോഡയില്‍ ധാരാളം കൃത്രിമ മധുരങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹസാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രമേഹവും കിഡ്നിയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്ന ഒന്നാണ്. കിഡ്നിയില്‍ ഗ്ലൂക്കോസ് അടിഞ്ഞു കൂടുന്നത് നല്ലതല്ല.

കഫീന്‍
ചില സോഡകളില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം കൂട്ടും, മാത്രമല്ല, കിഡ്നിയുടെ ആരോഗ്യത്തിനും കഫീന്‍ നല്ലതല്ല.

ഇന്‍സുലിന്‍
സോഡകളില്‍ സാധാരണയായി മധുരത്തിന് ഫ്രക്ടോസ് കോണ്‍ സിറപ്പ് ചേര്‍ക്കാറുണ്ട്. ഇത് ധാരാളം മധുരവും കൊഴുപ്പും അടങ്ങിയിട്ടുള്ളതാണ്. കോണ്‍ സിറപ്പ് ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നു. ഇതുവഴി കിഡ്നിയുടെ ആരോഗ്യത്തെയും ബാധിയ്ക്കും. കിഡ്നി പ്രവര്‍ത്തനങ്ങള്‍ തകരാറിലാകും.



Click it and Unblock the Notifications
