Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം!
കുങ്കുമപ്പൂവിന്റെ ആരോഗ്യഗുണങ്ങള്‍
കുങ്കുമപ്പൂ സ്വാദിനും സൗന്ദര്യത്തിനും ഒരുപോലെ ഉപകാരപ്രദമായ ഒന്നാണ്. കുങ്കുമപ്പൂവിട്ട പാല് ഗര്‍ഭകാലത്തു കുടിയ്ക്കുന്നത് കുഞ്ഞിന് നിറം നല്‍കുമെന്ന് പണ്ടുകാലം മുതലുള്ള വിശ്വാസമാണ്.
പല ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും സ്വാദും ഗുണവും നല്കുന്നതില് ഇതിന് പ്രധാന സ്ഥാനവുമുണ്ട്.
ഭക്ഷണത്തിന് സ്വാദും ചര്‍മത്തിന് സൗന്ദര്യവും എന്നതിലുമുപരിയായി കുങ്കുമപ്പൂവിന് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇതേക്കുറിച്ചറിയൂ,

ആന്റിഓക്സിഡന്റുകള്‍
കുങ്കുമപ്പൂവില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, റൈബോഫ്ളേവിന്‍, നിയാസിന് എന്നിവ ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്.

കാഴ്ച
കണ്ണിന്റെ കാഴ്ച വര്ദ്ധിപ്പിയ്ക്കന്നതിനും കുങ്കുമപ്പൂ നല്ലതാണ്. ഒരു നുള്ളു കുങ്കുമപ്പൂ ഒരു ഗ്ലാസ് പാലില്‍ കലക്കി കുടിയ്ക്കുക. ഇത് കാഴ്ചശക്തി വര്‍ദ്ധിപ്പിയ്ക്കും.

ഡിപ്രഷന്
ചെറിയ രീതിയിലുള്ള ഡിപ്രഷന് മാറ്റുന്നതിനും കുങ്കുമപ്പൂവിനു കഴിയും. ഈ പ്രശ്നമുള്ളവര്‍ അല്പകാലം കുങ്കുമപ്പൂ അടുപ്പിച്ചു കഴിച്ചാല്‍ മതിയാകും.

മാസമുറ
മാസമുറ സമയത്തെ ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ കുങ്കുമപ്പൂ നല്ലതാണ്. ദിവസവും അല്പം കുങ്കുമപ്പൂ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

ദഹനം
ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും മലബന്ധത്തിനും കുങ്കുമപ്പൂ നല്ലൊരു മരുന്നാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് വയറ്റിലെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരമാണ്.

ഉറക്കം
ഉറക്കം വരുന്നില്ലെങ്കില്‍ പാലില്‍ അല്പം കുങ്കുമപ്പൂ ചേര്‍ത്തു കഴിച്ചു നോക്കൂ, പ്രയോജനം ലഭിയ്ക്കും.

ഹൃദയം
ഹൃദയാരോഗ്യത്തിനും കുങ്കുമപ്പൂ നല്ലതാണ്. ഇതുകൊണ്ടു തന്നെ ഹൃദയപ്രശ്നങ്ങള്‍ക്കുള്ള പല ആയുര്‍വേദ, ഹോമിയോപ്പതി മരുന്നുകളിലും കുങ്കുമപ്പൂ ചേര്‍ക്കുന്നുമുണ്ട്.

ക്യാന്‍സര്‍
ക്യാന്‍സറിനെതിരെയുള്ള ഒരു പ്രതിരോധ മാര്‍ഗമാണിത്. ഇത് വിവിധ തരം ക്യാന്‍സറുകളില്‍ നിന്നും അണുബാധകളില്‍ നിന്നും സംരക്ഷണം നല്‍കും.

ബിപി
പൊട്ടാസ്യം, കോപ്പര്‍, കാല്‍സ്യം, അയേണ്‍ എന്നിവ കുങ്കുമപ്പൂവില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബിപി കുറയ്ക്കാനും ഹൃദയമിടിപ്പു നിയന്ത്രിയ്ക്കാനും നല്ലതാണ്.

ചര്‍മസൗന്ദര്യം
പല ചര്‍മപ്രശ്നങ്ങള്‍ക്കുമുള്ള മരുന്നാണ് കുങ്കുമപ്പൂ. പാലില്‍ കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് നിറം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്.



Click it and Unblock the Notifications
