ബീറ്റ്‌റൂട്ട്‌ കഴിക്കാന്‍ കാരണങ്ങള്‍

ബീറ്റ്‌റൂട്ടിന്റെ ഗുണങ്ങളെ കുറിച്ച്‌ അമ്മമാരും അമ്മൂമ്മമാരും പറയുന്നത്‌ നമ്മളെല്ലാവരും കേട്ടിട്ടുണ്ട്‌. വിളര്‍ച്ച മാറ്റാന്‍ ബീറ്റ്‌റൂട്ട്‌ വളരെ ഫലപ്രദമാണ്‌. ഇന്ത്യന്‍ ഭവനങ്ങളില്‍ ബീറ്റ്‌റൂട്ടിന്‌ പ്രിയമേറാനുള്ള പ്രധാന കാരണവും ഇതു തന്നെ. എന്നാല്‍ റോമാക്കാര്‍ ലൈംഗികാരോഗ്യം നിലനിര്‍ത്തുന്നതിനായാണ്‌ ബീറ്റ്‌റൂട്ട്‌ കഴിക്കുന്നത്‌.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ബീറ്റ്‌റൂട്ട്‌ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്‌ നിങ്ങള്‍ ബീറ്റ്‌റൂട്ട്‌ ഇഷ്ടപ്പെടുന്ന ആളാണെങ്കിലും അല്ലെങ്കിലും അതിന്റെ ചില ഗുണങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുകയാണ്‌.

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും

രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും

നൈട്രേറ്റുകളുടെ മികച്ച കലവറയാണ്‌ ബീറ്റ്‌റൂട്ട്‌. ആഹാരത്തിലുള്ള ബീറ്റ്‌റൂട്ട്‌ ദഹിക്കുമ്പോള്‍ നൈട്രേറ്റുകളും നൈട്രിക്‌ ഓക്‌സൈഡ്‌ വാതകവും ഉണ്ടാകും. ഇവ രണ്ടും രക്തക്കുഴലുകളുടെ വലുപ്പം വര്‍ദ്ധിപ്പിക്കുകയും രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ചെയ്യും. ഒരു ദിവസം 500 ഗ്രാം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ ആറ്‌ മണിക്കൂറിനുള്ളില്‍ തന്നെ രക്തസമ്മര്‍ദ്ദം കുറയുമെന്ന്‌ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ബീറ്റ്‌റൂട്ടിന്റെ മറ്റൊരു പ്രത്യേകത രക്തസമ്മര്‍ദ്ദം എത്രത്തോളം കൂടുതലാണോ അത്രത്തോളം കുറയ്‌ക്കാന്‍ അതിന്‌ കഴിയുമെന്നതാണ്‌.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

രക്തക്കുഴലുകളില്‍ കൊഴുപ്പ്‌ അടിയുന്നത്‌ തടയുകയും ദോഷകരമായ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു: നാരുകള്‍, ഫ്‌ളവനോയ്‌ഡുകള്‍, ബീറ്റാസയാനിന്‍ എന്നിവ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌. ബീറ്റ്‌റൂട്ടിന്‌ കടുംചുവപ്പ്‌ നിറം നല്‍കുന്നത്‌ ബീറ്റാസയാനിന്‍ ആണ്‌. ഇത്‌ മികച്ച ഒരു ആന്റിഓക്‌സിഡന്റ്‌ കൂടിയാണ്‌. ഇത്‌ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ ഓക്‌സീകരണം കുറയ്‌ക്കുകയും അവ രക്തക്കുഴലുകളില്‍ അടിയുന്നത്‌ തടയുകയും ചെയ്യും. ഇത്‌ ഹൃദായാഘാത സാധ്യതയും പക്ഷാഘാത സാധ്യതയും കുറയ്‌ക്കും.

ഗര്‍ഭിണികള്‍ക്കുള്ള ഉത്തമ ഔഷധം

ഗര്‍ഭിണികള്‍ക്കുള്ള ഉത്തമ ഔഷധം

ബീറ്റ്‌റൂട്ടില്‍ ഫോളിക്‌ ആസിഡ്‌ ധാരാളം അടങ്ങിയിട്ടുണ്ട്‌. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക്‌ ആസിഡ്‌ വളരെ അത്യാവശ്യമാണ്‌. ഗര്‍ഭസ്ഥ ശിശുവിന്റെ സുഷുമ്‌നാ നാഡിയുടെ ശരിയായ വളര്‍ച്ചയ്‌ക്ക്‌ ഫോളിക്‌ ആസിഡ്‌ കൂടിയേ തീരൂ. സ്‌പൈന ബൈഫിഡ (സുഷുമ്‌നാ നാഡി പൂര്‍ണ്ണ വളര്‍ച്ച എത്താത്ത അവസ്ഥ) പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന്‌ നിങ്ങളുടെ കുഞ്ഞിന്‌ സംരക്ഷണം നല്‍കാന്‍ ബീറ്റ്‌റൂട്ടിന്‌ കഴിയും. ഗര്‍ഭകാലത്ത്‌ ആവശ്യമുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യാനും ബീറ്റ്‌റൂട്ടിനാവും.

ഒസ്റ്റിയോപോറോസിസിനെ ചെറുക്കും

ഒസ്റ്റിയോപോറോസിസിനെ ചെറുക്കും

ബീറ്റ്‌റൂട്ടില്‍ സിലിക്ക അടങ്ങിയിട്ടുണ്ട്‌. ശരീരത്തിന്‌ കാത്സ്യം കാര്യക്ഷമമായി ഉപയോഗിക്കണമെങ്കില്‍ സിലിക്ക ആവശ്യമാണ്‌. പല്ലുകള്‍ക്കും എല്ലുകള്‍ക്കും ബലം നല്‍കുന്നത്‌ കാത്സ്യമാണ്‌. ദിവസവും ഒരു ഗ്‌ളാസ്‌ ബീറ്റ്‌റൂട്ട്‌ ജ്യൂസ്‌ കുടിച്ചാല്‍ എല്ല്‌ പൊട്ടുന്ന ഒസ്റ്റിയോപോറോസിസ്‌ പോലുള്ള രോഗങ്ങളെ പടിക്ക്‌ പുറത്ത്‌ നിര്‍ത്താന്‍ കഴിയും.

പ്രമേഹം നിയന്ത്രിക്കും

പ്രമേഹം നിയന്ത്രിക്കും

പ്രമേഹ രോഗികള്‍ക്ക്‌ മധുരത്തോട്‌ ആസക്തി തോന്നുന്നത്‌ സാധാരണയാണ്‌. ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ച്‌ ഈ ആസക്തി ശമിപ്പിക്കാവുന്നതാണ്‌. ബീറ്റ്‌റൂട്ടില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും അതില്‍ കൊഴുപ്പ്‌ തീരെയില്ല. കലോറി വളരെ കുറഞ്ഞ ബീറ്റ്‌റൂട്ടില്‍ മീഡിയം ഗ്‌ളൈസെമിക്‌ ഇന്‍ഡക്‌സുണ്ട്‌. സാവധാനം പഞ്ചസാര പുറത്തുവിടുന്ന വസ്‌തുക്കളാണ്‌ മീഡിയം ഗ്‌ളൈസെമിക്‌ ഇന്‍ഡക്‌സ്‌ എന്ന്‌ അറിയപ്പെടുന്നത്‌. അതുകൊണ്ട്‌ തന്നെ മധുരത്തോടുള്ള ആഗ്രഹം കൊണ്ട്‌ ബീറ്റ്‌റൂട്ട്‌ കഴിച്ചാലും രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ ഉയരില്ല.

വിളര്‍ച്ചയ്‌ക്കുള്ള മരുന്ന്‌

വിളര്‍ച്ചയ്‌ക്കുള്ള മരുന്ന്‌

ബീറ്റ്‌റൂട്ടിനെ കുറിച്ച്‌ പല തെറ്റിദ്ധാരണകളും ആള്‍ക്കാര്‍ക്കിടയിലുണ്ട്‌. ബീറ്റ്‌റൂട്ടിന്‌ രക്തത്തിന്റെ നിറമായതിനാല്‍ അതിന്‌ നഷ്ടപ്പെട്ട രക്തം ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിയുമെന്നത്‌ അത്തരത്തിലുള്ള ഒരു വിശ്വാസമാണ്‌. ഈ വിശ്വാസം പൂര്‍ണ്ണമായും തെറ്റല്ല കേട്ടോ. ബീറ്റ്‌റൂട്ട്‌ അയണിന്റെ മികച്ച കലവറയാണ്‌. അയണ്‍ ഹീമോഗ്‌ളോബിന്‍ ഉണ്ടാകാന്‍ സഹായിക്കും. ഓക്‌സിജനും പോഷകമൂല്ല്യങ്ങളും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കാന്‍ സഹായിക്കുന്നത്‌ ഹീമോഗ്‌ളോബിനാണ്‌. ചുരുക്കത്തില്‍ ബീറ്റ്‌റൂട്ടിന്റെ നിറമല്ല, അതില്‍ അടങ്ങിയിരിക്കുന്ന അയണ്‍ ആണ്‌ വിളര്‍ച്ച ഇല്ലാതാക്കുന്നത്‌.

ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു

ക്ഷീണം അകറ്റാന്‍ സഹായിക്കുന്നു

അമേരിക്കന്‍ ഡയബറ്റീസ്‌ അസോസിയേഷന്റെ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തില്‍ ബീറ്റ്‌റൂട്ടിന്‌ ചുറുചുറുക്ക്‌ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്‌ രക്തക്കുഴലുകളെ വലുതാക്കുകയും ശരീര ഭാഗങ്ങളില്‍ ഓക്‌സിജനും പോഷകങ്ങളും ധാരാളമായി എത്തിക്കുകയും ചെയ്യും. ഊര്‍ജ്ജം വര്‍ദ്ധിക്കാനുള്ള കാരണം ഇതാണ്‌. ബീറ്റ്‌റൂട്ടില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുളളതിനാല്‍ സ്‌റ്റാമിന വര്‍ദ്ധിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്‌. ജോലി കഴിഞ്ഞ്‌ ക്ഷീണിച്ച്‌ വരുമ്പോള്‍ ഒരു കഷണം ബീറ്റ്‌റൂട്ട്‌ കഴിച്ചാല്‍ അത്‌ നിങ്ങള്‍ക്ക്‌ നവോന്മേഷം നല്‍കും.

ലൈംഗികാരോഗ്യവും സ്റ്റാമിനയും മെച്ചപ്പെടുത്തും

ലൈംഗികാരോഗ്യവും സ്റ്റാമിനയും മെച്ചപ്പെടുത്തും

പ്രകൃതിദത്തമായ വയാഗ്ര എന്നാണ്‌ ബീറ്റ്‌റൂട്ട്‌ അറിയപ്പെടുന്നത്‌. ലൈംഗിക ആരോഗ്യം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ പുരാതനകാലം മുതലേ ബീറ്റ്‌റൂട്ട്‌ ഉപയോഗിക്കുന്നുണ്ട്‌. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകള്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മികച്ച ഉദ്ദാരണം നല്‍കുകയും ചെയ്യും. വയാഗ്ര കഴിക്കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനവും ഇത്‌ തന്നെയാണ്‌. ലൈംഗിക ഹോര്‍മോണിന്റെ ഉത്‌പാദനത്തിന്‌ വേണ്ട ബോറോണും ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുണ്ട്‌. അടുത്ത തവണ വയാഗ്രക്ക്‌ പകരം ബീറ്റ്‌റൂട്ട്‌ പരീക്ഷിച്ച്‌ നോക്കൂ.

ക്യാന്‍സറില്‍ നിന്ന്‌ സംരക്ഷിക്കും

ക്യാന്‍സറില്‍ നിന്ന്‌ സംരക്ഷിക്കും

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ബീറ്റാസയാനിന്‌ മറ്റൊരു ഗുണം കൂടിയുണ്ട്‌. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച സാവധാനത്തിലാക്കാന്‍ ബീറ്റാസയാനിന്‌ കഴിയും. ഹാര്‍വാര്‍ഡ്‌ സര്‍വ്വകലാശാല സ്‌തനാര്‍ബുദ രോഗികളിലും പ്രോസ്‌റ്റേറ്റ്‌ ക്യാന്‍സര്‍ രോഗികളിലും നടത്തിയ പഠനത്തിലാണ്‌ ഇത്‌ കണ്ടെത്തിയത്‌. കോശങ്ങളുടെ വളര്‍ച്ച 12.5 ശതമാനം വരെ മന്ദീഭവിപ്പിക്കാന്‍ ബീറ്റ്‌റൂട്ടിന്‌ കഴിയുമെന്ന്‌ പഠനം പറയുന്നു. ക്യാന്‍സര്‍ ചികിത്സയെ മാത്രമല്ല ക്യാന്‍സര്‍ വീണ്ടും വരാതിരിക്കാനും ഇത്‌ സഹായിക്കും.

മലബന്ധം ഇല്ലാതാക്കും

മലബന്ധം ഇല്ലാതാക്കും

ബീറ്റ്‌റൂട്ടില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍, അത്‌ മലബന്ധം തടയും. ഇത്‌ കുടല്‍ വൃത്തിയാക്കുകയും മലവിസര്‍ജ്ജനം അനായസമാക്കുകയം ചെയ്യും.

തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും

തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും

ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ്‌ സ്റ്റാമിന 16 ശതമാനം വരെ വര്‍ദ്ധിപ്പിക്കുമെന്ന്‌ എക്‌സ്റ്റീര്‍ സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. ശരീരഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാനുള്ള കഴിവുള്ളതിനാല്‍ ബീറ്റ്‌റൂട്ടിന്‌ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സ്‌മൃതിനാശം പോലുള്ള രോഗങ്ങളെ ചെറുക്കാനും കഴിയും. നൈട്രേറ്റില്‍ നിന്ന്‌ രൂപപ്പെടുന്ന നൈട്രൈറ്റ്‌ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും.

X
Desktop Bottom Promotion