Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വേവിയ്ക്കാതെ കഴിയ്ക്കാവുന്ന ഭക്ഷണങ്ങള്‍
ആരോഗ്യം നില നിര്‍ത്തുന്നതിന് ഭക്ഷണവും വ്യായാമവും വളരെ പ്രധാനമാണ്. ഇതില്‍ തന്നെ ഭക്ഷണത്തിന് അല്പം മുന്‍തൂക്കം കൂടും.
ആരോഗ്യം നന്നാക്കുന്നവ മാത്രമല്ല, ആരോഗ്യം നശിപ്പിയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങളുണ്ട്. ഇതുകൊണ്ടുതന്നെ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം.
പച്ചക്കറികളും പഴവര്‍ഗങ്ങളുമെല്ലാം ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ തന്നെയാണ്, പച്ചക്കറികള്‍ വേവിച്ചു കഴിയ്ക്കുന്നതാണ് മിക്കവാറും പേരുടെ ശീലം. എന്നാല്‍ ഇതിനേക്കാള്‍ ആരോഗ്യകരം ഇവ പച്ചയ്ക്കു തന്നെ കഴിയ്ക്കുന്നതാണെന്നു പറയും.
വേവിയ്ക്കാതെ കഴിയ്ക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ, ഇവ കഴിയ്ക്കുന്നത് തടി കുറയ്ക്കുവാനും സഹായിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ചീര
ചീരവര്ഗങ്ങളില് വേവിയ്ക്കാതെ കഴിയ്ക്കുവാന്‍ പറ്റുന്നവയുണ്ട്. പ്രത്യേകിച്ച് സാലഡുകളിലും മറ്റും ഉപയോഗിക്കുന്നവ.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് വേവിയ്ക്കാതെ കഴിയ്ക്കുന്നത് അനീമിയയുള്ളവര്‍ക്കുള്ള നല്ലൊരു മരുന്നാണ്. ഇത് ജ്യൂസായും കുടിയ്ക്കാം.

ക്യാരറ്റ്
വേവിയ്ക്കാതെ കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണമാണ് ക്യാരറ്റ്. ഇത് കണ്ണിനും നല്ലതാണ്.

കുക്കുമ്പര്‍
കുക്കുമ്പര്‍ വേവിയ്ക്കാതെ കഴിയ്ക്കാവുന്ന മറ്റൊരു പച്ചക്കറിയാണ്. ഇതില്‍ ധാരാളം വെള്ളവും ഫൈബറും അടങ്ങിയിട്ടുണ്ട്.

റാഡിഷ്
റാഡിഷും വേവിയ്ക്കാതെ കഴിയ്ക്കാന്‍ പറ്റിയ മറ്റൊരു ഭക്ഷണവസ്തുവാണ്. ഇത് അധികം കഴിച്ചാല്‍ ഗ്യാസുണ്ടാകുമെന്ന കാര്യം ഓര്‍ക്കുക.

തക്കാളി
ധാരാളം ആന്റിഓക്സിഡന്റ് ഗുണമുള്ള തക്കാളിയും വേവിയ്ക്കാതെ കഴിയ്ക്കാവുന്ന മറ്റൊരു ഭക്ഷണവസ്തു തന്നെയാണ്.

മുളപ്പിച്ച ധാന്യങ്ങള്‍
മുളപ്പിച്ച ധാന്യങ്ങള്‍ വേവിയ്ക്കാതെ കഴിയ്ക്കാം. ഇവ പ്രോട്ടീന്റെ മികച്ച കലവറയാണ്.

തേങ്ങ
തേങ്ങ പച്ചയ്ക്കു കഴിയ്ക്കുന്നത് ശരീരത്തിലെ ഉപദ്രവകാരികളായ കീടാണുക്കളെ കൊന്നൊടുക്കുവാന്‍ സഹായിക്കും.

ബേബി കോണ്‍
ബേബി കോണ്‍ പോലുള്ളവയും പച്ചയ്ക്കു കഴിയ്ക്കുവാന്‍ നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ നല്‍കും.

സവാള
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ സവാള പച്ചയ്ക്കു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

ക്യാബേജ്
ക്യാബേജ് സാലഡിലും മറ്റും സാധാരണ ഉപയോഗിക്കാറുണ്ട്. പാകം ചെയ്യാതെ കഴിയ്ക്കുവാന്‍ പറ്റിയ മറ്റൊരു ഭക്ഷണവസ്തുവാണിത്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.



Click it and Unblock the Notifications
