Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ആരോഗ്യം നല്‍കും പ്ലം
കടും വര്‍ണത്തിലുള്ള പ്ലം ഏറെ സ്വാദിഷ്ഠമാര്‍ന്ന ഫലങ്ങളില്‍ ഒന്നാണ്. പഴമായിട്ടും സംസ്കരിച്ചും ഉണക്കിയും ഇവ കഴിക്കാറുണ്ട്. ഏത് രീതിയില്‍ ഉപയോഗിച്ചാലും ആരോഗ്യദായകങ്ങളാണ് പ്ലം പഴങ്ങള്‍. ഉണങ്ങിയ പ്ലം പ്രൂണ്‍സ് എന്നാണറിയപ്പെടുന്നത്. വിറ്റാമിന്‍ സി,കെ,എ, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പോഷകാഹാരമാണിത്. സൂപ്പര്‍ ഓക്സൈഡ് അനിയോണ്‍ റാഡിക്കലെന്ന വിനാശകരമായ ഓക്സിജന്‍ റാഡിക്കലിനെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള ആന്റി ഓക്സഡന്റുകളാല് സമൃദ്ധമാണ് പ്ലം. ശരീരത്തിലെ ചില കൊഴുപ്പുകള്‍ക്ക് ഒക്സിജന്‍ അടിസ്ഥാനമാക്കി ഉണ്ടാകുന്ന തകരാറുകള്‍ തടയാന്‍ ഇവ സഹായിക്കും.
ലോകത്തില്‍ 2000 ത്തിലേറെ തരം പ്ലം പഴങ്ങള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പ്ലമ്മിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാന്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുണംചെയ്യുന്ന ഏറെ ഘടകങ്ങള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഗവേഷണ ഫലങ്ങള്‍. പ്രൂണ്‍സ് എന്നറിയപ്പെടുന്ന ഉണങ്ങിയ പ്ലമ്മില്‍ അസ്ഥി ക്ഷതത്തെ തടയുന്ന ചെമ്പും ബോറോണും ധാരാളം അടങ്ങിയിട്ടുണ്ട്. ഇനുലിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍ ഇവിയിലടങ്ങിയിട്ടുണ്ട്. കുടലിലെ ബാക്ടീരിയയാല്‍ ഇവ വിഘടിക്കുകയും ദഹന സംവിധാനത്തില്‍ അമ്ലാന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യും.
നിരവധി ധാതുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്ലം ഹൃദയത്തിനും ഏറെ നല്ലതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും. ചില പ്ലമ്മില്‍ അടങ്ങിയിട്ടുള്ള അന്തോസയാനിന്‍ എന്നറിയപ്പെടുന്ന ചുവന്ന-നീല നിറം സ്വതന്ത്ര റാഡിക്കലുകള്‍ ക്രമാതീതമായി ഉയരുന്നത് മൂലമുണ്ടാകുന്ന അര്‍ബുദത്തെ തടായാന്‍ സഹായിക്കും. ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം ഉയര്‍ത്താനും പ്ലം സഹായിക്കുമെന്ന് ചില ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. നിയാസിന്, വിറ്റാമിന്‍ ബി6, കാര്‍ബോഹൈഡ്രേറ്റിനെ വിഘടിപ്പിക്കുന്ന ഫെനോലിക് ആസിഡ് സംയുക്തം തുടങ്ങി നിരവധി ബി കോംപ്ല്ക്സ് സംയുക്തങ്ങള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ട്.
പ്ലമ്മിന്റെ ഗുണങ്ങള്‍

1. ഹൃദയ സംരക്ഷണം
പ്ലമ്മില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ ശരീരത്തില്‍ അനാവശ്യമായി രക്തം കട്ട പിടിക്കുന്നത് തടയും. രക്തസംമ്മര്‍ദ്ദം ശരിയായ രീതിയില്‍ നില നിര്‍ത്തി ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാതത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പൊട്ടാസ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

2. അര്‍ബുദം തടയും
ചില പ്ലമ്മില്‍ അടങ്ങിയിട്ടുള്ള ആന്തോസിയാനിന്‍ എന്നറിയപ്പെടുന്ന ചുവന്ന-നീല നിറം സ്വതന്ത്ര റാഡിക്കലുകള്‍ ഉയരുന്നത് മൂലമുണ്ടാകുന്ന അര്‍ബുദത്തെ പ്രതിരോധിക്കും. ശ്വാസ കോശം ,വായ തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങില്‍ നിന്നും സംരക്ഷിക്കുന്ന സംയുക്തമാണ് പ്ലമ്മില്‍ അടങ്ങിയിട്ടുള്ള ബീറ്റ കരോട്ടിനെസ്

3. കണ്ണിനും കാഴ്ചയ്ക്കും
ആരോഗ്യമുള്ള കണ്ണുകള്‍ക്കും നല്ല കാഴ്ചയ്ക്കും വിറ്റാമിന്‍ എ വളരെ ആവശ്യമാണ്.ശ്ലേഷ്മ പാളിയ്ക്ക് ഇത് ആരോഗ്യം നല്‍കും. കണ്ണിലെ റെറ്റിനയ്ക്ക് ഏറ്റവും നല്ലതാണ് ഇതിലടങ്ങിയിട്ടുള്ള സിയ ക്സാന്തിന്‍ എന്നറിയപ്പെടുന്ന ഫൈബര്‍. വിനാശകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഇവ കണ്ണുകളെ സംരക്ഷിക്കും

4.ദഹനം
ഉണങ്ങിയ പ്ലം ആയ പ്രൂണുസില് ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനത്തിന് വളരെ നല്ലതാണ്. ദഹന സംവിധാനത്തെ നിയന്ത്രിക്കുന്ന സോര്‍ബിറ്റോളും ഇസാറ്റിനും ഇവിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മലബന്ധം വരാനുള്ള സാധ്യത കുറച്ച് വിവിധതരം ആഹാരങ്ങള്‍ കഴിക്കാനുള്ള കഴിവ് ശരീരത്തിന് നല്‍കും.

5. ആന്റി ഓക്സിഡന്റ്
ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി ആന്റി ഓക്സിഡന്റുകള്‍ പ്ലമ്മില്‍ അടങ്ങിയിട്ടുണ്ട്. വിനാശകാരികളായ ഓക്സിജനില്‍ നിന്നുണ്ടാകുന്ന സ്വതന്ത്ര റാഡിക്കലുകളുടെ എണ്ണം കുറയ്ക്കാന്‍ ലുട്ടീന്‍, ക്രിപ്റ്റോക്സാന്തിന്,സിയ ക്സാന്തിന്‍ തുടങ്ങിയ ആന്റി ഓക്സിഡന്റ് മിശ്രിതങ്ങള്‍ സഹായിക്കും.പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തില്‍ അസുഖങ്ങള്‍ ഉണ്ടാക്കുന്ന ആര്‍ഒഎസ് സംയുക്തങ്ങളില്‍ നിന്നും ഇവ ശരീരത്തെ സംരക്ഷിക്കും.

6.രോഗപ്രതിരോധ ശേഷി ഉയര്‍ത്തും
പ്ലം വിറ്റാമിന്‍ സി നിറഞ്ഞതാണ്. ശരീരത്തിലെ കോശങ്ങളുടെ ആരോഗ്യത്തിനും ശക്തമായ പ്രതിരോധ സംവിധാനത്തിനും ഇതാവശ്യമാണ്. ജലദോഷം ,പനി എന്നിവയില്‍ നിന്നും ചെവികള്ക്കുണ്ടാകുന്ന അണുബാധയില്‍ നിന്നും വിറ്റാമിന്‍ സി സംരക്ഷിക്കും.

7. കൊളസ്ട്രോള്‍
പ്ലമ്മില്‍ അടങ്ങിയിട്ടുള്ള ലയിക്കുന്ന ഫൈബര്‍ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. അധിക പിത്തനീര് കുടലില്‍ കുതിര്‍ത്ത് ഇത് പുറത്ത് കളയും. കൊഴുപ്പ് ദഹിപ്പിക്കുന്നതിനായി കരളിലാണ് പിത്തരസം ഉണ്ടാക്കുന്നത്. ശരീരം ഫൈബറിനൊപ്പം പിത്തനീര് വിസര്‍ജ്ജിക്കുമ്പോള്‍ കരള്‍ കൂടുതല്‍ പിത്തനീര് ഉണ്ടാക്കാന്‍ ശരീരത്തിലെ കൊളസ്ട്രോള്‍ ഉപയോഗിക്കും . അതിനാല്‍ വിവിധ ഭാഗങ്ങളിലേക്കെത്തുന്ന കൊളസ്ട്രോളിന്റെ അളവ് കുറയും



Click it and Unblock the Notifications
