Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ആരോഗ്യകരമായി ബ്രെഡ് കഴിയ്ക്കാം
കാലദേശഭേദങ്ങളില്ലാതെ എല്ലാവരും ഉപയോഗിക്കുന്ന ഒരു ഭക്ഷണവസ്തുവാണ് ബ്രെഡ്. പ്രാതലായും സ്നാക്നായുമെല്ലാം ഇത് വിവിധ രീതികളില്‍ ഉപയോഗിക്കാം. വെളുത്ത ബ്രെഡിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ കൂടുതല്‍ ബ്രൗണ്‍ ബ്രെഡിനാണ്.
ബ്രെഡ് ആരോഗ്യകരമായ രീതിയില്‍ ഏതെല്ലാം വിധത്തില്‍ കഴിയ്ക്കാമെന്നു നോക്കൂ.

ബ്രെഡ് സാന്റ്വിച്ച്
പച്ചക്കറികളും ചീസുമെല്ലാം വച്ച് ബ്രെഡ് സാന്റ്വിച്ച് ഉണ്ടാക്കി കഴിയ്ക്കാം. ആരോഗ്യകരമായി ബ്രെഡ് കഴിയ്ക്കാനുള്ള ഒരു വഴിയാണിത്.

ബ്രെഡ് പുഡിംഗ്
ബ്രെഡ് പുഡിംഗായും കഴിയ്ക്കാം. ബ്രെഡ് സ്ലൈസ്, ഡ്രൈ ഫ്രൂട്സ്, പഞ്ചസാര, മസാല, മുട്ട, പാല് എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഇതില്‍ നാരുകള്‍, വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുമുണ്ട്.

ബ്രെഡ് മസാല
ഉച്ചഭക്ഷണത്തിനോ ഡിന്നറിനോ ഒക്കെ ബ്രെഡുണ്ടാക്കുമ്പോള് ബ്രെഡ് മസാലയായി ഉണ്ടാക്കാം. ഇതില്‍ പച്ചക്കറികളും മുട്ടയുമെല്ലാം ചേര്‍ക്കുകയും ചെയ്യാം.

ബനാന ബ്രെഡ്
പഴം ചേര്‍ത്ത് ബനാന ബ്രെഡ് ഉണ്ടാക്കാം. പഴത്തിലെ പൊട്ടാസ്യംപോലുള്ള ഗുണങ്ങള്‍ ലഭിയ്ക്കുകയും ചെയ്യും. ഇത് നല്ലൊരു സ്നാകായി ഉപയോഗിക്കാം.

ഈന്തപ്പഴം സിറപ്പ്
ബ്രെഡിനൊപ്പം ഈന്തപ്പഴം സിറപ്പ് ചേര്‍ത്തും കഴിയ്ക്കാം. ജാമിനും ബട്ടറിനും പകരം വയ്ക്കാവുന്ന ആരോഗ്യകരമായ ഒരു മാര്‍ഗമാണിത്.

തേന്‍
ബ്രെഡില്‍, പ്രത്യേകിച്ച ബ്രൗണ്‍ ബ്രെഡില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. തേന്‍ നല്ലൊന്നാന്തരം ആന്റിഓക്സിഡന്റാണ്.

ബ്രെഡ് സാലഡ്
തക്കാളി, കുക്കുമ്പര്‍, ലെറ്റൂസ് എന്നിവ ചേര്‍ത്ത് ബ്രെഡ് സാലഡുണ്ടാക്കാം. ഇതില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, ഇലക്ട്രോളൈറ്റുകള്‍ എ്ന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ബ്രൗണ്‍ ബ്രെഡ്
വെളുത്ത ബ്രെഡില്‍ പോഷകാംശങ്ങള്‍ വളരെ കുറവാണ്. ബ്രൗണ്‍ ബ്രെഡ് തെരഞ്ഞെടുക്കുകയാണ് ഒരു വഴി.



Click it and Unblock the Notifications
