Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആരോഗ്യം നന്നാവാന്‍ അരിയും വേണ്ടേ...
തടി കൂടും കൊഴുപ്പു കൂടും തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് അരി ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ എല്ലാ തരം അരികളും ദോഷം ചെയ്യുന്നവയല്ലെന്നോര്ക്കണം.
ചിലതരം അരികളുണ്ട്. ആരോഗ്യത്തിന് ദോഷം വരുത്താത്തവ. ഇത്തരം അരികള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷം വരുത്തില്ലെന്നു മാത്രമല്ല, ഗുണം വരുത്തുകയും ചെയ്യും. ഇത്തരം ചില അരികളെക്കുറിച്ച് അറിയൂ.

വൈല്‍ഡ് റൈസ് എന്ന ഒരിനമുണ്ട്. ഇത് നോര്‍ത്ത് അമേരിക്കയില്‍ വളരുന്നെങ്കിലും ഇന്ത്യയിലും ലഭ്യമാണ്. ഇത് വെളുത്ത അരിയേക്കാള്‍ ഏറെ ഗുണങ്ങള്‍ നല്കുന്നുവെന്നതാണ് വാസ്തവം. ഇതിലെ ഗ്ലൂക്കോസ് അളവ് വളരെ കൂടുതലാണ്. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍, പ്രോട്ടീനുകള്‍ എ്ന്നിവ ഇതില്‍ ധാരാളമുണ്ട്.
ബ്രൗണ്‍ റൈസ് അഥവാ തവിടു കളയാത്ത അരി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഇതില്‍ തയാമിന്‍, നിയാസിന്, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ കെ, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ്. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍ തുടങ്ങി ധാരാളം ഘടകങ്ങളുണ്ട്. പ്രമേഹനിയന്ത്രണത്തിനും കൊളസ്ട്രോളിനും ഇത്തരം അരി വളരെ നല്ലതാണ്. വയറ്റില്‍ അള്‍സര്‍, വയറിളക്കം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്കും ഇത്തരം അരി നല്ലതാണ്.
ചൈനീസ് ബ്ലാക് റൈസ് എന്ന ഒരിനമുണ്ട്. ഫോര്‍ബിഡന്‍ റൈസ് എന്ന് ഇത് ചൈനയില്അ അറിയപ്പെടുന്നു. ഇതും തവിടുള്ള തരമാണ്. എ്ന്നാല്‍ തവിട് കളഞ്ഞ് വെളുത്ത നിറത്തിലാണ് ഇത് ഉപയോഗിക്കാറ്. ഇതില്‍ അേേയണ്, ഫൈബര്‍, ആന്തോസയാനിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.
ഭൂട്ടാനീസ് റെഡ് റൈസ് എ്ന്നൊരു വിഭാഗവുമുണ്ട്. ചുവന്ന നിറത്തിലുള്ള ഈ അരി മധുരമുള്ളതുമാണ്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ളതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
