Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
വേനലില്‍ സുലഭമായ ഒരു ഭക്ഷ്യവസ്തുവാണ് തണ്ണിമത്തന്. ഇത് ദാഹവും വിശപ്പും കുറയ്ക്കാനും ശരീരത്തിന് ഈര്‍പ്പം നല്‍കാനും സഹായിക്കും.
എന്നാല്‍ ഇതു മാത്രമല്ല, തണ്ണിമത്തന് വേറെയും ഏറെ ഔഷധഗുണങ്ങളുണ്ട്. ഇവ കഴിയ്ക്കുന്നവര്‍ക്കു പോലും അറിയാത്ത പല ഗുണങ്ങള്‍. ഇവയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടേ,

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഇതില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്നു പറയാം. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന് കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്കുലാര്‍ ഡീ ജനറേഷന് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഇതിലെ സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ഇത് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്നി പ്രശ്നങ്ങള്‍ ഒഴിവാക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഇതിലെ ഫോളിക് ആസിഡ് ചര്‍മത്തിനും മുടിയ്ക്കും നല്ലതാണ്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്. ഇതിലെ ഫോളിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ദിവസവും തണ്ണിമത്തന് കഴിയ്ക്കുന്നത് സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
കാലിലുണ്ടാകുന്ന നീരും മറ്റും ഒഴിവാക്കാന്‍ ത്ണ്ണിമത്തന്‍ നല്ലതാണ്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ചെറുകുടലിന്റെ ഭിത്തികളെ ബലപ്പെടുത്തുന്നതിനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ തടയുന്നതിനും തണ്ണിമത്തന് സഹായിക്കും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ആസ്തമ പോലുള്ള ശ്വാസകോശരോഗങ്ങള്‍ പരിഹരിക്കാനും തണ്ണിമത്തനു കഴിയും. ഇതിലെ വൈറ്റമിന്‍ സി, ഫ്ളേവനോയ്ഡുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
ഡയറ്റെടുക്കുന്നവര്‍ക്ക് കഴിയ്ക്കാവുന്ന ഒരു മധുരം കൂടിയാണിത്. ഇതിലെ മധുരം ശരീരം തടിപ്പിക്കില്ല.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
നല്ല ചൂടുള്ള സമയത്ത് തണ്ണിമത്തന് കഴിച്ചു നോക്കൂ. ശരീരമാകെ വെള്ളം കോരിയൊഴിച്ച പോലെ കുളിര്‍മ തോന്നും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
വെയിലിലേക്കിറങ്ങുമ്പോള് ശരീരത്തിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും തണ്ണിമത്തന് കഴിയും.

തണ്ണിമത്തന് ഗുണങ്ങള്‍ ഏറെ
വയറ്റിലുണ്ടാകുന്ന വിരകളില്‍ നിന്നും സംരക്ഷണം നല്‍കാനും തണ്ണിമത്തന് നല്ലതു തന്നെ.



Click it and Unblock the Notifications
