Latest Updates
-
വീട്ടിലെ ഈർപ്പവും ദുർഗന്ധവും മാറ്റാൻ ഉപ്പ് മതിയോ? 'സാൾട്ട് വാസ്തു' പരീക്ഷിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശനിയാഴ്ച വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; പണം വരാനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ബുധാദിത്യ യോഗം: സെപ്റ്റംബർ 19-ന് കാര്യങ്ങൾ വേഗത്തിൽ നടക്കാൻ ഈ സമയം ശ്രദ്ധിക്കൂ! -
ഇന്ന് ബാങ്കുകൾ തുറന്നിരിക്കുമോ? മൂന്നാം ശനിയാഴ്ചയിലെ ബാങ്കിംഗ് സേവനങ്ങൾ അറിയേണ്ടതെല്ലാം -
ഗണേശ വിസർജനം: മുംബൈ, പൂനെ, കേരള യാത്രകൾക്ക് മുൻപ് ഈ സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴ മുന്നറിയിപ്പ്; ഈർപ്പം കൂടുമ്പോൾ ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളുന്നവർ അറിയാൻ; പ്രസവാനന്തരം തടി കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
പിതൃപക്ഷം 2026: തർപ്പണത്തിന് ഒരുങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സൂര്യോദയ സമയങ്ങളും -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
കർക്കടകത്തിൽ ചൊവ്വയുടെ സംക്രമണം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
പ്രമേഹമുള്ളവര്‍ മത്തങ്ങ കഴിയ്ക്കാമോ
കറി വയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു പച്ചക്കറിയെന്നതിലുപരി, മത്തങ്ങയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുണ്ട്.
മധുരമുള്ള ചുരുക്കം ചില പച്ചകറികളുടെ കൂട്ടത്തില്‍ പെടുന്ന ഒന്നാണ് മത്തങ്ങ. മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹരോഗികള്‍ക്കു കഴിയ്ക്കാമോയെന്ന സംശയവും സ്വാഭാവികം.

മത്തങ്ങയില്‍ മധുരമുണ്ടെങ്കിലും ഇതിലെ ഗ്ലൈസമിക് തോത് വളരെ കുറവാണ്. ഇതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ഒരു പച്ചക്കറിയാണിത്. മാത്രമല്ല, ശരീരത്തിന്റെ ഇന്‍സുലിന്‍ പ്രതിരോധ ശേഷി കുറയ്ക്കുന്നതു വഴി പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലതുമാണ്.
മധുരം കഴിയ്ക്കാന്‍ പാടില്ലാത്തവര്‍ക്ക് പംപ്കിന്‍ പൈ പോലുള്ള ധുരങ്ങള് കഴിയ്ക്കാം. ഇത് ഉണ്ടാക്കുന്ന മത്തങ്ങയില്‍ തന്നെ മധുരമുള്ളതു കാരണം വേറെ മധുരം ചേര്‍ക്കേണ്ടതില്ല. ഈ മധുരം ദോഷം വരുത്തുന്നുമില്ല.
മത്തങ്ങയില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നാഡികളെ റിലാക്സ് ചെയ്യിക്കാന്‍ നല്ലതാണ്. സ്ട്രെസ്,ടെന്‍ഷന്‍ എന്നിവയകറ്റാന്‍ മത്തങ്ങ സഹായിക്കുമെ്ന്നര്ത്ഥം.
സിങ്ക് നല്കുന്ന ചുരുക്കം ചില ഭക്ഷ്യവസ്തുക്കളിലൊന്നാണ് മത്തങ്ങ. സിങ്ക് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തടയാന്‍ നല്ലതാണ്. പുരുഷലൈംഗിക ശേഷിയ്ക്കും സിങ്ക് അത്യാവശ്യമാണ്.
കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കുന്നതിനും മത്തങ്ങ നല്ലതു തന്നെ. ഇതിലെ ഫൈറ്റോസ്റ്റെറോള്‍ കൊളസ്ട്രോള്‍ കുറയ്ക്കും. ബിപി കുറയ്ക്കുന്നതിനും മത്തങ്ങ നല്ലതാണ്.
ഫൈബറിന്റെ നല്ലൊരു ഉറവിടം കൂടിയാണ് മത്തങ്ങ. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നല്ലതാണ്.
വിളര്‍ച്ചയുള്ളവര്‍ക്കും സ്ത്രീകള്‍ക്കും കഴിയ്ക്കാവുന്ന നല്ലൊന്നാന്തരം ഭക്ഷണമാണിത്. ഇതിലെ അയേണ്‍ രക്തമുണ്ടാകുവാന് നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
