Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
കോവയ്ക്കയുടെ ആരോഗ്യഗുണങ്ങള്‍
മെഴുക്കുപുരട്ടിയുണ്ടാക്കുവാന്‍ പറ്റിയ ഭക്ഷണവസ്തുക്കളില്‍ ഒന്നാണ് കോവയ്ക്ക. ചുരയ്ക്ക. പടവലങ്ങ എന്നിവയുടെ വര്‍ഗത്തില്‍ പെടുന്ന ഈ ഭക്ഷണവസ്തു ആരോഗ്യവശങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്.
പച്ചനിറത്തിലുള്ളതു കൊണ്ടുതന്നെ ആരോഗ്യഗുണങ്ങള്‍ ഇതിന് കൂടുകയും ചെയ്യും. വൈറ്റമിന്‍ എ, ബി1, ബി2, വൈറ്റമിന്‍ സി തുടങ്ങിയ പോഷകാംശങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോള്‍, പ്രമേഹം എന്നിവ കുറയ്ക്കുവാനും കോവയ്ക്ക സഹായിക്കും. ആയുര്‍വേദ പ്രകാരം ലൈംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു മരുന്നു കൂടിയാണിത്.
കോവയ്ക്കയുടെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

മലബന്ധം
മലബന്ധം അകറ്റാനുള്ള നല്ലൊന്നാന്തരം വഴിയാണ് കോവയ്ക്ക കഴിയ്ക്കുന്നത്.

ദഹനം
കോവയ്ക്കയില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ദഹനത്തിനും കോവയ്ക്ക സഹായിക്കും.

കൊളസ്ട്രോള്‍, ബിപി
കൊളസ്ട്രോള്‍, ബിപി എന്നിവ കുറയ്ക്കാനും കോവയ്ക്ക നല്ലതാണ്. ഇത്തരം രോഗങ്ങള്‍ക്കുള്ള പ്രകൃതിദത്ത ഔഷധമെന്നു വേണമെങ്കില്‍ പറയാം.

വണ്ണം കുറയ്ക്കാന്‍
വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറി കൂടിയാണിത്. ഇതിലെ ജലാംശം വയര്‍ നിറഞ്ഞ പ്രതീതിയുണ്ടാക്കുന്നു.

കഫദോഷങ്ങള്‍ കുറയ്ക്കാന്‍
ആയുര്‍വേദ പ്രകാരം ശരീരത്തിലെ കഫദോഷങ്ങള്‍ കുറയ്ക്കാന്‍ കോവയ്ക്ക നല്ലതാണ്. ഇത് രക്തം ശുദ്ധീകരിയ്ക്കുകയും ചെയ്യും. ഇതുവഴി ചര്‍മപ്രശ്നങ്ങളും രോഗങ്ങളും അകറ്റും.

കോള്‍ഡ്, പനി
കോള്‍ഡ്, പനി തുടങ്ങിയ അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണിത്.

ചര്‍മകാന്തി
ഇതിലെ വൈറ്റമിന്‍ കെ, സി, ആന്റിഓക്സിഡന്റുകള്‍ എ്ന്നിവ ചര്‍മകാന്തിയ്ക്കും ഗുണം ചെയ്യും.



Click it and Unblock the Notifications
