Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
രോഗങ്ങള്‍ തടയാന്‍ ചെറുനാരങ്ങ മതി
ഇത്തിരിക്കുഞ്ഞനാണെങ്കിലും ചെറുനാരങ്ങയ്ക്ക് ഗുണങ്ങള്‍ ഏറെയാണ്. ചൂടില്‍ തളര്‍ന്നു വരുമ്പോള്‍ ഒരു ഗ്ലാസ് ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മതി, സകല ക്ഷീണവും പമ്പ കടക്കും.
ആരോഗ്യസംരക്ഷണത്തിനും ചര്‍മ, മുടി സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യും. ഇതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയൂ.
വണ്ണം കുറയ്ക്കാനുള്ള പ്രധാന വഴികളിലൊന്നാണ് ചെറുനാരങ്ങാവെള്ളത്തില് തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പകറ്റാന്‍ ഏറെ സഹായകമാണ്.

ദഹനക്കേടിനുള്ള നല്ലൊരു പരിഹാരമാണ് ഇത്. ചെറുനാരങ്ങാനീരില് ഇഞ്ചിനീര് ചേര്‍ത്ത് കഴിയ്ക്കുന്നത് ഒരുവിധം ദഹനപ്രശ്നങ്ങളെല്ലാം തന്നെ പരിഹരിയ്ക്കും.
അണുബാധയകറ്റാന് നല്ലൊരു വഴി കൂടിയാണ് ചെറുനാരങ്ങാനീര്. ഇത് ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. ശരീരത്തിന് പ്രതിരോധശേഷി നല്‍കും.
ശരീരത്തില്‍ രൂപം കൊള്ളുന്ന ഫ്രീ റാഡിക്കല്‍സ് ശരീരത്തിനും ചര്‍മത്തിനും ദോഷം ചെയ്യും. ഇവ അസുഖങ്ങള്‍ക്ക് വഴിയൊരുക്കും. ചെറുനാരങ്ങ ഇത്തരം ഫ്രീ റാഡിക്കലുകളെ നശിപ്പിക്കും.
ഹൃദയാരോഗ്യത്തിനും ചെറുനാരങ്ങ നല്ലതു തന്നെ. ഇത് ബിപി, കൊളസ്ട്രോള്‍ എന്നിവയെ ചെറുത്തു നില്ക്കാന് സഹായിക്കുന്നു.
ക്യാന്‍സര്‍ തടയുന്നതിനും ചെറുനാരങ്ങ നല്ലൊരു വഴിയാണ്. ഇത് പ്രോസ്റ്റേറ്റ്, കോളന്‍, ബ്രെസ്റ്റ് ക്യാന്‍സറുകള്‍ തടയും.
ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്ന ഒരു പ്രകൃതിദത്ത ക്ലെന്‍സറാണ് ചെറുനാരങ്ങയെന്നു പറയാം. ഇതിലെ ആന്റിഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.
ചര്‍മ, മുടി സംരക്ഷണത്തിനും പല രീതിയിലും ചെറുനാരങ്ങ ഫലപ്രദമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
