Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മല്ലിപ്പൊടിയുടെ ആരോഗ്യഗുണങ്ങള്‍
മല്ലിയും മല്ലിപ്പൊടിയും ഭക്ഷണസാധനങ്ങള്‍ക്ക് സ്വാദു കൂട്ടുന്ന മസാലകളാണ്. മല്ലിയിലയും ഭക്ഷണസാധനങ്ങള്‍ക്ക് സ്വാദു കൂട്ടുവാന്‍ ഉയോഗിക്കാറുണ്ട്.
വെറുമൊരു മസാലയെന്നതിലുപരിയായി, മല്ലിയ്ക്ക് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഫൈബര്‍, കാല്‍സ്യം തുടങ്ങിയ ധാരാളം ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുമുണ്ട്.
ഇവയേക്കാളുപരിയായി മല്ലിപ്പൊടിയുടെ എന്തെല്ലാം ആരോഗ്യവശങ്ങളുണ്ടെന്നു നോക്കൂ,

പ്രമേഹം
പ്രമേഹം നിയന്ത്രിയ്ക്കുവാന്‍ മല്ലിപ്പൊടി ഏറെ നല്ലതാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിയ്ക്കും. ഇതുവഴി പ്രമേഹത്തെ നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും.

ഭക്ഷ്യവിഷബാധ
ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ഒരു ബാക്ടീരിയയാണ് സാല്‍മൊണെല്ല. ഇതിനെ നശിപ്പിയ്ക്കുവാന്‍ മല്ലിപ്പൊടിയ്ക്കു കഴിയും. ഇത് ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത് ഭക്ഷണങ്ങളിലൂടെയുണ്ടാകുന്ന ഭക്ഷ്യവിഷബാധയകറ്റുവാന് സഹായിക്കും.

ഫൈറ്റോനൂട്രിയന്റുകള്‍
രോഗങ്ങളെ തടയാനുള്ള ഫൈറ്റോനൂട്രിയന്റുകള്‍ മല്ലിപ്പൊടിയില്‍ ധാരാളമുണ്ട്. ലിനലൂല്‍, ബൊര്ണിയോല്, കാര്‍വോണ്‍, എപിജെനിന്‍ തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോന്യൂട്രിയന്റുകളാണ്.

മുഖക്കുരു
മല്ലിപ്പൊടി കഴിയ്ക്കുന്നത് ചര്‍മത്തിനും നല്ലതാണ്. ഇത് മുഖക്കുരുവിനെ തടയുവാന്‍ സഹായിക്കും.

കൊളസ്ടോള്
കൊളസ്ടോള് തടയാനുള്ള നല്ലൊരു വഴിയാണ് മല്ലിപ്പൊടി. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ കൂട്ടുവാനും മല്ലിപ്പൊടിയ്ക്കു കഴിയും.

രോഗങ്ങള്‍
സ്മോള്പോക്സടക്കമുള്ള പകരുന്ന രോഗങ്ങള്‍ തടയാന്‍ മല്ലിപ്പൊടിയ്ക്കു കഴിവുണ്ട്. പകര്‍ച്ചവ്യാധികളുണ്ടാക്കുന്ന രോഗാണുക്കളെ തടയാന്‍ ഇതിന് കഴിവുണ്ട്.

വയറുവേദന
മല്ലിപ്പൊടി ചൂടുവെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും വയറുവേദന മാസമുറ സമയത്തെ വയറുവേദന കുറയ്ക്കുവാന്‍ സഹായിക്കും.

ആന്റിഓക്സിഡന്റുകള്‍
മല്ലിയില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ അസുഖമുണ്ടാക്കുന്ന ഫ്രീ റാഡിക്കലുകളെ തടയാന്‍ പ്രാപ്തിയുള്ളതാണ്.



Click it and Unblock the Notifications
