ഇളനീരിന്റെ ഔഷധഗുണങ്ങള്‍

പൊള്ളുന്ന വേനൽ ചൂടിൽ ഒരു കരിക്ക് തുരന്ന് വായിലേക്ക് കിനിയുന്ന ഇളനീരിനെ ദിവ്യാമൃതം എന്നല്ലാതെ എന്ത് വിളിക്കാൻ. ഉന്മേഷദായകമായ വെറുമൊരു ദാഹശമനി മാത്രമല്ല ഈ കരിക്കിൻ വെള്ളം. വിറ്റാമിനും ധാതുലവണങ്ങളും പോഷകങ്ങളും എൻസൈമുകളും കൊണ്ട് സമൃദ്ധമാണ് ഈ കല്പവൃക്ഷക്കനി.

രസക്കൂട്ടുകളോ രാസചേരുവകളോ ഇല്ലാത്ത ഈ പ്രകൃതിപാനീയത്തെ വെല്ലാൻ ലോകത്തൊരു ദാഹശമനിയ്ക്കുമാവില്ല.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

വയറിളക്കം നിമിത്തം ശരീരത്തിലെ ജലത്തിന്റെ അനുപാതം നഷ്ടമായ രോഗികൾക്ക് ഇളനീർ നല്ലൊരു സിദ്ധൌഷധമാണ്. മാംസ്യഹേതുക്കളായ അമിനോ ആസിഡും രാസത്വരകങ്ങളും ദഹനസഹായിയായ ഡയറ്ററി ഫൈബറും വിറ്റാമിൻ-സി, പൊട്ടാസ്യം, മെഗ്നീഷ്യം, മാംഗനീസ് എന്നീ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൊഴുപ്പിന്റെയും ക്ലോറൈഡിന്റെയും പാർശ്വഫലങ്ങളെ കുറിച്ചൂള്ള ഭീതിയും വേണ്ട.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ശരീരത്തിലെ ജലശോഷണത്തെ പരിഹരിക്കാനുതകുന്ന പൊട്ടാസ്യം ഇലക്ട്രോലൈറ്റുകൾ വേണ്ടുവോളമുണ്ട് ഈ തെളിനീരിൽ. വേഗത്തിൽ വൈദ്യസഹായം ലഭ്യമല്ലാത്ത വിദൂരദിക്കുകളിൽ താമസിക്കുന്ന രോഗികൾക്ക് ഇളനീർ ഒരു ജീവജലമാണ്. ജലശോഷണം നിമിത്തം മരണം വരെ സംഭവിക്കാവുന്ന ഘട്ടങ്ങളിൽ അടിയന്തിര ശുശ്രൂഷ എന്ന നിലയിൽ കരിക്കിൻ വെള്ളം കൊടുത്ത് ജീവൻ നിലനിറുത്താറുണ്ട്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ശരീരഭാരം കുറക്കുന്നതിന് ഇളനീർ വളരെ നല്ലതാണ്. ഭക്ഷണത്തോടുള്ള അത്യാർത്തിക്ക് ശമനം വരുത്തുന്ന ഈ പാനീയത്തിൽ കൊഴുപ്പിന്റെ അംശം തീരെ കുറവാണ്. ശരീരത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിതമായി നിർത്താൻ ആവശ്യമായ പോഷകങ്ങളുടെ അളവ് വേണ്ടുവോളമുള്ളതിനാൽ പ്രമേഹ രോഗികൾക്ക് ഈ പാനീയം അത്യുത്തമവുമാണ്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

കരിക്കിൻ വെള്ളത്തിൽ ലീനമായ പൊട്ടാസ്യം, മെഗ്നീഷ്യം ധാതുക്കൾ കിഡ് നിയിലെ കല്ലിനെ അലിയിച്ചുകളയും. മുഖക്കുരു, കലകൾ, ചുളിവുകൾ, ചർമ്മം വലിഞ്ഞുണ്ടാകുന്ന പാടുകൾ, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കും ഇളനീർ പരിഹാരമാണ്. കിടക്കാൻ നേരം ഈ കലകളിൽ നീർ പുരട്ടി കിടന്നുറങ്ങുകയേ വേണ്ടൂ. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഫലം നിശ്ചയം.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ദഹനക്കേടു പോലുള്ള രോഗങ്ങൾ നിമിത്തം ശരീരത്തിന്റെ ജലാംശം നഷ്ടമായവർക്ക് പൊട്ടാസ്യവും സോഡിയവും അടങ്ങിയിട്ടുള്ള ഇളനീർ അമൂല്യമായ ഔഷധമാണ്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

100 മില്ലി ലിറ്റർ ഇളനീരിൽ 250 മില്ലി ഗ്രാം പൊട്ടാസ്യവും 105 മില്ലി ഗ്രാം സോഡിയവും അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്ന വിറ്റാമിൻ സി യും ഇതിൽ വേണ്ടുവോളമുണ്ട്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിലെ കാത്സ്യം, അയേൺ, മെഗ്നീഷ്യം, മാംഗനീസ്, സിങ്ക്‍ പോലുള്ള ധാതുക്കളുടെ സാന്നിദ്ധ്യം ചില ഫലവർഗ്ഗങ്ങളിലുള്ളതിനേക്കാൾ കൂടുതലാണ്. ഉദാഹരണത്തിന് ഓറഞ്ച്. ബി-കോമ്പ്ളക്സ് വിറ്റാമിനുകളായ റിബോഫ്ളാവിൻ, നിയാസിൻ, തിയാമിൻ, പിരിഡോക്സിൻ, ഫൊളേറ്റ് എന്നിവയുടെ നല്ലൊരു ശേഖരം തന്നെ ഇളനീരിലുണ്ട്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

അർബുദ ബാധയെയും രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന പ്രവണതയെയും തടയാൻ കഴിവുള്ള സൈറ്റോകിനിൻസിന്റെ സാന്നിദ്ധ്യവും ഇളനീരിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ സെലനിയവും അർബുദത്തെ പ്രതിരോധിക്കാൻ കെല്പുള്ളതാണ്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

അകാലവാർദ്ധക്യത്തെയും തടയാൻ ഇളനീരിനാവും.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

കൊളസ്ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് കുറയ്ക്കാൻ ഇളനീരിനാവുമെന്ന് ചില വാദഗതികളുണ്ട്.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

വൈറസ്, ബാക്ടീരിയകളുടെ പ്രവർത്തന ഫലമായുണ്ടാകുന്ന പനി, പുഴുക്കടി എന്നീ അസുഖങ്ങൾക്ക് ഇളനീരിലെ ആന്റി വൈറൽ, ആന്റി ബാക്ടീരിയകൾ ഫലം ചെയ്യും.

 ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അഭാവം ഇലക്ട്രോലൈറ്റുകളുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കും. ഹൈപ്പർ ടെൻഷൻ, സ്ട്രോക്ക് പോലുള്ള മാരകമായ സ്ഥിതിവിശേഷങ്ങൾക്ക് ഇത് കാരണമാകും. ഇളനീരിലെ പൊട്ടാസ്യത്തിന്റെ സമൃദ്ധി ഇതിന് നല്ലൊരു മറുമരുന്നാണ്.

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇളനീര്‍.

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

ഇളനീരിന്റെ ഔഷധഗുണങ്ങള്‍

മുഖക്കുരു, കലകൾ, ചുളിവുകൾ, ചർമ്മം വലിഞ്ഞുണ്ടാകുന്ന പാടുകൾ, മേദസ്സ്, എക്സിമ എന്നിങ്ങനെ ഒരുപാട് ചർമ്മ പ്രശ്നങ്ങൾക്കും ഇളനീർ പരിഹാരമാണ്. കിടക്കാൻ നേരം ഈ കലകളിൽ നീർ പുരട്ടി കിടന്നുറങ്ങുകയേ വേണ്ടൂ. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് ഫലം നിശ്ചയം.

X
Desktop Bottom Promotion