Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
നോണ് വെജിറ്റേറിയന് കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്. എന്നാല് ചിക്കന് കഴിയ്ക്കുന്നവര്ക്കും ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ച് അല്പം സംശയമുണ്ടാകും.
ഇത് ആരോഗ്യത്തിന് നല്ലതാണോ, കേടാണോ, തടി കൂട്ടുമോ എന്നുള്ള പല തരം സംശയങ്ങള്. ചിക്കന് ആരോഗ്യവശങ്ങളും ധാരാളമുണ്ട്. ഇതിനെക്കുറിച്ച് അറിയേണ്ടേ,

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
മസിലുണ്ടാക്കാന് ശ്രമിക്കുന്നവര് നിര്ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു ഭക്ഷണമാണ് ചിക്കന്. ഇതില് കൊഴുപ്പ് അല്പമുണ്ടെങ്കിലും ഇതിലും കൂടുതല് പ്രോട്ടീനുകളാണ്. മസിലുണ്ടാകാന് ചിക്കന് വളരെ നല്ലതു തന്നെ.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
വിശപ്പുണ്ടാകാന് സഹായിക്കുന്ന ഒരു ഭക്ഷണമാണ് ചിക്കന് സൂപ്പ്. ഇതിലെ സിങ്കാണ് ഇതിന് സഹായിക്കുന്നത്. ഇത് ഇതൊടൊപ്പം ആരോഗ്യകരവും കൂടിയാണ്.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
എല്ലുകളുടെ ഉറപ്പിന് സഹായിക്കുന്ന ഒരു ഭക്ഷണം കൂടിയാണിത്. എല്ലുതേയ്മാനം ഒഴിവാക്കാന് ചിക്കന് കഴിയ്ക്കുന്നത് നല്ലതാണ്. ചിക്കനിലെ ഫോസ്ഫറസ്, കാല്സ്യം എ്ന്നിവയാണ് ഈ ഗുണം നല്കുന്നത്.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
വറുത്ത ചിക്കന് കൊളസ്ട്രോളുണ്ടാക്കും. എന്നാല് എണ്ണ ഉപയോഗിക്കാതെ പാചകം ചെയ്യുന്ന ചിക്കന് കൊളസ്ട്രോള് കുറയ്ക്കാന് സഹായിക്കും. ഹൃദയാരോഗ്യത്തിന് ഇത് ഗുണം ചെയ്യും.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
പ്രതിരോധശേഷി നല്കാനും ചിക്കനില് അടങ്ങിയിരിക്കുന്ന ധാതുക്കള് സഹായിക്കും. ഇത് കുരുമുളകിനൊപ്പം ഉപയോഗിക്കുന്നതാണ് കൂടുതല് ഗുണകരം. കോള്ഡ് പോലുള്ള പ്രശ്നങ്ങളുള്ളപ്പോള് ചിക്കന് സൂപ്പ് കുടിയ്ക്കുന്നത് ഗുണം നല്കും.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
പുരുഷഹോര്മോണായ ടെസ്റ്റോസ്റ്റിറോണ് തോത് വര്ദ്ധിപ്പിക്കാനും ചിക്കന് സഹായിക്കും. ചിക്കനിലെ സിങ്കാണ് ഈ ഗുണം നല്കുന്നത്.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
ഹാര്ട്ട് അറ്റാക് റിസ്ക് കുറയ്ക്കാനും ചിക്കന് സഹായിക്കും. ഇതിലെ വൈറ്റമിന് ബി 6 ഹോമോസിസ്റ്റീന് തോത് കുറയ്ക്കും. ഹോമോസിസ്റ്റീന് ഹൃദയാഘാതമുണ്ടാക്കുന്ന ഒരു ഘടകമാണ്.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
ചിക്കനിലെ മഗ്നീഷ്യം പ്രീ മെന്സ്ട്രല് സിന്ഡ്രോം കുറയ്ക്കാന് സഹായിക്കുന്നു. മാസമുറ സമയത്തോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥതകള് കുറയ്ക്കാന് ഇത് നല്ലതാണ്.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
സ്ട്രെസ് കുറയ്ക്കാനും ഇത് നല്ലതു തന്നെ. ഇതിലെ വൈറ്റമിന് 5 നാഡീവ്യവസ്ഥയ്ക്കുണ്ടാകുന്ന സ്ട്രെസ് കുറയ്ക്കുന്നു.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
വളരുന്ന കുട്ടികള്ക്ക് പറ്റിയ ഒരു ഭക്ഷണമാണ് ചിക്കന്. ഇതിലെ അമിനോ ആസിഡുകള് കുട്ടികളുടെ പൊക്കം കൂടാനും ആരോഗ്യം നന്നാക്കാനും സഹായിക്കും.

ചിക്കന് കഴിച്ചാല് ഗുണങ്ങളേറെ
വാതത്തിന് പറ്റിയൊരു മരുന്നു കൂടിയാണ് ചിക്കന്. ഇതിലെ സെലേനിയമാണ് ഈ ഗുണം നല്കു്ന്നത്.



Click it and Unblock the Notifications
