Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
കറുത്ത ഏലയ്ക്കയുടെ ഔഷധ ഗുണങ്ങള്‍
സുഗന്ധ വ്യഞ്ജനങ്ങളിലെ റാണിയാണ് ഏലക്ക. കടുത്ത സുഗന്ധത്തോടു കൂടിയുള്ള ഏലക്ക പ്രധാനമായും രണ്ട് ഇനങ്ങളാണ് ഉള്ളത് , പച്ച ഏലക്കയും കറുത്ത ഏലക്കയും. ഇതില്‍ ഹില്‍ കാര്‍ഡമം എന്നും അറിയപ്പെടുന്ന കറുത്ത ഏലക്കയാണ് പ്രശസ്തം.
ഔഷധ ഗുണത്തിനൊപ്പം വ്യത്യസ്തമായ രുചിയും മണവുമുള്ളതിനാല്‍ പാചകത്തിനും കൂടുതല്‍ ഉപയോഗിക്കുക ഈ ഇനമാണ്. കറുത്ത ഏലക്ക സംസ്കരിച്ചെടുക്കുന്ന ഓയിലിനും ഉപയോഗങ്ങള്‍ ഏറെയാണ്. അരോമാ തെറാപ്പി എന്ന ചികില്‍സാ രീതിക്ക് ഏലക്കായുടെ എണ്ണയാണ് ഉപയോഗിക്കുന്നത്. ആരോഗ്യ സംരക്ഷണത്തിനൊപ്പം മുടിക്ക് തിളക്കം നല്‍കാനും ഏലക്ക എണ്ണ ഉപയോഗിക്കാറുണ്ട്. കറുത്ത ഏലക്ക കൊണ്ട് ശരീരത്തിനും തൊലിക്കും ശരീരത്തിനും മുടിക്കുമുള്ള ഗുണങ്ങള്‍ ചുവടെ;

ദഹനപ്രശ്നങ്ങള്‍ക്ക് പരിഹാരം -
ഉദരത്തിലെയും കുടലിലെയും വിവിധ ഗ്രന്ധികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കറുത്ത ഏലക്കയോളം പോന്ന ഔഷധമില്ല. ഉദരത്തിലെയും കുടലിലെയും ഗ്രന്ധികളും ഉല്‍പ്പാദിപ്പിക്കുന്ന ആസിഡുകളെ നിയന്ത്രണത്തില്‍ നിര്‍ത്തുന്നതിനാല്‍ ഗ്യാസ്ട്രിക്ക് അള്‍സര്‍, ദഹനപ്രശ്നങ്ങള്‍ എന്നിവക്കുള്ള സാധ്യത നല്ളൊരു അളവില്‍ കുറക്കുന്നു.

ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാരോഗത്തിനും കറുത്ത ഏലക്ക ഒരു ദിവ്യാഷൗധമാണെന്ന് പറയാം. ബ്ളഡ് പ്രഷറിന് വഴിയൊരുക്കുന്ന ഹൃദയമിടിപ്പ് ആണ് ഏലക്ക നിയന്ത്രിക്കുക. കൂടുതല്‍ ഏലക്ക അകത്താക്കിയാല്‍ ഹൃദയത്തില്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.

ശ്വസനം സുഗമമാക്കും
ശ്വസന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു ഒറ്റമൂലിയെന്ന തലത്തില്‍ ആശ്രയിക്കാവുന്ന മരുന്നാണ് കറുത്ത ഏലക്ക. ആസ്തമ, വിട്ടുമാറാത്ത ചുമ, ബ്രോങ്കൈറ്റീസ് , ശ്വാസനാളത്തിലെ ഇടുക്കം, പള്‍മണറി ട്യൂബര്‍ക്യുലോസിസ് തുടങ്ങിയവ മൂലം വലയുന്നവര്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. ശ്വാസനാളിയെ ശുദ്ധീകരിച്ച് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം എളുപ്പമാക്കുകയാണ് ഇത് ചെയ്യുക.

ദന്താരോഗ്യം
പല്ലിലെ കേട്, ഗം ഇന്ഫെക്ഷന് തുടങ്ങിയ ദന്ത പ്രശ്നങ്ങള്‍ക്കും കറുത്ത ഏലക്ക നല്ല മരുന്നാണ്. ദുര്‍ഗന്ധമുള്ള ഉച്ഛ്വാസം ഉള്ളവര്‍ക്കും ഇത് ഉപയോഗിച്ചാല്‍ പ്രശ്നം പരിഹരിക്കാം.

അറിയാതെ മൂത്രംപോകുന്നത്
അറിയാതെ മൂത്രംപോകുന്നത്
പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാണ്. മൂത്രനാളി ആരോഗ്യത്തോടെ നിലനിര്‍ത്തി മൂത്രവിസര്‍ജനം സാധാരണനിലയിലാക്കാന്‍ കറുത്ത ഏലക്ക സഹായിക്കുന്നു.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ചെറുക്കും
ബ്രെസ്റ്റ്, ഗര്‍ഭാശയ, പ്രോസ്റ്റേറ്റ് കാന്‍സറുകള്‍ പ്രതിരോധിക്കാന്‍ രണ്ട് ആന്റി ഓക്സിഡന്റുകള്ക്കേ കഴിയൂ. ഇതിലൊന്നായ ഗ്ളൂട്ടാത്തിയോണ്‍ ശരീരത്തില്‍ വര്‍ധിപ്പിക്കാന്‍ കറുത്ത ഏലക്കക്ക് സാധിക്കും. ഇതുവഴി കാന്‍സര്‍ സെല്ലുകളുടെ ഉല്‍പ്പാദനവും വളര്‍ച്ചയും തടയാം.

ശരീരത്തിലെ വിഷാംശം നീക്കല്‍
ശരീരത്തിലെ വിഷാംശം നീക്കാന്‍ കറുത്ത ഏലക്ക നല്ല ഔഷധ മാണെന്ന് പഠനങ്ങള്‍ പറയുന്നു. രക്തത്തില്‍ നിന്ന് ഇത് കഫീനെ നീക്കുന്നതിനാല്‍ ശരീരത്തിലെ ആല്‍ക്കലോയിഡ് മൂലമുള്ള പ്രശ്നങ്ങളില്‍ നിന്ന് നമ്മള് മോചിതരാകുന്നു.

വേദനസംഹാരി
ഏലക്ക സംസ്കരിച്ചെടുക്കുന്ന ഓയില്‍ വേദന സംഹാരിയായി ഉപയോഗിക്കാം. കടുത്ത തലവേദനയില്‍ നിന്നും ഇത് ശ്വസിച്ചാല്‍ മുക്തി ലഭിക്കും. തളര്‍ച്ചക്കും മാനസിക സമ്മര്‍ദത്തിനും ഇത് പ്രയോജനപ്രദമാണ്.

അണുനാശക സ്വാഭാവം
14 തരത്തിലുള്ള മൈക്രോബുകളെ നശിപ്പിക്കാന്‍ കറുത്ത ഏലക്കക്ക് കഴിയുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയാല്‍ ബാക്ടീരിയയോടും വൈറസുകളോടും പൊരുതി നില്ക്കാന് ശരീരത്തിന് ശക്തി നല്കുന്നു.

രക്തയോട്ടം സുഗമമാക്കും
ആന്റി ഓക്സിഡന്റുകളും വൈറ്റമിന്‍ സിയും പൊട്ടാസ്യവും അടങ്ങിയതാണ് കറുത്ത ഏലക്ക. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ ആന്തരാവയവങ്ങളിലെ വിഷാംശങ്ങള്‍ നീങ്ങുകയും തൊലിപ്പുറത്തേക്കും മറ്റുമുള്ള രക്തയോട്ടം വര്‍ധിക്കുകയും ചെയ്യും. പതിവായി ഏലക്ക തിന്നാല്‍ നോക്കിലും വാക്കിലും ലുക്കിലും യുവത്വം തുടിക്കുന്ന ശരീരം സ്വന്തമാക്കാമെന്ന് സാരം.

ഭംഗിയുള്ള തൊലി
യുവത്വത്തിന് പുറമെ ആരോഗ്യവും നിറവുമുള്ള തൊലിയും കറുത്ത ഏലക്ക കഴിക്കുന്നവര്‍ക്ക് ലഭിക്കും.

തൊലിയിലെ അലര്‍ജിക്ക് പരിഹാരം
അണുനാശക സ്വഭാവം മൂലം തൊലിപ്പുറത്തെ അലര്‍ജിക്കും കറുത്ത ഏലക്ക നല്ല മരുന്നാണ്.

ഉറപ്പുള്ള മുടി
ആന്റി ഓക്സിഡന്റ് കഴിവുകള്‍ തലയോടിനും മുടിനാരുകള്ക്കും പോഷകവും ഉറപ്പും നല്കുന്നു. ഇതുവഴി ബലമുള്ളതും ഇടതൂര്‍ന്നതും തിളങ്ങുന്നതുമായ മുടി ലഭിക്കുന്നു.

തലയോടിലെ അണുബാധക്ക് പരിഹാരം
തലയോടിലെ അസ്വസ്ഥതക്കും അണുബാധക്കുമെല്ലാം നല്ല മരുന്നായി കറുത്ത ഏലക്ക ഉപയോഗിക്കാം.

സൂര്യാഘാതത്തില്‍ നിന്നുള്ള രക്ഷ
കടുത്ത വേനല്‍ക്കാലത്ത് സൂര്യാഘാത്മേല്ക്കാതെ സംരക്ഷണ കവചം ഒരുക്കാനും കറുത്ത ഏലക്ക സഹായകരമാണ്.
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍ വായിയ്ക്കൂ



Click it and Unblock the Notifications
