Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
അവൊക്കാഡൊയുടെ ആരോഗ്യമേന്മകള്‍
മെഡിറ്ററേനിയന്‍ പ്രദേശത്ത് ഉത്ഭവിച്ച ഏറെ പോഷകഗുണമുള്ള ഒരു പഴമാണ് അവൊക്കാഡൊ അഥവാ ബട്ടര്‍ ഫ്രൂട്ട്. പിയര്‍ പഴത്തോട് സാമ്യമുള്ള ഗോളാകൃതിയിലുള്ള, ചാരനിറം കലര്‍ന്ന പച്ചനിറമാണിതിന്. നേരിട്ടും , വേവിച്ചും ഇത് ഉപയോഗിക്കുന്നു. സസ്യാഹാരികള്‍ മാംസത്തിന് പകരമായി ഇത് ഉപയോഗിക്കാറുണ്ട്. മില്‍ക്ക് ഷേക്കുകളിലും, ഐസ്ക്രീമുകളിലും അവൊക്കാഡൊ ഉപയോഗിച്ചുവരുന്നു.
ഏറെ പോഷകമൂല്യമുള്ള ഈ പഴത്തില്‍ വിറ്റാമിന്‍ എ, ബി, ഇ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും, നാരുകളും ഇതില്‍ ധാരാളമായടങ്ങിയിട്ടുണ്ട്. ഏറ്റവുമധികം കൊഴുപ്പടങ്ങിയ പഴങ്ങളിലൊന്നാണ് അവൊക്കാഡൊ. ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയ ഈ പഴം പക്ഷേ പ്രകൃതിദത്തമായ കൊഴുപ്പായതിനാല്‍ ആരോഗ്യത്തിന് ഉത്തമമാണ്.

പ്രോട്ടീന്‍, വിറ്റാമിന്‍, ഫൈബര്‍, മിനറല്‍, കൊഴുപ്പ് തുടങ്ങിയവയാല്‍ സമൃദ്ധമായ അവൊക്കാഡൊ ഏറെ ആരോഗ്യഗുണങ്ങളുള്ളതാണ്. പല രോഗങ്ങള്‍ക്കും പരിഹാരമായി ഇത് ഉപയോഗിക്കാം. അവൊക്കാഡോയുടെ ആരോഗ്യപരമായ ഏതാനും ഗുണങ്ങളാണ് ഇവിടെ പറയുന്നത്.
1. ശരീരഭാരം കൂട്ടാം - ആരോഗ്യകരമായ കൊഴുപ്പും, കലോറിയുമടങ്ങിയതാണ് അവൊക്കാഡൊ. അതിനാല്‍ തന്നെ ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഉത്തമമാണ്. കാര്‍ബോഹൈഡ്രേറ്റും, കൊഴുപ്പും സമൃദ്ധമായി അടങ്ങിയ ഈ പഴത്തില്‍ 100 ഗ്രാമില്‍ 60-80 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ശരീരഭാരം കൂട്ടാന്‍ ശ്രമിക്കുന്നവര്‍ അവൊക്കാഡൊ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഉത്തമമാണ്.
2. ഹൃദയസംരക്ഷണം - അവൊക്കാഡോയില്‍ ബി6, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവ ഹൃദയസംബന്ധമായ തകരാറുകളില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിവുള്ളതാണ്. അതിനാല്‍ തന്നെ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് അവൊക്കാഡൊ അനുയോജ്യമാണ്. ഇതിലെ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് ഹൃദയാഘാതത്തില്‍ നിന്ന് സംരക്ഷണം നല്കാന് സഹായിക്കും.
3. ചര്‍മ്മസംരക്ഷണം - ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും, ഭംഗിക്കും ഉത്തമമാണ് അവൊക്കാഡോയുടെ എണ്ണ. ഇത് ചര്‍മ്മത്തില്‍ തേച്ചാല്‍ പരുക്കന്‍ ഭാഗങ്ങള്‍ക്ക് തിളക്കവും ഭംഗിയും ലഭിക്കും. ഇക്കാരണത്താല്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ അവൊക്കാഡൊ എണ്ണ ഉപയോഗിച്ചുവരുന്നു.
4. പ്രമേഹം - അവൊക്കാഡോയില്‍ ഉയര്‍ന്ന അളവില്‍ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഈ കൊഴുപ്പ് ശരീരത്തിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ സഹായിക്കുന്നതാണ്. പഞ്ചസാരയുടെ കുറവ് അനുഭവപ്പെടുന്നവര്‍ക്ക് ഈ പഴം അനുയോജ്യമാണ്.
5. വേദനസംഹാരി - സന്ധിവാതത്തിന്റെ വേദന പരിഹരിക്കാന്‍ അവൊക്കാഡൊ ഉപയോഗിക്കാം. ശരീരത്തിലെ ചൂടിനെ ഇല്ലാതാക്കുന്ന ഇത് വേദനകുറയ്ക്കും. അവൊക്കാഡൊയിലടങ്ങിയ കൊഴുപ്പ്, വിറ്റാമിന്‍, മിനറലുകള്‍, ഇരുമ്പ്, പൊട്ടാസ്യം എന്നിവയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. അവൊക്കാഡൊ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നതും വേദനയ്ക്ക് ശമനം നല്‍കും.
ഈ പറഞ്ഞവ കൂടാതെ മറ്റ് പല ഗുണങ്ങളും അവൊക്കാഡോയ്ക്കുണ്ട്. ചര്‍മ്മത്തിന് പോഷണം നല്കി പ്രായത്തിന്റെ മാറ്റങ്ങളെ തടഞ്ഞ് ചെറുപ്പം തോന്നിക്കാന്‍ അവൊക്കാഡോ ഉപയോഗിച്ചാല്‍ സാധിക്കും. കാന്‍സറിനെ പ്രതിരോധിക്കാനും, പ്രമേഹം നിയന്ത്രിക്കാനും ഇത് സഹായിക്കും. ഹൃദയം, ത്വക്ക്, പേശികള്‍ എന്നിവ സംബന്ധിച്ച രോഗങ്ങളെ ഭേദമാക്കാനും ഈ പഴം ഫലപ്രദമാണ്.
ഇക്കാരണങ്ങളാലൊക്കെ തന്നെ നിങ്ങളുടെ ഭക്ഷണങ്ങളിലുള്പ്പെടുത്തേണ്ട ഒന്നാണ് അവൊക്കാഡോ അഥവാ ബട്ടര്‍ഫ്രൂട്ട്. സ്ഥിരമായി ഇത് കഴിക്കുന്നത് വഴി ചര്‍മ്മകാന്തിയും, ശരീരപുഷ്ടിയും നേടാനും, ചെറുപ്പം തോന്നിക്കാനും സഹായിക്കും. പ്രമേഹം, സന്ധിവാതം എന്നിവയ്ക്ക് ശമനം നല്‍കാനും ഈ പഴം സഹായിക്കും. ദിവസേന ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന ചൊല്ല് മാറ്റി ദിവസേന ഒരു അവൊക്കാഡോ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്നു പറഞ്ഞാലും അതില്‍ തെറ്റില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











